ഇന്ന് ജനങ്ങൾക്ക് മുന്നിൽ ഏറ്റവും വെല്ലുവിളി ആയുള്ളത് ഇന്ധന വില വർദ്ധനവ് തന്നെ ആണ്. സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമല്ല ഇതുകൊണ്ടു ഉള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത്. പൊതുഗതാഗതവും ചരക്കു നീക്കത്തിലും എല്ലാം ഇതിന്റെ ശക്തമായ ബാതിപ്പ് ഉണ്ട്.
അതിൽ ജനങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം കല്ലെറിയുന്നത് കാണാം. എന്നാൽ പെട്രോളിന്റെ യഥാർത്ഥ വിലയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതിയും അവർക്ക് ലഭിക്കുന്ന വരുമാനവും എങ്ങനെ ഒക്കെ ആണെന്ന് അറിയുമോ..
ശെരിക്കും ഇന്ധനത്തെക്കാൾ കൂടുതൽ ആണ് നികുതി. ഏകദേശം നൂറിലേക്ക് അടുക്കുകയാണ് കേരളത്തിൽ ഇന്ധന വില. ശെരിക്കും അടിസ്ഥാന വില കുറയുമ്പോളും ഇന്ധന വില പൊള്ളുക തന്നെയാണ് ചെയ്യുന്നത്. പെട്രോൾ വില കേരളത്തിൽ എല്ലായിടത്തും 95 നു മുകളിൽ ആയപ്പോൾ ഡീസൽ വില കൊച്ചിയിൽ ഒഴികെ 90 കഴിഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുന്ന വരെ നിർത്തി വെച്ച് വില വർധന വീണ്ടും പുനർ ആരംഭം ഉണ്ടായി. മെയ് 4 മുതൽ ഇതുവരെ ജൂൺ 1 വരെ വില കൂട്ടിയത് ഒന്നോ രണ്ടോ പത്തോ വട്ടമല്ല 17 തവണ ആണ്. 2021 ജൂൺ 1 ലെ കണക്ക് പ്രകാരം കൊച്ചിയിൽ പെട്രോൾ വില 94.33 രൂപ ആണ്. ഡീസൽ വില 89.74 രൂപയും.
അസംസ്കൃത ഉൽപ്പന്നങ്ങളുടെ വില കൂടി എന്ന് ചൂണ്ടി കാട്ടിയാണ് വില വർധനവ് എന്ന് പറയുമ്പോൾ കൂടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി വൻതോതിൽ വർദ്ധിപ്പിച്ചു എന്ന് കണക്കുകൾ സൂചന നൽകുന്നു. 2014 ൽ പെട്രോളിന്റെ അടിസ്ഥാന വില 47 രൂപ ആയിരുന്നു. അന്ന് കേന്ദ്ര നികുതി 10.39 രൂപയും എന്നാൽ ഇന്ന് പെട്രോൾ വില 21 ശതമാനം കുറഞ്ഞു.
അതായത് ആഗോള വിപണിയിൽ അസംസ്‌കൃത എന്ന വില കുറഞ്ഞു. ഇന്ന് പെട്രോൾ അടിസ്ഥാന വില 35.63 രൂപ ആണ്. അതെ സമയം കേന്ദ്രം നികുതി ആണ് വാങ്ങുന്നത് 31.80 രൂപവും അതായത് 2014 നേക്കാൾ രണ്ടിരട്ടി നികുതി ആണ് കേന്ദ്രം പെട്രോൾ വിലയിൽ ചുമത്തുന്നത്.
സംസ്ഥാന സർക്കാർ കണക്ക് അനുസരിച്ചു ഇപ്പോൾ ഉള്ള അടിസ്ഥാന വിലയായ 35.63 രൂപയുടെ 30.083 ശതമാനം നികുതി ആയി സംസ്ഥാന സർക്കാർ വാങ്ങും കൂടാതെ അധിക നികുതി ആയി ലിറ്ററിന് ഒരു രൂപ കൂടി വാങ്ങും. കൂടാതെ ഒരു ശതമാനം സെസ് വാങ്ങുകയും ചെയ്യും. ലിറ്ററിന് മൂന്നു രൂപ കൂടുക ആണെങ്കിൽ സംസ്ഥാന സർക്കാരിന് ഒരു രൂപയുടെ അടുത്ത് നേട്ടം കിട്ടും.
ഡീസലിന് സംസ്ഥാന സർക്കാർ വാങ്ങുന്നത് 22.76 ശതമാനം നികുതിയും അധിക നികുതിയായി 1 രൂപയും 1 ശതമാനം സെസുമാണ്. ഡീസലിന്റെ വില നാല് രൂപ കൂടുമ്പോൾ ഒരു രൂപയോളം കിട്ടും. 2014 ൽ നിന്നും 2021 മെയ് ആകുമ്പോൾ 206 ശതമാനം ആണ് നികുതി വർധനവ് ഉണ്ടായിരിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലക്ക് ഒപ്പം കേന്ദ്ര സർക്കാരിന് ഉള്ള നികുതി ഗതാഗത ചിലവുകൾ പമ്പുടമയുടെ കമ്മീഷൻ എന്നിവ കഴിഞ്ഞാൽ ബാക്കി ഉള്ളത് സംസ്ഥാന സർക്കാരിന്റെ വരുമാനമാണ്.
Petrol and diesel tax calculation malayalam news
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…