എന്നും എപ്പോഴും സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ആൾ ആണ് മോഹൻലാൽ. ആരും ആയും വഴക്ക് ഉണ്ടാക്കാനും പിണക്കങ്ങളും ഇഷ്ടപ്പെടാതെ ഇരിക്കുന്ന ആൾ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പോലും കേൾക്കുന്നത് മോഹൻലാലിനെ അലോസരം ഉണ്ടാക്കും എന്ന് സുഹൃത്തകളായ പ്രിയദർശനും മുകേഷും ഓകെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ കാലം മാറുകയാണ്, ആർക്കും ഒന്ന് ശ്രദ്ധിക്കപ്പെടണം എങ്കിൽ രാവിലെ മോഹൻലാലിനെ ചീത്ത വിളിക്കണം, ഇല്ലാത്ത വചനങ്ങളും പോയ്വാക്കുകളും മോഹൻലാലിന് നേരെ ഉയർത്തണം.
തനിക്ക് ഇതൊന്നും കാണാൻ താല്പര്യം ഇല്ല എന്നാണ് മോഹൻലാൽ പക്ഷം, എന്ത് വാർത്ത തനിക്ക് എതിരെ വന്നാലും സുഹൃത്തുക്കൾ തനിക്ക് വാട്ട്സ്ആപ്പ് വഴി അയച്ചു നൽകുന്നു. അതിനാൽ തന്നെയാണ് മോഹൻലാൽ ഈ കടുത്ത തീരുമാനം എടുത്തത്.
മോഹൻലാൽ പറയുന്നത് ഇങ്ങനെ,
‘രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ എന്നും പ്രാർഥിക്കും. അതിനു ശേഷം ഫോൺ നോക്കുമ്പോൾ പലപ്പോഴും കാത്തിരിക്കുന്നതു മോശം വാർത്തകളും ചിത്രങ്ങളുമാകും. സന്തോഷത്തേക്കാൾ കൂടുതൽ പരിഭവങ്ങളും. കാറിലിരിക്കുമ്പോൾ ഞാൻ കാഴ്ചകൾ കാണുമായിരുന്നു.
സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്.
വിമാനത്താവളത്തിൽ പരിചയപ്പെട്ട പലരും പിന്നീട് നല്ല സുഹൃത്തുക്കളായിട്ടുണ്ട്. കുറച്ചു നേരത്തേക്കുമാത്രമായി കണ്ടുമുട്ടുന്നവർപോലും എന്തെല്ലാം വിവരങ്ങളാണു തന്നിരുന്നതെന്നും ഓർക്കുന്നു. ഇപ്പോൾ അവിടെ കാണുന്നവരെല്ലാം തലകുനിച്ചിരിക്കുന്നവരാണ്.’
‘ഇപ്പോൾ എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്. പകൽ കാണുന്നു, നിലച്ചുപോയ പുസ്തകവായന തിരിച്ചുവന്നു, എനിക്കു മാത്രമായി എത്രയോ കാര്യങ്ങൾ ആലോചിക്കുന്നുണ്ട്’.
‘എന്റെ ജോലിക്കിടയിൽ മനസ്സു മടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങൾ കിട്ടിയിട്ടുണ്ട്. അതു മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചുകുട്ടിയെ കട്ടിലിലേക്കു വലിച്ചെറിയുന്ന വിഡിയോ കണ്ട് എങ്ങനെയാണു സന്തോഷത്തോടെ ജോലിചെയ്യുക?
എനിക്ക് അടുപ്പമുള്ളവരുമായി സംസാരിക്കാൻ വാട്‌സാപ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങൾക്കു മെയിൽ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കിൽ വേറെയും സംവിധാനങ്ങൾ ആലോചിക്കാം.
എന്നിൽ നിന്നു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നുന്നു. ഇതാരും പറഞ്ഞിട്ടു ചെയ്തതല്ല, ആരും ചെയ്യണമെന്നു പറയുന്നുമില്ല’ – മോഹൻലാൽ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…