നടി പാർവതിയെ ബാൻ ചെയ്യണം; എന്തൊരു അഹങ്കാരമൊക്കെയാണ് അവർ കാണിക്കുന്നത്; വൈറൽ കുറിപ്പ് ഇങ്ങനെ..!!

തന്റെ നിലപാടുകൾ മുഖം നോക്കാതെ പറയുന്നതിൽ മലയാള സിനിമയിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള നടിയാണ് പാർവതി. സ്ത്രീ വിരുദ്ധ ചിത്രങ്ങൾക്ക് എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ള പാർവതിക്ക്, സിനിമയിൽ അവസരങ്ങൾ കുറയുന്ന സംഭവങ്ങൾ വരെ ഉണ്ടായി.

ഒരു ചെറിയ ഇടവേളക്ക് ശേഷം പാർവതി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഉയരെ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ തള്ളി കയറ്റം ആണ് കാണുന്നത് ഇപ്പോൾ, നെൽസൻ ജോസഫ് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത് കുറിപ്പ് ഇങ്ങനെ,

ഈ പാർവതിയെ (Parvathy Thiruvothu) ബാൻ ചെയ്യണം

സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. പണ്ട്‌ 2006ൽ നോട്ട്ബുക്കിൽ അഭിനയിക്കുമ്പൊ പതിനെട്ട്‌ വയസാണത്രേ.

അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട്‌ ഒരു ശരാശരി ആൺകുട്ടിയായ ഞാൻ പോയി സിനിമ കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാർവതി സ്വന്തമായിട്ട്‌ കാശുണ്ടാക്കുന്നു.

എന്തൊരഹമ്മതിയാണിത്‌? പെണ്ണ് ആണിനെക്കാൾ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങൾക്കുണ്ടാവുന്ന ഇൻഫീരിയോറിറ്റി കോമ്പ്ലക്സിന് ആരു സമാധാനം പറയും?

പിന്നിങ്ങോട്ട്‌ തമിഴ്‌, മലയാളം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. അത്‌ ഞങ്ങൾ സഹിക്കും. കല്യാണം വരെ നടിമാരെ അഭിനയിക്കാൻ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേത്‌.

പിന്നെ അവാർഡുകൾ. ഇന്റർന്നാഷണൽ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട്‌ അവാർഡ്‌ വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്കതയും ഞങ്ങൾക്കുണ്ട്‌.

പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കിൽ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച്‌ പെണ്ണ്. സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ വീടിന്റെ ഉമ്മറത്ത്‌ പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ?

അതിനു വിരുദ്ധമായിട്ട്‌ പ്രവർത്തിച്ചാ ഞങ്ങള് പൊങ്കാലയിടും. കലത്തിൽ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട്‌ ചാർജ്‌ ചെയ്ത നെറ്റ്‌ വച്ച്‌ നല്ല പുളിച്ച തെറിവിളിക്കും. വിളിച്ചിട്ട്‌ മാപ്പ്‌ പറഞ്ഞില്ലേൽ പിന്നേം വിളിക്കും. പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്‌.

പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീൽഡിൽ കഴിവ്‌ തെളിയിച്ചോണ്ടിരിക്കുന്നു, കയ്യടി വാങ്ങിക്കുന്നു

മുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാൽ വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നു

ഇനിയും സഹിക്കാൻ പറ്റില്ല, ഇവരെ ഇനിയും വളരാനനുവദിച്ചൂടാ

ബാൻ ചെയ്തേ പറ്റൂ

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago