മലയാള സിനിമക്ക് ഒരു നിത്യഹരിത നായകൻ ഉണ്ടെങ്കിൽ അത് മമ്മൂട്ടിയാണ്. പ്രായം കൂടുന്തോറും മമ്മൂക്കയുടെ ഗ്ലാമറും കൂടി വരുകയാണ്.
മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ വരുന്നുണ്ട് എങ്കിൽ കൂടിയും ചിട്ടയാർന്ന ജീവിത ശൈലി തന്നെയാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ യദാർത്ഥ രഹസ്യം.
വർഷങ്ങൾ ആയി മമ്മൂട്ടി തുടരുന്ന ദിനചര്യകളിൽ ഒന്നാണ് ദിനവും അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നടത്തുന്ന വ്യായാമം, എത്ര വലിയ ഷൂട്ടിങ് തിരക്കുകളിൽ ആണെങ്കിലും ഇക്ക ഇതിന് വേണ്ടി സമയം കണ്ടെത്തി ചെയ്തിരിക്കും.
എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായി ഇക്കയുടെ ഭക്ഷണ രീതി തന്നെയാണ്, ശരീര ഭംഗിയുടെ മറ്റൊരു പ്രധാന ഘടകം. ചിട്ടയായ ആഹാര രീതിയാണ്. വളരെ കർശനമായ ഡയറ്റ് ആണ് മമ്മൂട്ടി പിന്തുടർന്ന് പോരുന്നത്. ജങ്ക് ഫുഡിൽ നിന്നും കാർബോ ഹൈഡ്രേറ്റ് ആഹാരങ്ങളിൽ നിന്നും പൂർണമായ അകലം പാലിക്കാൻ മെഗാസ്റ്റാറിന് കഴിയുന്നു. ചിപ്സും എണ്ണയില്‍ വറുത്തെടുത്ത മറ്റ് ആഹാര പദാർത്ഥങ്ങളും മമ്മൂട്ടി കഴിക്കാറില്ല. മധുരവും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ സൗന്ദര്യ രഹസ്യം.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…