കേരളത്തിന് അഭിമാനമായ ഒട്ടേറെ ആളുകൾക്ക് പ്രചോദനമായ ആൾ ആണ് ലുലു സ്ഥാപകനും മലയാളിയുമായ എം എ യൂസഫലി. പതിനായിരക്കണക്കിന് ആളുകൾക്ക് അത്താണിയായി മാറിയ ആള് കൂടി ആണ് വ്യവസായി ആയ യൂസഫ് അലി.
പതിനായിരത്തിനു മുകളിൽ ആളുകൾ ആണ് യൂസഫ് അലി ജോലി നൽകി ഇരിക്കുന്നത്. കൂടാതെ ഒട്ടേറെ കാരുണ്യ പ്രവർത്തനം ചെയ്യുന്ന ആൾ കൂടി ആണ് യൂസഫലി. നല്ലൊരു ബിസിനസുകാരനും അതിനേക്കാൾ ഉപരിയായി നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായ യൂസഫലിയുടെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ച് അറിയാത്ത മലയാളികൾ വിരളമായിരിക്കും.
എന്നാൽ ലോകം മുഴുവൻ അറിയപ്പെടുന്ന യൂസഫലിയുടെ കുടുംബത്തെ കുറിച്ചറിയുന്ന ആളുകൾ വളരെ കുറവ് തന്നെ ആയിരിക്കും. എന്നാൽ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന യൂസഫലിയുടെ കുടുംബ വിശേഷം പറയുകയാണ് ഇളയ മകൾ ഷിഫാ യൂസഫ്. ഒരു അഭിമുഖത്തിൽ ആണ് തങ്ങളുടെ ജീവിതത്തിലെ ആദ്യ ഘട്ടം മുതലുള്ള കാര്യങ്ങൾ ഷിഫാ പറയുന്നത്.
ബാപ്പയും ഉമ്മയും വീട്ടിലെ ഒരു കാര്യത്തിലും ഞങ്ങൾക്ക് ഒരു പരിധിയും വെച്ചിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടും കരുണയോടും പെരുമാറുന്ന ബാപ്പയെ ആണ് ഞങ്ങൾ ചെറുപ്പം മുതലേ കാണുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ആത്മീയതയും വിനയവും സത്യസന്ധതയും എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്നാണ് ബാപ്പ ഞങ്ങളോട് പറഞ്ഞു തന്നിട്ടുള്ളത്.
എന്നാൽ ഒരു കാര്യത്തിൽ മാത്രമാണ് ബാപ്പക്ക് നിർബന്ധമുണ്ട്. അത് മക്കൾ എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന കാര്യത്തിലാണ്. പിന്നെ വീട്ടിലെ എല്ലാവരും ഉള്ളപ്പോൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം അതാണ് മറ്റൊരു നിർബന്ധം. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന സമയത്താണ് ഞങ്ങൾ മനസ്സ് തുറന്ന് ഒന്ന് സംസാരിക്കുന്നത്. അന്നേ ദിവസത്തെ രസകരമായ സംഭവങ്ങൾ ഓരോരുത്തരും പറയും.
ബാപ്പയാകട്ടെ ജീവിതത്തിൽ താൻ കണ്ടുമുട്ടിയ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചും അവർ നൽകുന്ന സന്ദേശവും പ്രതിസന്ധി ഘട്ടത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ചും ഒക്കെ നമുക്ക് പറഞ്ഞു തരും. ബാപ്പയുടെ ആ അനുഭവങ്ങൾ ഞങ്ങളുടെ വ്യക്തി ജീവിതത്തിൽ പലപ്പോഴും വലിയ സഹായമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തു വെച്ചപ്പോൾ ബാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.
ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ബാപ്പ ഈ നിലയിൽ ഇന്ന് എത്തിയത്. രണ്ട് കിടപ്പുമുറി മാത്രമുള്ള വീട്ടിൽ നിന്നാണ് ഉപ്പ ഇന്ന് ഈ കാണുന്ന ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ നിർമ്മിച്ചത്. ബാപ്പ എല്ലായിപ്പോഴും യാത്രകളും മറ്റുമായി വലിയ തിരക്കിലായിരിക്കും. അതിനിടയിൽ ഞങ്ങളുടെ ജന്മദിനം ഓർമ്മയിൽ വെക്കാനോ ആശംസകൾ നൽകാനോ സമ്മാനങ്ങൾ വാങ്ങി നൽകാനോ ഒക്കെ ബാപ്പ മറക്കും.
എന്നാൽ യാത്രകൾ കഴിഞ്ഞു തിരികെ വരുമ്പോൾ നമുക്കായി എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ ബാപ്പ എപ്പോഴും കൊണ്ടുവരും. ഉമ്മയെ പറ്റി പറയുകയാണെങ്കിൽ ബാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമയുടെയും സ്നേഹത്തെയും യഥാർത്ഥ രൂപം. ബാപ്പക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം.
നമ്മൾ അതിനു കളിയാക്കുമ്പോൾ ഉപ്പ ഉമ്മയെ കെട്ടിപ്പിച്ചുകൊണ്ടു പറയും അവൾ കെട്ടിതന്നാലേ ശെരിയാകൂ എന്ന്. ബാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ആർഭാട ജീവിതത്തോട് ഒട്ടും താല്പര്യം ഉള്ള ആളല്ല ഉമ്മ.
ഞങ്ങളെ എളിമയുള്ളവരാക്കി വളർത്തിയതും പഠിപ്പിച്ചതും ഉമ്മയാണ്. ഇതാണ് ഇളയ മകൾ ഷിഫ പങ്കുവെച്ച കുടുംബ വിശേഷങ്ങൾ. ഇപ്പോൾ മൂന്നു പെൺകുട്ടികളും ഭർത്താവിനോടൊപ്പം നിരവധി ബിസിനസ് സ്ഥാപനങ്ങൾ നോക്കി നടത്തി വരികയാണ് ഷിഫാ. ബിസിനസ്സുകാരനായ ഷെറൂണ് ആണ് ഷിഫയുടെ ഭർത്താവ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…