ഒന്നര വയസുള്ള മറിയം എന്ന വിസ്മയം നീന്തുന്നത് കണ്ടപ്പോൾ കിളി പോയത് ശെരിക്കും മലയാളി ട്രോളന്മാർക്ക് ആണെന്ന് പറയാം. ഇത്രയേറെ ട്രോൾ ചെയ്തിരുന്നു മലയാളികളുടെ പ്രിയ നടി മഡോണയെ.. ഒരു വർഷം മുന്നേ കാപ്പ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഡോണ തന്റെ ഒന്നര വയസിൽ ചെയ്ത കാര്യങ്ങൾ ആണ് താരം വ്യക്തമാക്കിയത്. ഒന്നര വയസുള്ളപ്പോൾ ഒഴുക്കുള്ള മുവാറ്റുപുഴ ആറിൽ തന്നെ അച്ഛൻ എടുത്തു ഇട്ടു എന്നും താൻ രണ്ടു വയസ്സ് ആയപ്പോഴേക്കും നന്നായി നീന്താൻ പേടിച്ചു എന്നുമാണ് താരം അന്ന് വെളിപ്പെടുത്തിയത്.
പഴയ വിഡിയോകൾ കുത്തി പൊക്കിയ ആരാധകർ മഡോണക്ക് വമ്പൻ ട്രോൾ തന്നെയാണ് വാങ്ങി കൊടുത്തത്. എന്നാൽ ഇപ്പോൾ മോഡോണയെ കളിയാക്കിയവർക്കും ട്രോളിയവർക്കും കിടിലം മറുപടി നൽകി ഇരിക്കുകയാണ് തൃശൂർ കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും ഒന്നര വയസ്സുള്ള മകൾ മറിയം സ്വിമ്മിങ്ങ് പൂളിൽ നീന്തുന്നത് കണ്ടാൽ എല്ലാവരുടെയും കണ്ണ് തള്ളി പോകും. അത്ര ഗംഭീരമായിട്ടാണ് മറിയം നീന്തുന്നത്. 4 മക്കളുള്ള ജോ ലൂയിസിന്റെ മൂത്ത മൂന്ന് മകൾ നീന്തൽ കുളത്തിൽ കളിക്കുന്നത് കണ്ട് വാശിക്ക് പഠിക്കാൻ തുടങ്ങിയതാണ് ഇളയമകൾ മറിയം.
വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നീന്തിക്കാനൊക്കെ മറിയം പഠിച്ചു. വെള്ളത്തിൽ ബാക്കിയുള്ള കുട്ടികളുമായി മറിയം കളിക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ മറിയം നീന്താൻ പഠിച്ചെന്ന് അച്ഛൻ പറഞ്ഞു. മനോരമ ന്യൂസിന്റെ അഭിമുഖത്തിൽ അച്ഛൻ ഈ കാര്യം അറിയിച്ചത്. സഹോദരങ്ങൾ നീന്തുന്നതിന്റെ വീഡിയോ ഫോണിലൂടെ കാണിച്ചാണ് മറിയത്തെ പഠിപ്പിച്ച് തുടങ്ങിയത്. കുഞ്ഞു മറിയം നീന്തലിൽ താരമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
വീഡിയോയുടെ താഴെ വന്ന മുഴുവൻ കമന്റുകളും നടി മഡോണയുമായി ബന്ധപ്പെട്ടതാണ്. മഡോണ അന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവർ എവിടെയെന്ന് പലരും ചോദിക്കുന്നു. ഒറ്റ ദിവസംകൊണ്ട് കുഞ്ഞു മറിയത്തിന്റെ വീഡിയോ കണ്ടത് 5 ലക്ഷത്തിന് അടുത്ത് ആളുകളാണ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…