ആദ്യം കിണറ്റിൽ, പിന്നെ കുഴിയിൽ; ചക്കപ്പഴം തിന്നാൻ കാടിറങ്ങിയ കുട്ടിയാനക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ..!!
അമ്മയെയും കാടിനെയും വിട്ട് നാടുകാണാൻ എത്തിയ കുറുമ്പി കുട്ടിയാനക്ക് കിട്ടിയത് മുട്ടൻ പണികൾ, ചക്കപ്പഴം തിന്നാൻ ഉള്ള കൊതി മൂത്ത് ഓടിയ പത്ത് മാസം പ്രായമുള്ള കുട്ടിയാന ആദ്യം വീണത് കിണറ്റിൽ ആയിരുന്നു.
പൂയംകുട്ടിക്ക് സമീപം വടക്കേ മണികണ്ഠൻ ചാൽ തോൽക്കുടി സുദര്ശന്റെ റബർ തോട്ടത്തിൽ 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആണ് ആനക്കുട്ടി വീണത്, ആണകൂട്ടത്തിന്റെ അസാധാരണമായ ചിന്നം വിളി കേട്ട് ഉണർന്ന രമണൻ ആണ് വനപാലകരെ വിവരം അറിയിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.45ലോടെ ആയിരുന്നു സംഭവം.
വനപാലകർ എത്തി എങ്കിലും ആന കൂട്ടം കിണറിൽ ചുറ്റി വളഞ്ഞതോടെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി ആയി. രാവിലെ ആറു മണിയോടെ ആനകൂട്ടം പിന്മാറിയതോടെ രക്ഷ പ്രവർത്തനം നടത്താൻ ഉള്ള ശ്രമങ്ങൾ വന പാലകർ തുടങ്ങി, എന്നാൽ ആന കൂട്ടം പോയതോടെ കുട്ടിയാന കൂടുതൽ പരിഭ്രാന്തിയിൽ ആകുകയും നില വിളിക്കുകയും മുട്ടോളം വെള്ളത്തിൽ അങ്ങിങ്ങായി ഓടി ശരീരം മുഴുവൻ മുറിവുകൾ ഉണ്ടായി, തുടർന്ന് രാവിലെ 9 മണിയോടെ മണ്ണ് മാന്തി എത്തി കിണറിന്റെ ഒരുഭാഗം ചെറിച്ച് വെട്ടിയാണ് ആനയെ പുറത്ത് എടുത്തത്.
എന്നാൽ ആനക്കുട്ടിയെ കരക്ക് കയറിയപ്പോൾ കൂടി നിന്ന നൂറുകണക്കിന് ആളുകൾ കയ്യടിച്ചു, ആന വീണ്ടും പരിഭ്രാന്തിയോടെ ഓടി, തുടർന്ന് നാലുപാടും ആളുകൾ ചിതറി ഓടി, കുട്ടിയാന മൂന്നും പിന്നും നോക്കാതെ ഉള്ള ഓട്ടത്തിൽ വീണ്ടും നാലടി താഴ്ചയുള്ള കുഴിയിൽ വീണു. ഫോറസ്റ് ഉദ്യോഗസ്ഥർ സാഹസികമായി വീണ്ടും കരക്ക് എത്തിച്ചു.
തുടർന്ന് പുഴ കയറി അക്കരെ എത്തിച്ച് ആനകൂട്ടത്തിന് ഒപ്പം എത്തിച്ച ശേഷമാണ് ആറു ഫോറസ്റ്റ് ഉദ്യോഗസ്ഥരും മടങ്ങിയത്. അമ്മയെ കണ്ടെത്തിയപ്പോൾ അമ്മിഞ്ഞ പാൽ കുടിച്ച് ഏറെ സന്തോഷതോടെയാണ് അവൻ വീണ്ടും കാട്ടിലേക്ക് മടങ്ങിയത് എന്നാണ് വനപാലകർ പറഞ്ഞത്.