ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് ആയിരുന്നു മമ്തയുടെ ആ പോസ്റ്റ്. നിരവധി ആളുകൾ 10 വർഷ ചലഞ്ച് നടത്തി എങ്കിലും ജീവിതത്തിൽ ഒട്ടേറെ ആളുകൾക്ക് ഊർജ്ജം നൽകുന്ന ഒരു ചലഞ്ച് നടത്തിയിട്ടുണ്ടെൽ അത് മമ്ത മോഹൻദാസിന്റെ തന്നെയാണ്.
ഇന്നത്തെ സുപരിചിതമായ ഒന്നായി മാറിയിരിക്കുന്നു ക്യാൻസർ. അതിന്റെ ഭീകരത നേരിട്ടർ നമുക്ക് ചുറ്റം ഒതിരിയുണ്ട്. ചിരിച്ചു കൊണ്ട് പോടാ പുല്ലേ എന്നും പറഞ്ഞു കീഴടക്കിയ ഒട്ടേറെ ഇരട്ട ചങ്കന്മാർ. അവരുടെ വിജയം കീഴടക്കിയ ദിനമാണ് ഇപ്പോൾ ഓരോ ക്യാൻസർ ദിനവും.
കാൻസർ ദിനത്തിൽ മമ്ത മോഹൻദാസ് ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
10 ഇയര്‍ ചലഞ്ചിന്റെ ചിത്രം ഇടാനായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ലോക കാന്‍സര്‍ ദിനം. ഈ ചലഞ്ചിന്റെ ചിത്രമിടാന്‍ ഇതിലും പറ്റിയ ദിവസം വേറെയില്ല. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് കാന്‍സര്‍ കിട്ടുന്നത്, എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം കാന്‍സറിന് എന്നെ കിട്ടിയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നു.
എന്റെ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു. ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു. അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം തന്നെ എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു മംമ്ത കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…