കുട്ടൂസ് എന്ന വിളി സ്നേഹത്തോടെ, പക്ഷെ ആവാക്കിന്റെ അർത്ഥം ഏറ്റവും മോശമായത്; യുവതിയുടെ കുറിപ്പ് വൈറൽ ആകുന്നു..!!

135

നായക നടന്മാരും താരപുത്രമാരും എന്ത് ചെയ്താലും വാർത്ത ആണെന്നും പുരികം അനങ്ങിയാൽ വിരലുകൾ അനങ്ങിയാലും അഭിനയ വിസ്മയങ്ങൾ ആയി ആണ് വാഴ്തപ്പെടുന്നത്. എന്നാൽ നടിമാരെ അധിക്ഷേപങ്ങളും വൃത്തികെട്ട വാക്കുകളിൽ കൂടിയാണ് ഇന്നും ആളുകൾ സിനിമ ഗ്രൂപ്പുകൾ വഴി ചിത്രീകരണം നടത്തുന്നത് എന്നാണ് യുവതി കുറിക്കുന്നത്.

പണ്ടൊക്കെ ഒരു നടിയെ കണ്ടാൽ അവൾ ചരക്കാണ് എന്നാണ് പറഞ്ഞിരുന്നത് എങ്കിൽ ഇപ്പോൾ ആ വാക്കിന് പകരം കുട്ടൂസ് എന്നാണ് വിളിക്കുന്നത് എന്നാണ് യുവതി പറയുന്നത്.

സരിത അനൂപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഫേസ്ബുകിലെ ഏറ്റവും അരോചകരമായ ഒരു ട്രെണ്ട് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൌന്ദര്യം മാത്രം നോക്കി വിളിക്കുന്ന അങ്ങേയറ്റം sexist ഏർപ്പാട്. IPS ആവട്ടെ രാഷ്ട്രീയനേതാവ് ആവട്ടെ സിനിമാനടി ആവട്ടെ ഒരു കുട്ടൂസ് വിളിയിലൂടെ അത് വരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദര്യത്തിന്റെ പുറകിലായി. സ്‌മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റിൽ സ്‌മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്സിസ്റ് ഏർപ്പാടാണ്.

ഒരു നാലഞ്ചു വര്ഷമായി മലയാളികള്ക്ക് വന്ന ഒരു പൊളിറ്റിക്കല്‍ correctness syndrome ന്റെ ഭാഗമായുള്ള വിളി കൂടെയാണിത് ചിലപ്പോഴൊക്കെ. AICC spokesperson ആയ ഒരു dentist നെ കുറിച്ചുളള ചര്ച്ചയിലാണ് ഇന്ന് രാവിലെ കണ്ടത് ഈ കുട്ടൂസ് ഏതെന്നു. കുട്ടൂസ് വിളിയിലൂടെ ശരിക്കും ഒരു താഴ്തിക്കെട്ടലാണ് ഫീല്‍ ചെയ്യുന്നത്. മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപനമാനിക്കലാവുമത്രേ. അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന feel ആത്രേ അപ്പൊ. രണ്ടു കൊണ്ടും ഉദ്ദേശിച്ചത് ഒന്ന് തന്നെ എന്ന് ആര്കും മനസ്സിലാവുകയും ഇല്ല.

പിന്നെ അടുത്ത കൂട്ടര്‍, അങ്ങേയറ്റം പുരോഗമനവാദികളാണ്. ഇവര്ക്ക് അറിയാം ഈ വിളിയിലെ പ്രശ്നം. അത് കൊണ്ട് രാഷ്ട്രീയഎതിരാളികളായ സ്ത്രീകളെ മാത്രേ ഇവര്‍ കുട്ടൂസ് എന്ന് വിളിക്കൂ. തിരിച്ചു രാഷ്ട്രീയം പറഞ്ഞു എതിര്ക്കൂ എന്ന് പറഞ്ഞാല്‍, ഏയ് ഞങ്ങള്ക്ക് ഇതാണ് ഇഷ്ടം!

