എന്റെ കൈ, എന്റെ പെങ്കൊച്ചിന്റെ ചന്തി, പിന്നെ നാട്ടുകാർക്ക് എന്താകാര്യം; പുത്തൻ സേവ് ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി ഡോക്ടർ..!!
ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്, എന്തൊക്കെ തരത്തിൽ ഉള്ള പുതുമകൾ കൊണ്ടുവരാൻ കഴിയും എന്നുമാണ് ഓരോ ആളുകളും ചിന്തിക്കുന്നത്. പ്രൊഫഷണൽ ആയും അല്ലാതെയുള്ള വിവാഹ ഫോട്ടോഗ്രാഫർമാർ കൂടി വരുന്ന ഈ കാലഘട്ടത്തിൽ വിവാദങ്ങളിൽ കൂടിയാണ് നിരവധി ആളുകൾ തങ്ങളുടെ ജനശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുന്നത്.
സേവ് ഡേറ്റ് ഫോട്ടോഷൂട്ടുകളിൽ അടക്കം വ്യത്യസ്‌തകൾ കൊണ്ടുവരുമ്പോൾ നേടിയെടുക്കാൻ കഴിയുന്ന ജനപ്രീതി ചെറുതൊന്നുമല്ല. ഇപ്പോൾ വധുവിന്റെ നിതംബത്തിൽ പിടിച്ചുകൊണ്ടു വരൻ നിൽക്കുന്ന തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ട്രെൻഡ് ആയി മാറുന്ന കാലഘട്ടമാണ്.
ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. അനുജ സാമൂഹിക മാധ്യമത്തിൽ കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
കുറച്ചു ലൈക്സ് കമന്റ് കൊണ്ടു ഞങ്ങളെ ആശീർവദിക്കു എന്നു നിലവിളിക്കുന്ന ആ പെങ്കൊച്ചിന്റെയും ചെക്കന്റെയും മനസ്സു കാണാതെ പോകരുതേ, ഓരോ സദാചാര കമ്മിറ്റിക്കാര്, നിങ്ങള് ആറാടു മക്കളെ, അല്ല പിന്നെ, എല്ലാം ഇത്രക്കൊക്കെ ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ആ പയ്യന്റെ വ്യഗ്രത,അതാണ് ഹൈ ലൈറ്റ്.
എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട് സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ! . ഫോട്ടോ പിടിത്തം അല്ല പിന്നെ. പെമ്പിള്ളേരായാൽ ഇങ്ങനെ വേണം. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നൊക്കെ പറയാൻ വരട്ടെ, സ്വന്തം ശരീരം എക്സ്പോസ് ചെയ്യുന്നത് അവനവന്റെ ഇഷ്ടം എന്നിരിക്കിലും, സ്വയം താൻ ഒരു ഉപഭോഗവസ്തു മാത്രം അല്ലെന്നുള്ള തിരിച്ചറിവ് ആ പെങ്കൊച്ചിന് ഉണ്ടാകേണ്ടതായിരുന്നു.
കാറും ബൈക്കുമൊക്കെ മേടിക്കാൻ, അതിന്റെ ഫീച്ചേഴ്സ് എക്സ്പ്ലൈൻ ചെയ്യുന്ന മാർക്കറ്റിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്, കാരണം അതു എല്ലാവർക്കും പബ്ലിക്കിന് വേണ്ടിയുള്ള അറിവിലേക്കാണ്.
കെട്ടാൻ പോകുന്ന പെണ്ണിന്റെ ഫീച്ചേഴ്സ് നാട്ടുകാർക്ക് ബോധ്യപ്പെടുത്തിയിട്ടു എന്തിനാന്നു മനസിലാവാത്തത് എനിക്കു മാത്രമാണോ?എന്റെ ചന്തി, എന്റെ കൈ, എന്റെ പെങ്കൊച്ചു, പിന്നെ നാട്ടുകാർക്കെന്താ വിഷയം എന്ന ചോദ്യം വേണ്ട, നാട്ടുകാര് കുറെ പേരുടെ കമന്റ്റിനും ലൈക്നും ഒക്കെ വേണ്ടിയല്ലേ ഫോട്ടോ ഷൂട്ട് വെറൈറ്റി.
ചന്തി പിടിക്കൽ പ്രോഗ്രാം ഇതൊക്കെ കാണിച്ചോണ്ട് പടം പോസ്റ്റ് ചെയ്യുന്നതും, ഏതായാലും വെറൈറ്റി ആകാൻ നോക്കിയതല്ലേ , കുറച്ചു കൂടി വേണമെന്നൊരു പക്ഷവും, നമ്മുടെ സംസ്‍കാരം, പിന്നാമ്പുറം ബോർ ആയെന്നു മറ്റൊരു കൂട്ടരും, എന്തായാലും പെങ്കൊച്ചുങ്ങളെ സ്വയം തിരിച്ചറിയുക,കേവലം ഭോഗവസ്തു മാത്രമല്ല നിങ്ങളുടെ ശരീരം, വ്യക്തിത്വവും അഭിമാനവും എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.