മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് മോഹൻലാൽ. നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പരസ്യങ്ങളിൽ കൂടി പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മോഹൻലാൽ സർക്കാരിനൊപ്പം ഉണ്ടാവാറുണ്ട്.
മോഹൻലാൽ എന്ന താരത്തിന് അപ്പുറം മോഹൻലാൽ പറയുന്ന വാക്കുകൾ ജനങ്ങൾ ശ്രദ്ധിക്കുകയും ഒരു വലിയ വിഭാഗത്തിന് ദിശാബോധമുണ്ടാക്കാനും ഇതിൽ കൂടി കഴിയാറുണ്ട്. തന്റെ അഭിനയങ്ങൾ എന്നും ബ്ലോഗിലൂടെ മോഹൻലാൽ പറയാറും ഉണ്ട്. ഇപ്പോൾ മോഹൻലാൽ സ്ത്രീധന വിഷയത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
തന്റെ പുതിയ ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിലെ ചെറിയ ഒരു ക്ലിപ്പിംഗ് കൂടെ പങ്കുവെച്ചാണ് മോഹൻലാൽ സ്ത്രീധനം വാങ്ങരുത് എന്നും കൊടുക്കരുത് എന്നും പറയുന്നു. സ്ത്രീകൾക്ക് വിവാഹമല്ല പ്രധാനപ്പെട്ട കാര്യം എന്നും സ്വയംപര്യാപ്ത ആണ് ആവശ്യം എന്നും ലാലേട്ടൻ പറയുന്നു. അതാണ് പൊളിറ്റിക്കലി കറക്റ്റ് എന്നും കൂട്ടിച്ചേർക്കുന്നു.
സ്ത്രീധനം വാങ്ങരുത് എന്നും നൽകരുതെന്നും ഉള്ള ശക്തമായ സന്ദേശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്. മോഹൻലാൽ തന്നെയാണ് വീഡിയോ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. ധാരാളമാളുകൾ ആണ് ഇപ്പോൾ ആറാട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള സംഭാഷണങ്ങൾ കാലത്തിൻറെ ആവശ്യകതയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്റെ സിനിമകളിൽ ഇനി സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമം നടത്തുമെന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾക്ക് ഊന്നൽ നൽകുന്നതാണ് ആറാട്ടിലെ ഈ വീഡിയോ എന്നും ആരാധകർ പറയുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…