പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിലും ആശ്വാസമാകുന്ന പ്രവർത്തിയാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളം. നിരവധി ആളുകൾ ആണ് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് കൈ താങ്ങുമായി എത്തിയത്. വീട്ടമ്മ സ്വർണ്ണ വളകൾ വിറ്റ് പണം നല്കിയത് വാർത്ത ആയിരുന്നു.
ഇപ്പോഴിതാ താൻ ജീവിതകാലം മുഴുവൻ ഭിക്ഷ യാചിച്ചു നേടിയ പണം മുഴുവൻ മുത്തശ്ശി പുൽവാമ ഭീകരാക്രമണത്തിന് വീരമൃത്യു വരിച്ച കുടുംബത്തിനായി നൽകുകയാണ്.
രാജസ്ഥാനിലെ അജ്മീറിൽ ഭിക്ഷാടനം നടത്തി വരുന്ന നന്ദിനി ശർമ്മ എന്ന വൃദ്ധയാണ് തന്റെ സമ്പാദ്യം മുഴുവൻ നാടിന്റെ നന്മക്കായി നൽകുന്നത്.
തനിക്ക് ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവന്‍ തുകയും സൈനികരുടെ കുടുംബങ്ങള്‍ക്ക് ദാനം നല്‍കിയിരിക്കുകയാണ് ഇവര്‍. തന്റെ വലിയ മോഹമാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തിയിലൂടെ ഇവര്‍ യാഥാര്‍ഥ്യമാക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നല്‍കണമെന്ന് ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആറു ലക്ഷം രൂപയോളം ആണ് വൃദ്ധയുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…