മുലയുടെ പേരിൽ എന്നോളം അപമാനിക്കപ്പെട്ട മറ്റൊരാൾ ഇല്ല; യുവതിയുടെ കുറിപ്പ് ഇങ്ങനെ..!!

കാലങ്ങൾക്ക് ഒപ്പം മാറുന്ന നാട് ആണ് നമ്മുടേത്, അതിനൊപ്പം സ്ത്രീകളുടെ ചിന്താഗതിയിൽ മാറ്റം വന്നിരിക്കുന്നു. വസ്ത്ര ധാരണത്തിന്റെ ശരീര സങ്കല്പത്തിന്റെ, എല്ലാത്തിനും മാറ്റങ്ങൾ വന്നിരിക്കുകയാണ്. സ്ത്രീകൾ, സ്വയം ഭോഗത്തെ കുറിച്ചും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും തുറന്ന് എഴുതുന്ന കാലം. അധീന ഡെയ്‌സി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്.

കുറിപ്പ് ഇങ്ങനെ,

മുലയുടെ പേരിൽ എന്നോളം അപമാനിക്കപ്പെട്ട മറ്റൊരാൾ ഉണ്ടോ എന്ന് ഇടക്കിടെ ഓർക്കും.
അമ്മയുടെ, ആങ്ങളമാരുടെ, ടീച്ചർമാരുടെ, ബന്ധുക്കളുടെ തുടങ്ങി ആരുടെയൊക്കെ, പോട്ടെ, അപമാനിക്കാത്തവരുടെ കണക്കെടുക്കുന്നതാവും എളുപ്പം.

കരിമ്പനടിച്ച പെറ്റിക്കൊട്ടിനുള്ളിൽ സ്വൈര്യ വിഹാരം നടത്തിയിരുന്ന എന്നോട്
പോയി ഉടുപ്പിടടീ എന്നു പേടിപ്പിക്കാൻ തുടങ്ങിയ അമ്മതന്നെയാണ് മുലയെപ്പറ്റി നിരന്തരം ഓർമ്മിപ്പിക്കാൻ തുടങ്ങിയ ആദ്യ ആൾ.

ചപ്പാത്തി പരത്തിയപോലുള്ള നെഞ്ചിനുമുകളിൽ രണ്ടു ചാമ്പക്കകൾ വിരിയുന്നതുകണ്ടുകൊണ്ടാകണം പെറ്റിക്കോട്ടിൽ നിന്നെയിനി കണ്ടുപോകാരുത് എന്ന ആജ്ഞാപനം വന്നത്. എന്നിട്ടും പെറ്റിക്കോറ്റിടാൻ ഇഷ്ടമുള്ള ആ പെൺകുട്ടി അലക്കുകല്ലിന്റെ ചോട്ടിൽനിന്നും കൈവെള്ളയിൽ വെള്ളമെടുത്തു ഉടുപ്പിനുള്ളിലേക്കു ഒഴിക്കും. വെള്ളത്തിന്റെ തണുപ്പിൽ ചാമ്പക്കകൾ പഞ്ഞിമുട്ടായിപോലെ ചുരുങ്ങുന്നത് സമാധാനത്തോടെ നോക്കി.

ഏഴാം ക്ലാസ്സോടെ പുതിയതൊന്നു ജീവിതത്തിലേക്ക് വന്നു. ബ്രായിട്ടു. അല്ല, ഇടീപ്പിച്ചു.

നെഞ്ചിനുചുറ്റും ഒരു ഇരുമ്പുവളയം പോലെയാണാദ്യം തോന്നിയത്.

ഇതിടാതെ ഇനി പുറത്തേക്കിറങ്ങരുത്
അപ്പൊ അകത്തുകുഴപ്പമില്ലലോ?
അകത്തും

ശുഭം.

ബാത്‌റൂമിൽ പത്തുമിനിറ്റിലെ കുളിയൊഴിച്ച് ബാക്കിയെപ്പോഴും ബ്രാ ശരീരത്തിന്റെ ഭാഗമാക്കാൻ സമയമെടുത്തു.

ഇടക്കിടെ ബ്രാ ഇട്ടോ എന്നറിയാൻ പുറത്തു തടവിനോക്കുന്ന സ്നേഹനിധിയായ അമ്മ – കുഞ്ഞമ്മമാർ.

എന്നിട്ടും ഒന്നിന്റെയും അവസാനമായില്ല.

ശരീരത്തിൽ പെട്ടന്ന് ആകർഷിക്കത്തക്കവിധത്തിൽ മുലകൾ വളർന്നപ്പോൾ അതൊരു സംസാരവിഷയമായി, കളിയാക്കലുകൾക്കൊരു കാരണമായി.
ആണായവർ എല്ലാം നോക്കിച്ചിരിച്ചു (അകത്തും പുറത്തും). കുനിഞ്ഞു കുനിഞ്ഞു ഞാൻ ഓടിഞ്ഞുപോകുമെന്നായി. സ്കൂൾ സ്പോർട്സ് ദിവസങ്ങളിൽ ആൺകുട്ടികൾക്കിടയിലും സ്റ്റാഫ് റൂമിലും സംസാരവിഷയമായി. ഇളക്കക്കാരി എന്ന വിളി പേടിച്ചു നടപ്പിൻറെ വേഗത കുറച്ചു.

മുലയും തുള്ളിച്ചു ഇങ്ങനെ നടക്കാൻ നാണമില്ലേ എന്ന് ആങ്ങളമാരുടെ മുൻപിൽനിന്നു ചോദിച്ച പേരമ്മമാരിൽ നിന്ന്, അതുകേട്ട് ഇളിച്ചുനിന്ന കുറേ മനുഷ്യമാരുടെ ഇടയിൽനിന്ന്, എങ്ങോട്ടെന്നില്ലാതെ ഓടി.

എന്നാ മൊലയാടി നിനക്ക് എന്നു പറഞ്ഞ സഹപാഠിയോട് പോട് മൈരേ എന്നു തിരിച്ചുപറയാനായ കാലം വരെ ഓട്ടം തുടർന്നു.

പിന്നീടങ്ങോട്ട് പറയാൻ ഡയലോഗുകൾ കരുതിവെച്ചു. അവർക്ക് മുഖത്തടിയും എനിക്ക് കയ്യടിയും ഞാൻ തന്നെ നൽകി.

ബ്രാ ഇടാതെ ടൗണിൽ പോയതിനുകിട്ടിയ നുള്ളിന്റെ ഓർമയിൽ ഇപ്പോഴും ചോരപൊടിയുന്ന ആ 13കാരി
ഇപ്പൊൾ നെഞ്ചുവിരിച്ചു തന്നെ നടക്കുന്നു.

അതേ, എന്റെ മുല എന്റെ നെഞ്ച്. നിങ്ങൾക്കതിൽ എന്ത് കാര്യം?

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 week ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

4 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago