രണ്ടോ അതിൽ കൂടുതലോ വിവാഹം കഴിച്ച മലയാളം നടന്മാർ; വിവാഹ മോചന വിശേഷങ്ങൾ ഇങ്ങനെ..!!
ഇത് വിവാഹങ്ങളുടെ മാത്രമല്ല വിവാഹ മോചനങ്ങളുടെയും കാലമാണ്. വിവാഹം പോലെ പവിത്രമായത് ആണ് വിവാഹ മോചനം എന്ന് ഈ അടുത്ത് ഒരു സിനിമ നടിയുടെ വെളിപ്പെടുത്തൽ.
വിവാഹത്തിന് ഒപ്പം വിവാഹ മോചനവും ഒരു ഫാഷൻ ആണെന്ന് തോന്നും വിധം ആണ് കേരളത്തിൽ പ്രത്യേകിച്ച് സിനിമ താരങ്ങൾക്ക് ഇടയിൽ വിവാഹ മോചനങ്ങൾ നടക്കുന്നത്. നടിമാരുടെ വിവാഹ മോചനം ആഘോഷം ആക്കുമ്പോൾ രണ്ടോ മൂന്നോ വിവാഹങ്ങൾ കഴിച്ച താരങ്ങളും നടന്മാരും ഉണ്ട്. അവരിൽ ചിലരെ അറിയാം…
മുകേഷ് – മുകേഷ് രണ്ടു വിവാഹങ്ങൾ ആണ് കഴിച്ചത്. ആദ്യ വിവാഹം കഴിച്ചു 25 വർഷങ്ങൾക്ക് ശേഷം വിവാഹ മോചനം നേടിയ മുകേഷ് രണ്ടാം വിവാഹം കഴിക്കുകയും അതും ഇപ്പോൾ വിവാഹ മോചനത്തിന്റെ വക്കിൽ ആണ്. 1988 ൽ ആയിരുന്നു മുകേഷും സരിതയും പ്രണയിച്ചു വിവാഹം കഴിക്കുന്നത്.
സരിതയുടെ രണ്ടാം വിവാഹം ആയിരുന്നു മുകേഷിനൊപ്പം ഉണ്ടായിരുന്നത്. 2011 ഇരുവരും വിവാഹം വേര്പിരിയുന്നത്. ഇരുവർക്കും രണ്ടു ആൺ മക്കൾ ആണുള്ളത്. തുടർന്ന് 2013 ൽ നർത്തകി മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുന്നത്. തന്നെക്കാൾ 22 വയസ്സ് കുറവുള്ള ആൾ ആയിരുന്നു ദേവിക. ഇരുവരും 2021 ൽ വേർപിരിഞ്ഞു.
സായി കുമാർ – സായി കുമാർ രണ്ടു വിവാഹങ്ങൾ ആണ് കഴിച്ചത്. ആദ്യം നാടക നടി പ്രസന്ന കുമാരിയെ പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു. നാടകത്തിൽ കൂടി ആണ് സായി കുമാർ സിനിമയിലേക്ക് എത്തുന്നത്. 1986 ൽ ആയിരുന്നു ഇരുവരും തങ്ങളുടെ ദാമ്പത്യ ജീവിതം തുടങ്ങുന്നത്. എന്നാൽ അധികം താമസിക്കാതെ സായി കുമാർ പ്രസന്ന കുമാരി ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു.
തുടർന്ന് നടി ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്. എന്നാൽ സായി കുമാറും ബിന്ദു പണിക്കരും നേരത്തെ തന്നെ ലിവിങ് ടുഗതർ ആയിരുന്നു. തുടർന്ന് ആണ് സായി കുമാറിൽ നിന്നും പ്രസന്ന കുമാരി വിവാഹ മോചനം നിയമപരമായി നേടുക ആയിരുന്നു. എന്നാൽ തന്നെക്കാൾ ആറ് വയസ്സ് പ്രസന്ന കുമാരിക്ക് കൂടുതൽ ആയിരുന്നു എന്നും അത് വിവാഹ ശേഷം ആണ് താൻ അരിഞ്ഞത് എന്നും അതിനാൽ ആണ് വിവാഹ മോചനം നേടിയത് എന്നും സായി കുമാർ പറയുന്നത്.
