കൂലിപ്പണി ചെയ്ത് വളർത്തിയ അമ്മക്ക് മകൻ കല്യാണത്തിന് കൊടുത്ത കിടിലം സർപ്രൈസ്..!!

131

ഓരോ അച്ഛനും അമ്മയും ജീവിക്കുന്നത് അവരുടെ മക്കളെ നല്ല രീതിയിൽ വളർത്താനും അവർക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാനും ഒക്കെയാണ്. കാലം തരുന്ന കഷ്ടപ്പാടുകൾ വേദനകളും എല്ലാം മറച്ചും സഹിച്ചും മക്കൾക്ക് വേണ്ടി അവർ സ്വരുക്കൂട്ടും, വളർത്തി നല്ല നിലയിൽ എത്തിക്കും, അവരുടെ നിലയും വിലയും കണ്ടു സന്തോഷിക്കും, കൂലിപ്പണി ചെയ്ത തന്നെ വളർത്തിയ അമ്മക്ക് മകൻ കൊടുത്ത സർപ്രൈസ് ഇങ്ങനെ;

പുതിയ വീട്ടിൽ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്, കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മിണി അമ്മയെ കുറിച്ച്,

അങ്ങനെ അമ്മയ്ക് ഞങ്ങൾ കല്യാണ ദിവസം തന്നെ ഒരു കട്ട സർപ്രൈസ് കൊടുത്തു,

കല്യാണം കൂടാൻ നാട്ടിൽ നിന്ന് എത്തിയ റിലേറ്റീവ്സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാൻ നീക്കുകയായിരുന്നു. അമ്മയും വന്ന ബസിൽ കേറാൻ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്ലൈറ്റിൽ പോകാം എന്ന് പറഞ്ഞത്,

അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി,
ഐഡി കാർഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം നമ്മളേതാ മൊതല് കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്,

രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു, പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി. അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂർ അമ്മയും പറന്നു.

ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവർ ഉണ്ടാകും. അമ്മ ഇതിനു മുന്നേ ട്രെയിനിൽ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ. പിന്നെ ആ കയ്യൊന്ന് ചേർത്ത് പിടിച്ചാൽ അറിയാം, വയലിൽ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും.

അപ്പോ അവർക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങൾ

You might also like