ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ ഇന്ന് 10 വയസ്സ്. മുംബൈയിലെ നിരവധി ഇടങ്ങളിൽ സ്ഫോടനങ്ങൾ. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ, താജ് ഹോട്ടലിൽ, നരിമാൻ ഹൗസ്, തുടങ്ങിയ പലയിടത്തുമായി സ്‌ഫോടനത്തിൽ മരിച്ചത് 166 പേർ. അതിൽ ഒമ്പത് ഭീകരർ.
ഇന്നും മരിക്കാത്ത സ്മരണകളിൽ ഒന്നാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. ഇന്ത്യൻ ക്രിക്കറ്റ് ടീം തോക്കുമ്പോൾ പോലും അസ്വസ്ഥനാകുന്ന മനുഷ്യൻ. കോഴിക്കോട് ഫാറൂക്ക് സ്വദേശിയായ സന്ദീപ് കൊല്ലപ്പെടുന്നത് ഹോട്ടലിൽ വെച്ചുള്ള ഏറ്റുമുട്ടലിൽ ആണ്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിറയെ ഓർമ്മ ചിത്രങ്ങളും, കുറിപ്പുകളുമാണ്. സ്വന്തം രാജ്യത്തിനായി പോരാടിയ ആ ധീര സൈനികന്റെ ജീവിതം വരും തലമുറയ്ക്ക് കാണാനായി സൂക്ഷിക്കുകയാണ് കുടുംബം.
അശോക് ചക്ര നൽകി ആദരിച്ച ഇന്ത്യയുടെ വീര നായകൻ എൻ എസ് ജി കമാൻഡോ സംഘത്തിന്റെ തലവനായിരുന്ന സമയത്താണ് മുംബൈ താജ് ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടാകുന്നത്. തന്റെ ജീവൻ നഷ്ടപ്പെട്ടാലും, രാജ്യത്തിനു വേണ്ടി പോരാടാൻ സൈനികർ ഉണ്ടാകണമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആരും അടുത്തേയ്ക്ക് വരരുതെന്നും, ഭീകരരുടെ കാര്യം താൻ നോക്കി കൊള്ളാമെന്നുമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് നൽകിയ അവസാന സന്ദേശം.
ഇന്നും ജീവിക്കുന്ന ധീരതയുണ്ട് മുംബൈ ആക്രമണത്തിന്റെ ഓർമകളുമായി…
ഇന്ത്യൻ കമാൻഡോ സംഘത്തിലെ അംഗമായ കണ്ണൂർ അഴീക്കൽ സ്വദേശിയായ മനീഷ്. മുംബൈ ഒബ്രോയ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ഗ്രനേഡ് ചീളുകൾ ആണ് അദ്ദേഹത്തിന്റെ തലയിൽ തുളച്ചു കയറിയത്, അതിൽ രണ്ടെണ്ണം മാത്രമാണ് നീക്കം ചെയ്യാൻ കഴിഞ്ഞത്, ഇപ്പോഴും ഒരു ചീൾ തലയോട്ടിയിൽ അവശേഷിക്കുന്നു.
കൂടാതെ, മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ദ് കർക്കറെ താജ് ഹോട്ടലിലും ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സല്സകർ, അശോക് കാംതെ എന്നിവർ മെട്രോ സിനിമക്ക് സമീപം ഉള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…