സിനിമാഗ്രൂപുകളില്‍ ആണ് ഏറ്റവും കഷ്ടം. ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം. പക്ഷെ ഞങ്ങൾക്ക് ഐഷു കുട്ടൂസ്, രജീഷ കുട്ടൂസ്, പേരറിയാത്ത എല്ലാരും ആ കുട്ടൂസ് ഈ കുട്ടൂസ്. അഭിനയോം കഴിവും ഒക്കെ പിന്നെ.

ഫേസ്ബുകിലെ ഏറ്റവും അരോചകരമായ ഒരു ട്രെണ്ട് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച…

Posted by Saritha Anup on Sunday, 27 January 2019

യുവതിയുടെ പോസ്റ്റ് വൈറൽ ആയതോടെ കുട്ടൂസ് എന്നാൽ ചരക്ക് എന്നുള്ള അർത്ഥം ഇല്ല എന്നുള്ള തരത്തിൽ വാദപ്രതിവാദങ്ങൾ നടന്നു, എന്നാൽ അതിന് വീണ്ടും വിശദീകരണവുമായി യുവതി എത്തി, ആ പോസ്റ്റ് ഇങ്ങനെ

ക്ലോസ്ഡ് സർക്കിളിൽ കുട്ടൂസ് എന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നവരൊക്ക ഇന്നലത്തെ കുട്ടൂസ് പോസ്റ്റ്‌ കണ്ട് offended ആയി ഞങ്ങൾ ചരക്കെന്നല്ല ഉദേശിച്ചത്‌ എന്ന് തലങ്ങും വിലങ്ങും പോസ്റ്റ്‌ ഇട്ട് കണ്ടു. ക്ലോസ്ഡ് സർക്കിളുകളിലും ഫ്രണ്ട്‌സ് തമ്മിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കി സംസാരിക്കണം എന്നൊന്നും ആ പോസ്റ്റിനു അർത്ഥമില്ല. അടുത്ത ഫ്രണ്ട്‌സ് തമ്മിൽ acceptable ആണെങ്കിൽ എന്ത് പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് വെച്ച് ആ usage sexist അല്ലാതാവുന്നും ഇല്ല.

ക്യൂട്ട് ആയി തോന്നുന്നത് കൊണ്ടാണ് കുട്ടൂസ് എന്ന് വിളിക്കുന്നത് അതവർ എൻജോയ് ചെയ്യുമെന്നും പോസ്റ്റുകൾ കണ്ടു. Exactly അത്‌ തന്നെയാണ് എന്റെ പോയിന്റും. അവരവരുടെ മേഖലയിൽ സ്വന്തം കഴിവ് തെളിയിച്ച സ്ത്രീകളെ cuteness ൽ ഒതുക്കുന്നത് അങ്ങേയറ്റം sexist ഏർപ്പാട് തന്നെയാണ്.

കുട്ടൂസ് എന്ന് വിളിക്കുന്ന എല്ലാവരും ചരക്ക് എന്നുദ്ദേശിച്ചു എന്നുമല്ല പോസ്റ്റിൽ , പക്ഷെ ചരക്ക് എന്ന് വിളിക്കാൻ ഉദ്ദേശിക്കുന്നവർ അതിന്റെ polished version ആയ കുട്ടൂസ് വിളിച്ചു സംതൃപ്തി അടയുന്ന കാഴ്ച്ച വെറും കുട്ടൂസ് എന്ന ഒരു സെർച്ച്‌ നടത്തിയാൽ കാണാം.

NB- സെക്സിസം എന്ന വാക്കിന്റെ അർത്ഥം ലിംഗവിവേചനം എന്നാണ്, അതിനു സെക്സുമായി connect ചെയ്തു തെറി വിളിക്കുന്നതൊക്കെ കണ്ടു ചിരി വരുന്നു

https://www.facebook.com/100000258796035/posts/2302129506472320/?app=fbl

You might also like