ഡബ്‌സ്മാഷ്, പിന്നെ ടിക്ക് ടോക്ക്.. എല്ലാവരും അതിന്റെ പുറകെ ആണ്. ഓരോ വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ വരുമ്പോൾ സുഹൃത്തുക്കളും പ്രേക്ഷകരും എല്ലാവരും ആസ്വദിക്കും. ചർച്ചകൾ ആകും, ഷെയർ ചെയ്യും. ഒരുകാലത്ത് കഞ്ചാവും മദ്യത്തിലും വരെ ലഹരി കണ്ടെത്തിയിരുന്ന തലമുറ ഇപ്പോൾ ഇതുപോലെ ഉള്ള ഹരങ്ങൾക്ക് പിന്നാലെയാണ്.
കീ കീ ചലഞ്ച്, ഓടുന്ന കാറിൽ നിന്നും ചാടി ഇറങ്ങി ഡാൻസ് ചെയ്യുന്ന കലാപരിപാടി, വീഡിയോ ഷൂട്ട് ചെയ്യുന്നു, പോസ്റ്റ് ചെയ്യുന്നു.. പക്ഷെ പലരും വണ്ടിയിൽ നിന്നും വീണ് അപകടങ്ങൾ സ്ഥിരമായപ്പോൾ പോലീസ് തന്നെ അത് നിരോധിച്ചു. വിദേശ രാജ്യങ്ങളിൽ ആണ് കീ കീ ചലഞ്ച് വലിയ വാർത്തകൾ നേടിയിരുന്നത് എങ്കിൽ, നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കുകയാണ് ഈ ചലഞ്ച്.
നമ്മുടെ കേരളത്തിലെ കുറച്ചോടെ അപകടകരമാണ്. ജാസി ഗിഫ്റ്റ് പാടിയ നില്ല് നില്ല് നീല കുയിലെ എന്ന പാട്ടിനൊപ്പം ഓടുന്ന ബസിന്റെ മുന്നിൽ ചാടിയാണ് യുവാക്കൾ ഡാൻസ് ചെയ്ത് വീഡിയോ പിടിക്കുന്നത്. സമുഹ മാധ്യമങ്ങളിൽ ലൈക്കുകൾക്ക് വേണ്ടി എന്തും ചെയ്യാൻ യുവ തലമുറ തയ്യാറാകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോതമംഗലം ഉപ്പുകുളം ഊന്നുകൽ റൂട്ടിൽ ഓടുന്ന അനുപമ ബസിനു മുന്നിൽ ചാടി ചിലർ ” ടിക് ടോക്, നില്ല് നില്ല് ” ചലഞ്ചു കാണിച്ചത്. ഉപ്പുകുളത്തുനിന്നും തൊടുപുഴക്ക് പോകുന്ന ബസിന്റെ മുന്നിൽ മങ്ങാട്ടുപാടത്തു വെച്ചാണ് ഈ അപകടകരമായ ചലഞ്ചു അരങ്ങേറിയത്. ന്യൂ ജനറേഷന്റെ പുതിയ അവതരണമാണ് എന്ന് പറഞ്ഞു സർവീസ് ബസിന്റെ മുന്നിൽ ചാടിയാൽ ബസ് ഓടിക്കുന്ന ഓൾഡ് ജനറേഷൻ ഡ്രൈവർക്ക് സംഭവം എന്താണ് എന്ന് പിടികിട്ടുന്നതിനുമുമ്പ് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇതിന് ഇടയിൽ പോലീസ് ജീപ്പിന് മുന്നിൽ നിന്ന് ടിക്ക് ടോക്ക് വീഡിയോ കളിച്ചു കുറച്ചു യുവാക്കൾ, പക്ഷെ പോലീസ് ഓടി ഇറങ്ങി വന്നപ്പോഴേക്കും എതിർ ദിശയിലേക്ക് ഒടി രക്ഷപെട്ടു, ഇവരും ഒരു തരത്തിൽ സാമൂഹിക വിരുദ്ധർ തന്നെയാണ്. എതിർ ദിശയിൽ ഒരു വാഹനം വന്ന് അപ്രതീക്ഷിതമായി ഇടിച്ചാൽ ഇവനൊക്കെ എന്തു ചെയ്യും. മരണക്കളികൾക്ക് പുതിയ തുടക്കമാണോ അതോ ഒരു മരണം കൊണ്ടാണോ ഇതിന്റെ ഒടുക്കം എന്നോ കാത്തിരുന്നു കാണണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…