ഇന്ത്യൻ അതിർത്തി അതിക്രമിച്ചു കയറിയ പാക് പോർ വിമാനങ്ങൾ തകർക്കുന്നതിന് ഇടയിൽ ആണ് ഇന്ത്യയുടെ വീര വൈമാനികൻ അഭിനന്ദൻ പാകിസ്ഥാൻ സൈനികരുടെ പിടിയിൽ ആകുന്നത്. തുടർന്ന് പാക് സൈന്യത്തിന് മുന്നിൽ നെഞ്ച് വിരിച്ചു നിന്ന അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചു എത്തുകയും ചെയ്തു.
യുദ്ധ വിമാനങ്ങളെക്കാൾ വിലയുണ്ട് ഓരോ യുദ്ധ വിമാനങ്ങളുടെ വൈമാനികന്, ഒരു സൈനിക വൈമാനികന് വേണ്ട ശാരീരിക ക്ഷമതയെ കുറിച്ചും, അവർ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെ കുറിച്ചും ശ്രീജിത്ത് എന്ന യുവാവ് എഴുതിയ കുറിപ്പ് ഇങ്ങനെ,
ഉയരങ്ങളിലേക്ക് പോകുന്നവര്‍ക്ക്
ഗുരുത്വാകര്‍ഷണം വലിയൊരു വെല്ലുവിളിയാണ്. കുത്തനെ പറക്കുന്ന ഒരു വൈമാനികന്റെ രക്തം അവന്റെ കാലുകളിലേക്ക് ഒഴുകാന്‍ തുടങ്ങും. തലച്ചോറില്‍ രക്തമില്ലാത്ത അവസ്ഥ! ഹൃദയത്തിനു രക്തത്തിനെ പമ്പ് ചെയ്യാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ. ബോധം പോകാം. മരണം വരെ സംഭവിക്കാം.
ചരിഞ്ഞും കുത്തനെയും കരണം മറിഞ്ഞും പറക്കുന്ന ഒരു ഫൈറ്റര്‍ പൈലറ്റ്
ഗുരുത്വകര്‍ഷണ ബലത്തോട്(GForce) മല്ലടിച്ചും അഡ്ജസ്റ്റ് ചെയ്തും ആണ് തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നത്.
വൈമാനികനാകാന്‍ വരുന്നവര്‍ക്ക് ഇ ഗുരുത്വകര്‍ഷണ ബലത്തെ മറികടക്കാന്‍ സധിക്കുമോ എന്നു ആദ്യമേ വിലയിരുത്തപ്പെടും. ഇതിന് GTraining(Gravitational Training) എന്നാണ് പറയുക.സാധരണ ഒരു മനുഷ്യന്‍ ഇരിക്കുന്നതും നില്‍ക്കുന്നതും 1 G യിലാണ്. ഒരു ഫൈറ്റര്‍ വൈമാനികന്‍ 7 G,8 G വരെയൊക്കെയുള്ള ശെഷി വേണ്ടി വരും.
ഒരാള്‍ക്ക് ഈ ശേഷിയുണ്ടോ എന്നു പരിശോധിക്കാന്‍ സെന്‍ട്രിഫ്യുജ് എന്ന യന്ത്രമുണ്ട്. അതില്‍ ഇട്ട് കറക്കി നൊക്കും. ഇ ടെസ്റ്റിൽ ചിലര്‍ക്ക് ബൊധം പൊകും, ഛര്‍ദിയുണ്ടാവും (ഉയരങ്ങളിലേക്ക് പോകുമ്‌ബൊള്‍ അവസ്ഥ ഉണ്ടാകാം. ഉദാഹരണത്തിന് ആകാശ തൊട്ടിലിലൊ,റൈഡുകളിലൊ ഒക്കെ ഉയരങ്ങളിലെക്ക് പോകുമ്‌ബോ)
ഇതില്‍ കക്ഷിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ ഫൈറ്റര്‍ വൈമാനിക്കാനാവാം.
ആകാശ യുദ്ധത്തില്‍(Dog Fight) ഏര്‍പ്പെട്ട രണ്ടു യുദ്ധ വിമാനങ്ങളില്‍ ഒന്നിലെ പൈലറ്റിനു ഗുരുത്വകര്‍ഷണത്തെ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബോധം പൊകും. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്നതിനിടെ ബോധം മറഞ്ഞാലുണ്ടാകുന്ന അവസ്ഥ പറയണ്ടല്ലോ!
ചുരുക്കത്തില്‍ ശത്രു വിമാനത്തോട് പോരാടിയാല്‍ മാത്രം പോര, തന്റെ ശരീരം ലൈവ് ആക്കി നിര്‍ത്തുക എന്ന വെല്ലുവിളി കൂടി വൈമാനികനുണ്ട്.
കഠിനമായ പരിശീലനം വഴിയും പ്രത്യെക ജാക്കറ്റുകള്‍ വഴിയും GForce നോട് അഡ്ജസ്റ്റ് ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും.
അസാമാന്യമായ ശരീരിക ശേഷിയും, നല്ല മനക്കട്ടിയും ഉള്ളവര്‍ക്കേ ഫൈറ്റര്‍ പൈലറ്റാകാന്‍ സാധിക്കു.
ഒരു യുദ്ധ വിമാനത്തെക്കാള്‍ മൂല്യമുണ്ട് അത് പറത്തുന്നവര്‍ക്ക് എന്നു ആരൊ പറഞ്ഞത് ഓര്‍ക്കുന്നു. അതിന്റെ കാരണം ഇതൊക്കെയാവാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…