തെന്നിന്ത്യൻ താരസുന്ദരി നയൻതാരക്കും ഭർത്താവ് വിഗ്നേഷ് ശിവനും കുഞ്ഞു ജനിച്ചതോടെ ഇന്നലെ മുതൽ തുടങ്ങിയതാണ് നയൻതാരയെ മോശക്കാരി ആക്കിയും കളിയാക്കും എല്ലാം ഉള്ള പോസ്റ്റുകൾ. വിവാഹം കഴിഞ്ഞു നാലാം മാസം ആയിരുന്നു നയന്താരക്കും വിഗ്നേഷ് ശിവനും കുഞ്ഞു ജനിക്കുന്നത്.
ആദ്യം ഈ വാർത്ത കാണുമ്പോൾ അയ്യേ ഇത് എങ്ങനെ എന്നും, കല്യാണ സമയത്തിൽ വലിയ വയറില്ലല്ലോ എന്നും ഇരട്ട കുട്ടികൾ ആയിരുന്നു എങ്കിൽ തീർച്ചയായും അതിനുള്ള വയർ കാണുമല്ലോ എന്നുള്ള രീതിയിൽ ആണ് ചർച്ചകൾ പോയത്. എന്നാൽ പിന്നീട് താരം സറോഗസി വഴി അമ്മയായത് എന്ന് ഉള്ള വാർത്തകൾ വന്നതോടെ നൊന്ത് പ്രസവിക്കാത്ത നീ ഒക്കെ അമ്മയാകുമോ എന്നുള്ളതായി പ്രശ്നം.
മുലയൂട്ടാൻ കഴിയാത്ത പ്രസവിക്കാത്ത നീ ഒക്കെ ഇവിടത്തെ അമ്മയാണ് എന്നുള്ളത് ആണ് പല കുലസ്ത്രീകളും ഉന്നയിക്കുന്ന ചോദ്യം. എന്നാൽ രണ്ടായിരുത്തി ഇരുപത്തിരണ്ടിൽ തന്റെ മുപ്പത്തിയേഴാം വയസിൽ ആണ് നയൻതാര വിവാഹം കഴിക്കുന്നത്. ഈ പ്രായത്തിൽ ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ ഉള്ള സങ്കീർണ്ണതകൾ വളരെ വലുതാണ്. കളിയാക്കുകയും മോശം പറയുകയും ചെയ്യുന്ന പലർക്കും അതിനെ കുറിച്ച് അറിയുമോ എന്നുള്ളത് തന്നെ സംശയമാണ്.
ഒരാൾക്ക് പ്രായം കൂടുന്തോറും പക്വത വരും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ പ്രായം കൂടുന്തോറും സങ്കീര്ണമാകുന്ന ഒന്നാണ് ഗർഭവും പ്രസവവും. പ്രായം കൂടുന്തോറും മനസും അതുപോലെ ശരീരവും പിണക്കങ്ങൾ കാണിക്കും. പൊതുവെ മുപ്പത്തിയഞ്ചു വയസിനു മുകളിൽ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണ ശേഷി കുറഞ്ഞു വരുന്നു. ഒരു സ്ത്രീ ജനിക്കുമ്പോൾ അവരുടെ ജീവിത അവസാനം വരെയുള്ള അണ്ഡം അവരുടെ അണ്ഡാശയത്തിൽ ഉണ്ടാവും.
മാസം തോറും ഓരോ അണ്ഡവും പാകമായി ഗർഭ പാത്രത്തിൽ എത്തുന്നു. ഗർഭധാരണം നടന്നില്ല എങ്കിലും അത് മാസമുറയായി പുറത്തേക്ക് പോകുന്നു. എന്നാൽ ആളുകൾക്ക് പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറയുന്നു. കൂടാതെ ഈ കാലയളവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, അണുബാധകൾ, പ്രായം കൂടുന്തോറും ഗർഭ പാത്രത്തിൽ ഉണ്ടാകുന്ന മുഴകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഗർഭധാരണത്തെ ബാധിക്കും.
മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള ഗർഭ ധാരണം ഏറെ സങ്കീര്ണ്ണതകൾ നിറഞ്ഞതാണ്. ഗർഭം അലസാനുള്ള സാദ്ധ്യതകൾ ഏറെ കൂടുതലാണ്. കൂടാതെ മാസം തികയാതെയുള്ള പ്രസവം, ഗർഭ കാലത്തിൽ ഉള്ള രക്ത സ്രാവം, കുട്ടികളുടെ വളർച്ച കുറവ്, തൂക്കക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാവും. കൂടാതെ പ്രായം കൂടുന്തോറും പേശികൾ വേണ്ടത്ര വികസിക്കാനുള്ള കഴിവ് കുറയും.
അതുകൊണ്ടു തന്നെ സുഖ പ്രസവത്തേക്കാൾ സിസേറിയൻ ആയിരിക്കും കൂടുതൽ നടക്കുക. കൂടാതെ പ്രസവ ശേഷം ഗർഭ പത്രം ചുരുന്നതിനു കാലതാമസം എടുക്കും. ഇതിൽ രക്തസ്രാവം ഉണ്ടാക്കാൻ ഉള്ള കാരണമായി മാറും. അതുപോലെ ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യങ്ങളും ജനിതക പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. കൂടാതെ മുലപ്പാൽ കുറവ് ആയിരിക്കും. മുലയൂട്ടാനുള്ള പ്രശ്നങ്ങളും ഇവർക്ക് കൂടുതൽ ആയിരിക്കും.
ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് ഇരിക്കെ ആരും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടി ആരോഗ്യവാൻ ആയിരിക്കണം എന്നുള്ളത് തന്നെ ആയിരിക്കും. അതുകൊണ്ടു ഒക്കെ തന്നെ ആയിരിക്കും നയൻതാര സറോഗസി തിരഞ്ഞെടുത്തതും. വിമർശിക്കുന്നതും വിവാദങ്ങൾ പറയുന്നവരും കളിയാക്കുന്നവരും ഇതൊക്കെ അറിയാതെ എന്തെങ്കിലും പറയുക. സുഖം കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…