ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരു വീടില്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തന്നെ നഷ്ടമായ ആൾ ആണ് അജ്ന ജോസ്. ടാർപ്പോളിൻ ഇട്ട വീട്ടിൽ ആയിരുന്നു അജ്നയും കുടുംബവും താമസിച്ചിരുന്നത്.
ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. ഓയൂർ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ് – അനിത ദമ്പതികളുടെ മകൾ പതിനൊന്ന് വയസുള്ള അജ്ന മരിക്കുന്നത്.
2020 കൊറോണ കാലത്തിൽ ഏവരെയും സങ്കടത്തിൽ ആക്കിയ വാർത്തകളിൽ ഒന്നായിരുന്നു ഇത്. ടാർപ്പോളിൻ കൊണ്ട് മേൽക്കൂര തീർത്ത വീട്ടിൽ ആയിരുന്നു അജ്നയുടെയും കുടുംബവും താമസിച്ചിരുന്നത്. ഇപ്പോൾ ഈ കുടുംബത്തിന് കെട്ടുറപ്പുള്ള വീട് വെച്ച് നൽകി ഇരിക്കുകയാണ് നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ.
ഒരു വീട് എന്നുള്ള സ്വപ്നത്തിലേക്ക് എത്താൻ കൊതിച്ച കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം എന്ന പദ്ധതി പ്രകാരം ഉള്ള ആദ്യ വീടിന്റെ താക്കോൽ ധനം ആണ് നടന്നത്.
വീട് എന്നുള്ള സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയാത്ത നിർദ്ദര കുടുംബങ്ങൾക്ക് വീട് യാഥാർഥ്യമാക്കി കൊടുക്കുക എന്നുള്ളതാണ് വിശ്വശാന്തി ഫൗണ്ടേഷൻ ശാന്തിഭവനം പദ്ധതി വഴി ആഗ്രഹിക്കുന്നതും നടത്തുന്നതും.
മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വശാന്തി ഫൗണ്ടേഷന് ഇതിനായി ഉള്ള പിന്തുണ നൽകിയത് മോഹൻലാലിന്റെ ആരാധകർ നേതൃത്വം നൽകുന്ന ലാൽ കെയേഴ്‌സ് കുവൈറ്റ് കൂടിയാണ്. മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ ജീവ കാരുണ്യ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…