ഒരു കിലോ തേങ്ങക്ക് 40 രൂപ, ഒരു മുറി ചിരട്ടക്ക് 3000 രൂപ; ഇനി മുതൽ വെറും ചിരട്ടയല്ല അൽ ചിരട്ട..!!
കേരം തിങ്ങും കേരള നാട് എന്നൊക്കെ പണ്ടൊക്കെ ചൊല്ലുന്ന പഴഞ്ചൊല്ല് ഉണ്ടെങ്കിലും തേങ്ങയും ചകിരിയും ചിരട്ടയും എല്ലാം ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിലെ കടകളിൽ ഒരു കിലോ തേങ്ങക്ക് വില ഇപ്പോൾ 40 രൂപ മുതൽ 50 രൂപ വരെയൊക്കെയാണ്.
ചകിരി പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുമാണ് നമ്മൾ ഇറക്കുമതി ചെയ്യുന്നത്. അതൊക്കെ എന്തെങ്കിലും ആവട്ടെ, ഇപ്പോൾ താരം ചിരട്ടയാണ്. നാച്ചുറൽ കോക്കനട്ട് ഷെൽ കപ്പ് എന്ന പേരിൽ ആമസോണിൽ പാതി ചിരട്ട ഒന്ന് ചുരണ്ടി മിനുക്കി എടുത്തപ്പോൾ വില, 3000ആണ്. അതിൽ ആമസോണ് നൽകുന്ന ഡിസ്സ്‌കൗണ്ട് കഴിഞ്ഞു 1365 രൂപക്ക് വാങ്ങാം.
ഇനി മുതൽ കുളിക്കാൻ ചിരട്ടയിൽ വെള്ളം കോരി ഒഴിക്കാൻ ആരൊക്കെ 1365 രൂപ കൊടുത്ത് ഇത് വാങ്ങും എന്ന് കാത്തിരുന്നു കാണാം, നാട്ടിൻപുറത്തെ കല്യാണ വീടുകളിൽ കൈകഴുക്കാൻ ഒക്കെ പണ്ട് താരമായിരുന്ന ചിരട്ട. എന്തായാലും തേങ്ങയുടെ കാലം ഒക്കെ കഴിഞ്ഞു ഇനി ചിരട്ടയാണ് രാജാവ്, അൽ ചിരട്ട.