മനോജ് കെ ജയൻ – മലയാള സിനിമയിൽ അന്നത്തെ കാലത്തിൽ തിളങ്ങി നിന്ന താരം ഉർവശിയെ ആയിരുന്നു മനോജ് ആദ്യം വിവാഹം കഴിക്കുന്നത്. ഏറെകാലങ്ങൾ നീണ്ടു നിന്ന പ്രണയത്തിന്റെ ഒടുവിൽ 1999 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
എന്നാൽ വെറും 8 വർഷങ്ങൾ ആയിരുന്നു ആ പ്രണയ വിവാഹത്തിന് ആയുസ്സ് ഉണ്ടായിരുന്നത്. വിവാഹ മോചനത്തിന് കാരണമായി മനോജ് പറഞ്ഞത് ഉർവശിയുടെ അമിതമായ കുടിയാണ്. 2011 ആദ്യ വിവാഹ മോചനം കഴിഞ്ഞു മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആശയെ വിവാഹം കഴിച്ചു മനോജ് കെ ജയൻ. 5 വർഷങ്ങൾക്ക് ശേഷം 2013 ൽ ഉർവശിയും വേറെ വിവാഹം കഴിച്ചു.
ദിലീപ് – രണ്ടു വിവാഹങ്ങൾ. രണ്ടും മലയാളത്തിലെ സൂപ്പർ നായികമാരെ. ആദ്യ വിവാഹം മഞ്ജു വാര്യരുമായി ആയിരുന്നു. മഞ്ജു വാര്യർ തന്റെ അഭിനയത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായി പ്രണയത്തിൽ ആയി വിവാഹം കഴിക്കുന്നത്.
1998 ൽ കഴിച്ച വിവാഹം എന്നാൽ 2015 ൽ അവസാനിച്ചു. തുടർന്ന് കാവ്യയെ ദിലീപ് വിവാഹം കഴിക്കുക ആയിരുന്നു. 2016 ൽ ആയിരുന്നു കാവ്യയെ ദിലീപ് വിവാഹം കഴിക്കുന്നത്. കാവ്യയുടെ രണ്ടാം വിവാഹം ആയിരുന്നു ദിലീപുമായി ഉള്ളത്.
ഗണേഷ് കുമാർ – മലയാളത്തിൽ അറിയപ്പെടുന്ന നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് ഗണേഷ് കുമാർ. യാമിനി തങ്കച്ചിയെ ആയിരുന്നു ഗണേഷ് കുമാർ ആദ്യം വിവാഹം കഴിക്കുന്നത്. 1994 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. തുടർന്ന് ഈ ബന്ധം ഗണേഷ് കുമാർ 2013 ൽ അവസാനിപ്പിക്കുക ആയിരുന്നു.
എന്നാൽ പര സ്ത്രീ ബന്ധം ഉള്ള ആളാണ് ഗണേഷ് കുമാർ എന്ന തന്റെ ഭർത്താവ് എന്ന് ആരോപണം യാമിനി ഉന്നയിക്കുകയും തുടർന്ന് വിവാഹം മോചനം നേടുകയും ചെയ്തു. എന്നാൽ 2014 ൽ ഗണേഷ് കുമാർ രണ്ടാം വിവാഹം കഴിച്ചു.
ബിന്ദു മേനോൻ ആയിരുന്നു വധു. വിവാദങ്ങളിൽ നിൽക്കുമ്പോൾ ആയിരുന്നു ഈ വിവാഹം. സോളാർ സരിതയുടെ പേരുകൾ അന്ന് ഗണേഷ് കുമാറുമായി കേട്ടിരുന്നു. എന്നാൽ ഒരു സ്വകാര്യ ചാനലിൽ മിഡിലീസ്റ്റ് മാർക്കറ്റിംഗ് മാനേജർ ആയിരുന്ന ബിന്ദു മേനോനെ ഗണേഷ് കുമാർ വിവാഹം കഴിച്ചു.
ജഗതി ശ്രീകുമാർ – മലയാളത്തിൽ അഭിനയിക്കുന്ന കാലമത്രയും ഏറ്റവും തിരക്കേറിയ നടൻ ആയിരുന്നു ജഗതി ശ്രീകുമാർ. അദ്ദേഹം ആദ്യത്തെ വിവാഹം കഴിക്കുന്നത് നടി കൂടിയായ മല്ലിക സുകുമാരനെ ആയിരുന്നു. 1974 ൽ ആയിരുന്നു വിവാഹം. തുടർന്ന് ഈ ബന്ധം 1976 ൽ അവസാനിച്ചു. തുടർന്ന് 1979 ൽ ശോഭയെ ജഗതി ശ്രീകുമാർ വിവാഹം കഴിക്കുന്നത്. എന്നാൽ ജഗതിക്ക് അപകടം ഉണ്ടായതിന് പിന്നാലെ ആണ് കല എന്ന സ്ത്രീകൂടി ജഗതിയുടെ ഭാര്യ ആയി ഉള്ളത് പുറംലോകം അറിയുന്നത്.