കേരളത്തിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച വോട്ടിങ് മലയാള സിനിമയിലെ പ്രിയ നടൻ മോഹൻലാലിന്റേത് ആയിരുന്നു. 19 വർഷത്തിന് ശേഷമാണ് മോഹൻലാൽ വീണ്ടും പോളിംഗ് ബൂത്തിൽ എത്തിയത്.
ഇന്നലെ കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെ നടീ നടന്മാർ വോട്ട് ചെയ്യാൻ എത്തി എങ്കിലും, മോഹൻലാൽ വോട്ട് ചെയ്യാൻ എത്തി ഒരു മണിക്കൂർ വരിയിൽ നിൽക്കുന്ന അത്രയും സമയം ആരാധകർ ലാലേട്ടന് ജയ് വിളികളുമായി ബൂത്തിൽ ഉണ്ടായിരുന്നു. കേരളത്തിൽ ഒരു സ്ഥാനാർത്ഥിക്ക് പോലും കിട്ടാത്ത വരവേൽപ്പ് എന്ന് തന്നെ പറയാം.
തിരുവനന്തപുരം പൂജപ്പുരയിൽ മോഹൻലാലിന്റെ വീടിന്റെ അടുത്തുള്ള മുടവൻമുകൾ എൽ പി സ്‌കൂളിൽ 31 ആം നമ്പർ ബൂത്തിൽ ആയിരുന്നു ലാലിന്റെ വോട്ട്.
7 മണിക്ക് വോട്ടിങ് ആരംഭിച്ചു എങ്കിലും മോഹൻലാൽ എത്തിയത് രാവിലെ 7.40 ഓടെയായിരുന്നു. ലാൽ എത്തിയപ്പോൾ തന്നെ വോട്ടാരന്മാരുടെ നീണ്ട നിര ഉണ്ടായിരുന്നു.
പുതിയ വിവിപാറ്റ് സംവിധാനങ്ങൾ അടക്കം ഉള്ളതിനാൽ വളരെ പതുക്കെയാണ് എല്ലായിടത്തും വോട്ടിങ് പൂർത്തിയായിരുന്നത്. മെല്ലെ നീങ്ങി കൊണ്ടിരുന്ന മോഹൻലാലിന്റെ വരിയിലേക്ക് പോലീസ് ഉദ്യോഗസ്ഥർ എത്തുകയും വരി നിൽക്കാതെ വോട്ട് ചെയ്യാം എന്ന് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു.
എല്ലാവരെയും പോലെ വരി നിൽക്കാം എന്നായിരുന്നു മോഹൻലാലിന്റെ അഭിപ്രായം, പോലീസിന്റെ അഭ്യർഥനക്ക് മോഹൻലാൽ വഴങ്ങിയതും ഇല്ല.
മോഹൻലാൽ പഠിച്ച സ്‌കൂൾ, സുഹൃത്തുക്കൾ, നാട്ടുകാർ ഇവരെ ഒക്കെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു മോഹൻലാൽ, ഇവരോടെല്ലാം വിശേഷങ്ങൾ പങ്കുവെച്ച് ഒരു മണിക്കൂർ ക്യൂ നിന്ന ശേഷം 8.45 ഓടെയാണ് മോഹൻലാൽ വോട്ട് ചെയ്ത് മടങ്ങിയത്.
നടൻ പൂജപ്പുര രാധാകൃഷ്ണൻ മോഹൻലാലിന്റെ തൊട്ട് പിന്നിൽ വോട്ട് ചെയ്യാൻ വരി നിന്നിരുന്നു. മോഹൻലാൽ വോട്ട് ചെയ്യാൻ എത്തി എന്നറിഞ്ഞപ്പോൾ സ്ത്രീകളും കുട്ടികളും അടക്കം വലിയ നിര തന്നെ എത്തിയത് പൊലീസിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. മോഹൻലാൽ വോട്ട് ചെയ്ത് പുറത്ത് ഇറങ്ങിയപ്പോൾ വലിയ ആവേശക്കടൽ തന്നെയാണ് അണപൊട്ടി എത്തിയത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…