വീൽ ചെയറിൽ ഇരുന്ന് ഓർഡർ വാങ്ങി യുവതി ഉണ്ടാക്കിയത് 5000 പേനകൾ; ഉണ്ടാക്കി കഴിഞ്ഞപ്പോൾ സിനിമാക്കാരന്റെ ചതി, സഹായം അഭ്യർത്ഥിച്ച് യുവതി..!!

ജീവിതം വീൽ ചെയറിൽ ആയിട്ടും തളരാത്ത പോരാളി ആണ് മിനി ചാക്കോ എന്ന യുവതി. പേനകളും മറ്റും നിർമ്മിച്ചതാണ് യുവതി ഉപജീവന മാർഗം കണ്ടെത്തുന്നത്. ഒരു സിനിമാക്കാരൻ നൽകിയ ഓർഡർ പ്രകാരം 8 രൂപ വില വരുന്ന 5000 പേനകൾ ആണ് യുവതി ഉണ്ടാക്കിയത്, എന്നാൽ ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഓർഡർ നൽകിയ ആൾ പിന്മാറുക ആയിരുന്നു. ഇപ്പോൾ യുവതി അഭ്യർഥനയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

മിനി ചാക്കോ പുതുശ്ശേരി സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ,

8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട്, സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ, ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്ക്‌ എടുത്തില്ല. ഐസ്ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത് അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്റെ പണി, ഇനി മേലാ വയ്യാതോണ്ടാ

ഒരു ഉപകാരം ചെയ്യാമോ ഈ പോസ്റ്റ്‌ വാട്സപ്പ്, ഫേസ്ബുക്ക്‌ ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍ ചെയ്യാമോ പ്ലീസ്, പ്ലീസ്, വേണമെങ്കില്‍ കാലു പിടിക്കാം

വിവാഹം, പെരുന്നാള്‍, ജന്മദിനം, വിവാഹ വാര്‍ഷികം, പരസ്യങ്ങള്‍, സിനിമാ പരസ്യം, സമ്മേളനങ്ങള്‍, ഹോസ്പിറ്റലുകള്‍, സ്കൂളുകള്‍, ഇലക്ഷൻ തുടങ്ങി എല്ലാതരം ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ഈ പേപ്പര്‍ സീഡ് പേന ഉപയോഗിക്കുന്നുണ്ട്.

ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത്
ക്യാഷ് മാത്രമല്ല കരുണയും കരുതലും കൂടിയാണ്

ഓള്‍ സെയില്‍ റേറ്റ്

സാദാ റീഫിൽ മാഗസിൻ പേപ്പർ = 5 രൂപ
സാദാ റീഫിൽ ക്രാഫ്റ്റ് പേപ്പർ = 6 രൂപ
പോയിന്‍റ് റീഫിൽ മാഗസിൻ പേപ്പർ = 7 രൂപ
പോയിന്‍റ് റീഫിൽ ക്രാഫ്റ്റ് പേപ്പർ = 8 രൂപ

Call / whats app
9747481129
9400387668

(വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വാട്സപ്പ് ചെയ്യണേ, റേഞ്ച് പ്രശ്നം ഉണ്ട് അതാട്ടോ)

ഷെയര്‍ പ്ലീസ്

അതെ പ്രകൃതി സൗഹാർദ്ദം ആണ് ഈ പേപ്പർ പേനകൾ. റീഫിൽ മാത്രമാണ് ഇതിൽ പ്ലാസ്റ്റിക്ക്. ബാക്കി എല്ലാം പല നിറത്തിൽ ഉള്ള ക്രാഫ്റ്റ് /മാഗസിൻ പേപ്പറുകൾ ആണ്. സാധാരണ പ്ലാസ്റ്റിക്ക് പേനയുടെ അഞ്ചിൽ ഒന്നുപോലും പ്ലാസ്റ്റിക്ക് ഇതിൽ ഇല്ല എന്നർത്ഥം.

ഓരോ പേപ്പർ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാൽ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുന്നു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

7 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago