മലയാളികൾ എന്നും എപ്പോഴും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടനാണ് മോഹൻലാൽ, അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ത് ചെയ്യുന്നു എന്ന് എല്ലാവരും വീക്ഷിക്കുന്നതും അതിനെ കുറിച്ചു സംസാരിക്കുന്നതും വിവാദങ്ങൾ ഉണ്ടാകുന്നതും, മോഹൻലാൽ എന്ന വികാരം ഓരോ മനുഷ്യരിലും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നുള്ളതിന് ഉള്ള മുഖ മുദ്ര തന്നെയാണ് ഇതെല്ലാം..
മോഹൻലാൽ ബിജെപി സ്ഥാനാർഥി ആകുന്നു, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ മോഹൻലാൽ കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തയാണ്.
ശെരിക്കും ഇതിന് മറ്റൊരു മുഖം കൂടി ഉണ്ട്, ഒട്ടേറെ ആളുകൾ സഹോദരനായും മകനെയും ഒക്കെ മോഹൻലാലിലൂടെ കാണുമ്പോൾ ലാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും കീഴ്പ്പെടരുതെ എന്ന പ്രാർത്ഥന അതിൽ ഉണ്ട്.
വിശ്വശാന്തി ഫൗഡേഷൻ എന്ന തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ഉള്ള സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കാൻ വേണ്ടിയാണ് മോഹൻലാൽ പ്രധാനമന്ത്രിയെ കണ്ടത്, ബിജെപി നേതാവ് നരേന്ദ്ര മോഡി കണ്ടു എന്നു കരുതുന്നവർ തന്നെയാണ് മോഹൻലാൽ ബിജെപിയിലേക്ക് എന്ന വാർത്തയുടെ പിന്നിൽ.
മേയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ആണ് ഒന്നാരകോടിയോളം രൂപയുടെ കാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ വിശ്വശാന്തി ഫൗഡേഷന്റെ പ്രവർത്തനങ്ങളെ നാടിന്റെ മുന്നിലേക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തി അറിയിച്ചത്.
വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്നത്, ആദിവാസി മേഖലകളിലേക്ക് വിദ്യാഭ്യാസം എത്തിക്കുക, സർക്കാർ വിദ്യാലയങ്ങൾ ആധുനികവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടത്തിയത്.
വയനാട്ടിലും തിരുവനന്തപുരത്തും പിന്നോക്ക വിഭാഗങ്ങൾ പഠിക്കുന്ന സ്‌കൂളുകൾ, ആധുനിക പഠനോപകരങ്ങൾ നൽകി, പ്രളയം നേരിട്ട സമയത്തു വയനാട്ടിലെ 2000 ഓളം കുടുംബങ്ങൾക്ക് ഒരാഴ്ചതെക്കുള്ള അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി.
ഇനി മോഹൻലാൽ ആഗ്രഹിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ ഇതാണ്, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമുക്ക് അറിയാം
” ഈ വിശ്വത്തിൽ ഇല്ലായ്മയിൽ കഴിയുന്നവർ ശാന്തിയുടെയും സന്തോഷത്തോടെയും കഴിയുവാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വിശ്വശാന്തി എപ്പോഴും നോക്കുന്നത് നിസ്സഹായതയോടെ വേദനയോടെ മറഞ്ഞിരിക്കുന്നവരെയാണ്. ഇല്ലായ്മയിൽ നീരുന്നവരെയാണ്, അവരുടെ സന്തോഷമുള്ള ജീവിതം കാണാൻ ആണ്. ഒരു വലിയ സമുദ്രത്തിലേക്കാണ് ഞങ്ങൾ ഇറങ്ങുന്നത്, ഞങ്ങൾ കൊളുത്തിയ ഈ വെളിച്ചത്തിൽ നമുക്ക് ഒന്ന് ചേരാം, മനുഷ്യ സേവനത്തിന് നിങ്ങൾ ഒപ്പം ഉണ്ടെങ്കിൽ അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം”
മോഹൻലാലിനെ പോലെ നാടിന് വേണ്ടി നല്ലത് ചെയ്യാൻ പ്രാപ്തിയുള്ളവർ എത്തുമ്പോൾ അതിനെ രാഷ്ട്രീയ വൽക്കാരിക്കാതെ പൂർണ്ണ പിന്തുണ നൽകുക അല്ലെ വേണ്ടത്..?? പാവപ്പെട്ടവർക്കായി ഒരു കാൻസർ സെന്റര് വരുമ്പോൾ അതിൽ അഭിമാനിക്കുക അല്ലെ വേണ്ടത്..?? സാമൂഹിക നന്മയ്ക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാം നമുക്ക്…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…