വിവാദങ്ങൾ ഉണ്ടായാലും തന്റെ നിലപാടുകൾക്ക് മാറ്റം വരുത്താതെ, തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടിയും കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ.
സർക്കാരിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകുന്ന സാമൂഹിക ക്ഷേമ പരസ്യങ്ങളിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.
ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, മോഹൻലാൽ ബിജെപിയിലേക്ക് എന്ന വാർത്തകൾ പ്രചരിച്ചു എങ്കിൽ കൂടിയും താൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന നിലപാടിൽ ആണ് മോഹൻലാൽ.
നോട്ട് നിരോധനത്തിലും ജെ എൻ യു വിഷയത്തിലും കേന്ദ്ര സർക്കാരിന് പിന്തുണ നൽകിയ മോഹൻലാൽ, തുടർന്ന് താൻ അച്ഛന്റെയും അമ്മയുടെയും പേരിൽ നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷന് പിന്തുണ ലഭിക്കുന്നതിന് നരേന്ദ്ര മോഡിയെ കണ്ടിരുന്നു.
ഇപ്പോഴിതാ മോഹൻലാൽ വീണ്ടും കേന്ദ്ര സർക്കാർ എടുത്ത പുതിയ നയത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
സിനിമയിലെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരായി ശക്തമായ ശിക്ഷ നല്‍കണമെന്ന നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചതിനെ പ്രശംസിച്ചാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ തീരുമാനം സിനിമ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…