നട്ടെല്ലിന്റെ സ്ഥാനത്ത് റബർ ഉള്ള ഒട്ടേറെ ഉദ്യോഗസ്ഥർ ഉള്ള നാട്ടിൽ, ചങ്കുറപ്പിന്റെ പര്യായം ആയ അനുപമക്കും ചൈത്ര തെരേസ ജോണിനും കൂട്ടത്തിൽ ഒരു ഐഎഎസ് കാരി കൂടി, ഡോ. രേണു രാജ്.
സബ് കളക്ടർക്ക് നിലംതൊടാൻ പോലും അവസരം നൽകാത്ത ഇടുക്കി ദേവിക്കുളം സബ് കലക്ടർ ആയി രേണു രാജ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം, പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്.
‘അവള്‍ ഒരു ഡോക്ടറായി തുടര്‍ന്നാല്‍ അവള്‍ക്കു മുന്നിലെത്തുന്ന രോഗികള്‍ക്കു മാത്രമേ സഹായം ലഭിക്കൂ. എന്നാല്‍ ഒരു ഐഎഎസുകാരി ആയാല്‍ ലക്ഷക്കണക്കിനു പേരെ സഹായിക്കാനാകും. നീതിക്കു വേണ്ടി അവര്‍ക്കൊപ്പം നില്‍ക്കാനാകും.’ 2015ല്‍ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയെത്തിയ മകളെ ചേര്‍ത്തു നിര്‍ത്തി രേണുവിന്റെ അച്ഛന്‍ അന്ന് പറഞ്ഞ വാക്കുകളാണിത്.
ആ വാക്കുകളെ കാലം തെളിയിച്ചു. കേരളത്തിന്റെ മനസ് ഈ കലക്ടര്‍ക്കൊപ്പം ഉറച്ചുനിന്നതോടെ എംഎല്‍എയ്ക്കും മറ്റുവഴികളില്ലാതെയായിരിക്കുകയാണ്. ‘അവള്‍’ എന്നത് മോശം പദമല്ലെന്നും തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഒടുവില്‍ എംഎല്‍എയ്ക്ക് തുറന്നുപറയേണ്ടി വന്നു.
സബ്കളക്ടർ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു,
അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള് ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന് കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ എന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ.
ഇതിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ തന്റെ സഹപ്രവർത്തകയായിരുന്ന രേണുരാജിന്റെ ബുദ്ധി അളക്കാൻ തത്ക്കാലം എസ്. രാജേന്ദ്രൻ പോരാ എന്ന പ്രതികരണവുമായി ഡോ. നെൽസൺ ജോസഫ് രംഗത്ത് വന്നത്.
കുറെ കാലങ്ങൾക്ക് മുമ്പ് ഔദ്യോഗിക ജീവിതത്തിൽ, പണം രാഷ്ട്രീയം, അധികാരം തുടങ്ങിയ സ്വാധീനിക്കുമോ എന്ന് ചോദ്യം രേണു രാജിന് മുന്നിൽ വെച്ചപ്പോൾ, ഒന്നും ആലോചിക്കാതെ ഉത്തരവും അപ്പോൾ തന്നെ എത്തി.
എംബിബിസ് കഴിഞ്ഞ തനിക്ക് പണം ആയിരുന്നു ലക്ഷ്യം എങ്കിൽ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ആയി ജോലി ചെയ്താൽ മതിയായിരുന്നു എന്നാണ് രേണു പറഞ്ഞത്.
ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നിൽ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നിൽ വരേണ്ടി വരില്ല. ഇതായിരുന്നു രേണു രാജിന്റെ വാക്കുകൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…