പ്രശസ്ത മോഡലും നടനുമായ മിലിന്ദ് സോമൻ വീണ്ടും വിവാഹിതൻ ആണ്, 53 വയസ്സുണ്ട് മിലിന്ദിന് ഇപ്പോൾ, എന്നാൽ ഭാര്യക്ക് വെറും 27ഉം. അങ്കിത കൗർ ആണ് പുതിയ ഭാര്യ. താൻ എങ്ങനെയാണ് മിലിന്ദിനെ പരിചയപ്പെട്ടത് എന്നും പ്രണയത്തിൽ ആയതും വിവാഹവും എല്ലാം മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ് അങ്കിത. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിൽ കൂടിയാണ് അങ്കിതയുടെ തുറന്നെഴുത്ത്.
20 കളുടെ തുടക്കത്തിൽ തന്നെ തനിക്ക് എയർ ഏഷ്യയിൽ കാമ്പിൻ ക്രൂവായി ജോലി ലഭിക്കുകയും മലേഷ്യയിൽ പോസ്റ്റിംഗ് ലഭിച്ചതും തുടർന്ന് തന്നെ കാമുകൻ അകാലത്തിൽ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു എന്ന് അങ്കിത പറയുന്നു.
മാനസികമായി തകർന്ന് പോയ കുറച്ചു കാലങ്ങൾക്ക് ശേഷമാണ് യദാർത്ഥ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്, തുടർന്ന് തനിക്ക് ചെന്നൈയിലേക്ക് മാറ്റം ലഭിക്കുകയും അവിടെ വെച്ചാണ് താൻ ഏറെ ആരാധിക്കുന്ന മിലിന്ദിനെ കാണുന്നത് എന്നും എന്നാൽ തനിക്ക് അന്ന് ഹാലോ എന്നു പോലും പറയാൻ കഴിഞ്ഞില്ല എന്നും അങ്കിത പറയുന്നു.
തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം തങ്ങൾ വീണ്ടും കണ്ടുമുട്ടുകയും അദ്ദേഹത്തിന് ഒപ്പം നിശാപാർട്ടിയിൽ ഡാൻസ് ചെയ്യുകയും ചെയ്തു. തുടർന്നാണ് അദ്ദേഹം ചെന്നൈയിൽ നിന്നും പോകുന്ന സമയത്ത് ഫോൺ നമ്പർ ലഭിക്കുന്നതും തുടർന്ന് സംസാരിക്കുന്നതും ഇഷ്ടത്തിൽ ആകുന്നതും.
എന്നാൽ, എന്റെ ഭൂതകാലം എന്നെവിട്ട് പോയിരുന്നില്ല. ഞാനത് അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അതിന് അദ്ദേഹം പറഞ്ഞത്, ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയ നിമിഷം മുതൽ നിന്റെ വേദനിപ്പിക്കുന്ന ഭൂതകാലത്തെക്കൂടിയാണ് പ്രണയിച്ചത്. ഒന്നുകൊണ്ടും വിഷമിക്കേണ്ട, നമ്മൾ ഒന്നാകാനുള്ളതാണെന്നായിരുന്നു.
തുടർന്ന് നീണ്ട അഞ്ച് വർഷം തങ്ങൾ പ്രണയിക്കുകയും തുടർന്ന് വീട്ടിൽ ഈ പ്രണയം അറിഞ്ഞപ്പോൾ 26 വർഷത്തിന്റെ വ്യത്യാസം വലിയ പ്രശ്നം ആയി എങ്കിൽ കൂടിയും എല്ലാം പരിഹരിച്ച് ഞങ്ങൾ ഒന്നാകുക ആയിരുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…