മോർച്ചറിയിൽ കിടക്കുന്ന സ്ത്രീ ശരീരങ്ങളെ വരെ ഭോഗിക്കുന്ന പ്രബുദ്ധരാണ് മലയാളികൾ; ജോമോൾ ജോസഫ്..!!

138

ഒരാൾക്ക് പ്രശസ്തി നേടാൻ ഏറ്റവും നല്ല വഴിയാണ്, കാണുന്നത് എന്തിനെയും കളിക്കുന്നതും മോശം ആക്കുന്നതും ഒക്കെ, ചുറ്റും ഉള്ളത് എല്ലാം മോശമായി ചിത്രീകരിക്കുമ്പോൾ അവർ പ്രശസ്തരാകും. മോഡൽ രംഗത്തേക്ക് എത്താൻ മലയാളികളെ ആദ്യം ഞരമ്പ് രോഗി എന്ന് വിളിച്ച്, തുടർന്ന് പുരുഷന്മാരെ മുഴുവൻ അടച്ചാക്ഷേപിച്ച് മുന്നേറുകയാണ് ജോമോൾ ജോസഫ് എന്ന വീട്ടമ്മ.

ജോമോൾ ജോസഫിന്റെ പുതിയ പോസ്റ്റ് ഇങ്ങനെ,

2016ൽ ആണ്, കോഴിക്കോട് നിന്നും വന്ന സുഹൃത്ത് സോജിയെ ഞങ്ങൾ രണ്ടാളും, എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട് തിരികെ വൈറ്റിലവഴി കുണ്ടന്നുരേക്ക് വരികയായിരുന്നു ഞങ്ങൾ രണ്ടുപേരും.

സന്ധ്യ മയങ്ങി വരുന്ന സമയം, വൈറ്റിലയിൽ നിന്നും ആലപ്പുഴ ഡയറക്ഷനിൽ സബ്സ്റ്റേഷൻ പരിസരത്ത് കാറെത്തിയപ്പോൾ, റോഡിന് നടുവിൽ മീഡിയന് സമീപം ചെറിയൊരു ആൾക്കൂട്ടം. വിനു കാറ് മെല്ലെ അവിടെക്ക് അടുപ്പിച്ചു. അവിടെ മീഡിയന് നല്ല വീതിയാണ്. അരളിവളർന്ന് നിൽക്കുന്നു. കാറിൽ നിന്ന് നോക്കുമ്പോൾ ആൾക്കൂട്ടത്തിന് നടുവിൽ ഒരു സ്കൂട്ടർ മറിഞ്ഞ് കിടക്കുന്നു. കാറിന്റെ ഹെഡ്ലൈറ്റ് ഓഫാക്കാതെ കാറവിടെ നിർത്തി ഞങ്ങൾ പെട്ടന്ന് അവിടേക്ക് ഇറങ്ങിച്ചെന്ന് നോക്കുമ്പോൾ ഒരു പെൺകുട്ടി ബോധരഹിതയായി മീഡിയനിൽ കിടക്കുന്നു.

നോക്കുമ്പോൾ അവിടെ കൂടിയ പലരുടേയും കൈകൾ ബോധരഹിതയായി കിടക്കുന്ന ആ കുട്ടിയുടെ ശരീരത്തിലൂടെ പരതുകയാണ്. ഞങ്ങൾ ആളുകളെ തള്ളിമാറ്റി, ആ കുട്ടിയെ വിനു താങ്ങിയെടുത്ത് കാറിലേക്ക് നടന്നു, കുട്ടിയെ പൊക്കിയെടുക്കുമ്പോൾ ഒരുത്തന്റെ കൈ അവളുടെ ചുരിദാറിന് ഉള്ളിൽ!! അവനെ ചവുട്ടിമാറ്റി ആ കുട്ടിയെ കാറിൽ കയറ്റി, വൈറ്റിലയിലുള്ള വെൽകെയർ ആശുപത്രിയിലെത്തിച്ചു.

എക്സ്റെ എടുത്തു, വീഴ്ചയിൽ കാലിന് ചെറിയൊരു പൊട്ടൽ, പേടിച്ച് ബോധം പോയതാണ് പെൺകുട്ടിക്ക്. അവൾക്കാവശ്യമായ ചികിൽസ നൽകി, അവൾക്ക് ബോധം വന്നപ്പോൾ അവളുടെ ഫോണിൽ നിന്നും ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കളെത്തി, അവളെ അവരെയേൽപ്പിച്ച് ഞങ്ങൾ തിരികെ പോന്നു. അവളുടെ പേര് ഇവിടെ പറയുന്നില്ല, തോപ്പുംപടിക്കാരിയാണ്, അച്ഛൻ മരിച്ചുപോയി, ഒറ്റ മകൾ. അമ്മയും അവളും മാത്രം. അവൾ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു, കൂടെ ജോലിചെയ്യുന്ന ആളുമായി വിവാഹ നിശ്ചയം കഴിഞ്ഞ കുട്ടി.

ഇങ്ങനെ തന്നെയാണ് ഓരോ പെൺകുട്ടികളും, പ്രതീക്ഷകളും പ്രാരാബ്ധങ്ങളും ഒക്കെയുള്ളവർ. അവരെ ലൈംഗീകാസക്തിയോടെ മാത്രം കാണുന്ന ഒരു വിഭാഗം ഇവിടെയുണ്ട് എന്നത് വസ്തുതയാണ്. സാഹചര്യം ഒത്തു കിട്ടിയാൽ അവർ സ്ത്രീകളെ ശാരീരികമായും, ലൈംഗീകമായും കടന്നാക്രമിക്കും. അത്രത്തോളം പരിതാപകരമായ മാനസ്സീകാവസ്ഥയിലുള്ളവരാണ് ഇത്തരക്കാർ.

മോർച്ചറിയിൽ കിടക്കുന്ന സ്ത്രീകളുടെ മൃതശരീരത്തെ പോലും ഭോഗിച്ച വാർത്തകൾ നമ്മൾ പലതവണ വാർത്തകളിൽ വായിച്ചിട്ടില്ലേ? മൂന്നും നാലും വയസ്സുള്ള കുട്ടികൾ വരെ ലൈംഗീകമായി ആക്രമിക്കപ്പെടുകയോ, ബലാൽസംഗം ചെയ്യപ്പെടുകയോ ചെയ്ത എത്ര വാർത്തകൾ നമ്മൾ വായിക്കുന്നു. അറുപതും എഴുപതുംവയസ്സ് കഴിഞ്ഞ വൃദ്ധമാരെ വരെ ബലാൽസംഗം ചെയ്ത വാർത്തകൾ നമ്മൾ കേട്ടത് ഇതേ കേരളത്തിൽ നിന്നുതന്നെയല്ലേ? എന്നിട്ടും നമ്മൾ അഭിമാനത്തോടെ പറയുന്നു, പ്രബുദ്ധരാണ് മലയാളികളായ നമ്മളെന്ന്. പ്രബുദ്ധത വാക്കുകളിലല്ല, പ്രവർത്തികളിലാണ് വേണ്ടത്. മലയാളികളിൽ ഒരു വിഭാഗത്തിന്റെ പ്രബുദ്ധതയെന്തെന്നറിയാനായി എന്റെ മുൻപോസ്റ്റുകളിലെ കമന്റുകളിലൂടെ ഒന്ന് കണ്ണോടിക്കുക, ഇവരും മലയാളികൾ തന്നെയാണ്, പ്രബുദ്ധരായ മലയാളികൾ.

ഒരു സ്ത്രീയും ആക്രമിക്കപ്പെടരുത്.

You might also like