അഭിനയ ലോകം എന്നാൽ ഇങ്ങനെയാണ്. നിങ്ങൾക്ക് കഴിവുണ്ടോ അഭിനയിക്കാൻ അറിയാമോ എങ്കിൽ മാത്രമേ പ്രേക്ഷകൻ നിങ്ങൾക്ക് ഒപ്പം നിൽക്കുകയുള്ളൂ..
അല്ലാതെ ഏത് താരപുത്രന്റെ മകൻ ആയി വന്നാലും പ്രേക്ഷകർക്ക് കൂടി ഇഷ്ടപ്പെട്ടാൽ മാത്രമേ സ്ഥാനമുള്ളൂ. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള താരങ്ങൾ ആയി മാറിയത് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും ഒക്കെയാണ്.
എന്നാൽ ആ നിരയിലേക്ക് എത്താൻ ജയറാമിന്റെ മകൻ കാളിദാസിനും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. അവിടേക്ക് പ്രണവ് എന്ന നടൻ എത്തുന്നത്.
മലയാളത്തിലെ മാത്രമല്ല ലോക സിനിമയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയ മോഹൻലാലിൻറെ മകന്റെ അരങ്ങേറ്റം. ആദ്യ ചിത്രം ആദിയിൽ ജീത്തു ജോസഫ് ആക്ഷൻ രംഗങ്ങൾ കൊണ്ട് കഥ പറഞ്ഞപ്പോൾ സാഹസികത ഇഷ്ടമുള്ള പ്രണവ് അതിനൊപ്പം നിന്നു.
എന്നാൽ ഒരു പുതുമുഖത്തിന്റെ എല്ലാ കുറവുകളും പ്രേക്ഷകർ കണ്ടത്തി എന്നതിൽ ഉപരിയായി മോഹൻലാലിൻറെ മകൻ എന്ന നിലയിൽ പ്രണവിനെ വിലയിരുത്തിയപ്പോൾ സൗണ്ട് മോഡുലേഷൻ അടക്കം മോശം ആണെന്ന് ഉള്ള വാദം ഉണ്ടായി.
എന്നാൽ വലിയ തെറ്റില്ലാത്ത വിജയം ആദി നേടി എങ്കിൽ കൂടിയും രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാം പാളി. മോശം അഭിനയം. പ്രണയ രംഗങ്ങൾ ഇഴയുന്നത് പോലെ. ഇമോഷണൽ രംഗങ്ങൾ പോലും കോമഡി സീൻ പോലെ..
വിമർശകർ തല പൊക്കി. പ്രണവ് മോഹൻലാൽ നിങ്ങൾ അച്ഛന്റെ പാതയിൽ ഒരു പരാജയം ആകും. നിങ്ങൾ കാടുകൾ കാണാനും മലകൾ കയറാനും പോകൂ. അഭിനയത്തിലേക്ക് വരല്ലേ എന്നായിരുന്നു വിമർശനങ്ങളുടെ കൂമ്പാരം ആയിരുന്നു.
നല്ലതിനും മോശത്തിനും വിമർശനത്തിനും ഒന്നിനും തല കൊടുക്കാത്ത പ്രണവ് ഒന്നും മിണ്ടിയില്ല. തുടർന്ന് വീണ്ടും പ്രണവിനെ കാണുന്നത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കുഞ്ഞാലി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ യവൗന കാലഘട്ടം ചെയ്തുകൊണ്ട് ആയിരുന്നു.
ഒരുപക്ഷെ മോഹൻലാലിനെക്കാൾ പ്രശംസ ആ ചിത്രത്തിൽ കൂടി നേടി എടുക്കാൻ പ്രണവിന് കഴിഞ്ഞു എന്നുള്ളതാണ് സത്യം. എന്നാൽ ആളിക്കത്താൻ പോകുന്ന തിരിനാളത്തിന്റെ തുടക്കം മാത്രം ആയിരുന്നു അത്. കാരണം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ഇന്ന് ഹൃദയങ്ങൾ കീഴടക്കുമ്പോൾ ഏറ്റവും മികച്ച അഭിനയം തന്നെ ആണ് പ്രണവ് കാണിക്കുന്നത്.
പ്രണവ് മോഹൻലാൽ എന്ന വിശേഷണത്തിനേക്കാൾ അച്ഛന്റെ വാൽ കഷ്ണം ഇല്ലാതെ വളരുന്ന മകൻ ആയി പ്രണവ് മാറിക്കഴിഞ്ഞു. അഭിനയം ഒരു പ്രതിഭാസമാണ് താനും എന്ന് പ്രണവ് തെളിയിച്ചു കഴിഞ്ഞു.
കാരണം പ്രണയ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലും അതുപോലെ ആക്ഷൻ ആയാലും കോമഡി ആയാലും നെഗറ്റീവ് ആയാലും താൻ തന്മയത്തത്തോടെ ചെയ്യും എന്ന് പ്രണവ് തെളിയിച്ചു. ഇനി പ്രണവ് ഉണ്ടാവും മലയാള സിനിമയുടെ യുവ നിരയിൽ…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…