മാങ്ങ ഉള്ള മാവിലെ കല്ലെറിയൽ പോലെ, സ്വന്തം പ്രശസ്തിക്ക് വേണ്ടി മോഹൻലാലിനെതിരെ വിവാദങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ആളുകളെ കുറിച്ച്..!!
ഇപ്പോൾ ഇങ്ങനെ ആയാണ് കാര്യങ്ങളുടെ കിടപ്പ്. മോഹൻലാൽ എന്ത് ചെയ്താലും അതിനെതിരെ ഒന്ന് പ്രതികരിക്കണം, മോഹൻലാലിനെതിരെ സോഷ്യൽ മീഡിയ വഴി ഒരു കുറിപ്പ് എഴുതണം, അതൊരു പതിവ് പരിപാടി ആയി മാറിയിരിക്കുന്നു സാമൂഹിക മാധ്യമങ്ങളിൽ.
ഇന്ന് രാവിലെയാണ് മോഹൻലാൽ, തന്റെ സമ്മദിധാന അവകാശം രേഖപ്പെടുത്താൽ എത്തിയത്. തിരുവനന്തപുരം മണ്ഡലത്തിൽ പൂജപ്പുരയിൽ മുടവന്മുകൾ എൽപി സ്‌കൂളിൽ ആയിരുന്നു മോഹൻലാലിന് വോട്ട്, ലാൽ പഠിച്ച സ്കൂളിൽ.
രാവിലെ, എല്ലാ മാധ്യമങ്ങളിലേലും ശ്രദ്ധേയമായ വാർത്ത മോഹൻലാൽ സാധാനക്കാരനെ പോലെ വരിയിൽ നിന്ന് വോട്ട് ചെയ്തു എന്നായിരുന്നു. എല്ലാ പ്രമുഖ മാധ്യമങ്ങളിലും വാർത്ത അത് തന്നെ ആയിരുന്നു.
മോഹൻലാൽ ഒന്നര മണിക്കൂറോളം വരി നിന്ന് വോട്ട് ചെയ്തു, എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ഒരു വിഭാഗം മാധ്യമങ്ങൾ മോഹൻലാലിന്റെ കന്നി വോട്ട് എന്നായിരുന്നു തലക്കെട്ട് നൽകിയത്. എന്നാൽ, കുറെ വർഷങ്ങൾ ആയി സിനിമ തിരക്കുകൾക്ക് ഇടയിൽ വോട്ട് ചെയ്‌തട്ടില്ല എങ്കിലും 80 കളിൽ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി എന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഉച്ച കഴിഞ്ഞപ്പോൾ ഇടത് അനുഭാവിയും രാഷ്ട്രീയ ചിന്തകനുമായി സെബാസ്റ്യൻ പോൾ എത്തി, മോഹൻലാൽ, ടോവിനോ എന്നിവർ ആദ്യമായി ആണ് വോട്ടവകാശം ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തൻ. ഉരളക്ക് ഉപ്പേരി പോലെ ടോവിനോ മറുപടി നൽകി, സഖാവിന്റെ ഗ്യാസ് പകുതി പോയി, തുടർന്ന് ക്ഷമാപണം. എന്നാൽ, മോഹൻലാൽ മൗനം തുടർന്നു. കല്ലേറുകൾ ഒട്ടേറെ കൊണ്ടിട്ടുള്ള ലാലിന് വെറും മണൽതരി പോലയെ തോന്നി കാണൂ സഖാവിന്റെ രോധന പോസ്റ്റ്.
തുടർന്നായിരുന്നു കേരളത്തിലെ മറ്റൊരു പ്രമുഖ ചാനൽ പുതിയ കണ്ടെത്തലുമായി എത്തിയത്. രാവിലെ താര ജാഡകൾ ഇല്ലാതെ വരിനിന്ന് നിന്ന് വോട്ട് ചെയ്ത മോഹൻലാൽ എന്ന് വാർത്ത നൽകിയ ചാനൽ, വൈകുന്നേരം ആയപ്പോൾ നാട്ടുകാർ തടഞ്ഞത് കൊണ്ടാണ് വരി നിന്നത് എന്നാക്കി. കേരളത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ചാനലുകളിൽ ഒന്നായിട്ട് പോലും, കൊടുക്കുന്ന വാർത്തകൾക്ക് യാതൊരു സത്യസന്ധത ഇല്ല എന്നും എല്ലാം റീച്ചിന് വേണ്ടി മാത്രം ആണെന്നും ഒരിക്കൽ കൂടി തെളിയിച്ചു.
മോഹൻലാലും ആരാധകരും പറയുന്നത് ഇത്ര മാത്രം, മാങ്ങ ഉള്ള മാവിൽ അല്ലയോ കല്ലുകൾ എറിയുകയുള്ളൂ.