Categories: Malayali Special

റിമിയും മഞ്ജുവുമെല്ലാം എടുത്തത് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം; വൈറൽ കുറിപ്പ്..!!

എല്ലാം സഹിച്ചു ജീവിക്കാൻ ഉള്ള കൊതി തന്നെയാകും എല്ലാം അത്രയും കാലം സഹിക്കാൻ ആ 24 കാരിക്ക് ശക്തി കൊടുത്തത്. എന്നാൽ അവസാനം അവൾ ജീവിതം മടുത്തു യാത്രയായി. വിവാഹത്തിൽ സ്ത്രീയേക്കാൾ പ്രാധാന്യം കൊടുക്കുന്നത് സ്ത്രീധനത്തിനായി മാറിയ നമ്മുടെ നാട്ടിൽ വിവാഹം ഒരു കച്ചവടമായി മാറിക്കഴിഞ്ഞു. വിസ്മയയെ പോലെയുള്ള ര.ക്ത.സാക്ഷികൾ വരുമ്പോൾ സമൂഹം രോഷം കൊള്ളും.

എന്നിട്ട് വീണ്ടും തന്റെ മകൾക്കു സഹോദരിക്ക് വിവാഹം വരുമ്പോൾ വീണ്ടും സ്ത്രീധനം തന്നെ പ്രദാനം ഉള്ളത് ആവും. എന്നാൽ കൂടിയും ഇനിയും വിസ്മയയും അതുപോലെ ഉള്ള മറ്റുമുഖങ്ങളും ഉണ്ടാവല്ലേ എന്ന് ഓരോ വിയോഗത്തിലും ഓരോരുത്തരും കണ്ണുകൾ നിറഞ്ഞു ഒരു നിമിഷം എങ്കിലും പ്രാർത്ഥിക്കുമ്പോൾ ഉചിതമായ സമയത്തു ഉചിതമായ തീരുമാനം എടുത്ത ചില മുഖങ്ങൾ തന്നെ ആണ് ഈ കാലത്തിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ ഈ വിഷയത്തിൽ ഹരിനാരായണൻ എഴുതിയ വാക്കുകൾ ആണ് വൈറൽ ആകുന്നത്.. കുറിപ്പ് ഇങ്ങനെ..

കഴിഞ്ഞ വര്‍ഷം ഉത്രജ ഇന്ന് വിസ്മയ. മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ലാത്ത സമാന സംഭവങ്ങള്‍. ‘സ്ത്രീ-ധന’ പീ.ഡനം. ഇന്ന് രാവിലെയാണ് വിസ്മയ എന്ന മാളുവിന്റെ മാതാപിതാക്കള്‍ അറിയുന്നത് തങ്ങളുടെ മാളു ഈ ലോകത്തു നിന്ന് യാത്ര പറഞ്ഞിരിക്കുന്നു. അമ്മയോട് സ്ഥിരം പറയുമായിരുന്നത്രേ. ഭര്‍തൃ വീട്ടില്‍ അടിക്കുമായിരുന്നു എന്ന് മാത്രം.

പക്ഷെ മുഖത്ത് ചവിട്ടുന്നതും തൊഴിക്കുന്നതുമായ ഒരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളെ ഇന്നും ഇത്തരം ടോ.ക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നത്? ‘കഥാ നായകന്‍’ ഉയര്‍ന്ന വിദ്യാഭ്യാസവും യോഗ്യനുമായ കരുനാഗപ്പള്ളി സര്‍ക്കിളിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാര്‍ എസ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞ ഇരുവരുടെയും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീ.ഡ.നങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കൈയ്യിലും മുഖത്തും മ.ര്‍ദ്ദിച്ചത് ചിത്രത്തില്‍ വ്യക്തമാണ്. മകള്‍ വിവാഹം കഴിച്ചു പോയാലും അവള്‍ക്ക് വീട്ടില്‍ ഒരു മുറി ഉണ്ടായിരിക്കണം.

അവള്‍ക്ക് സ്വന്തം വീട് ഒരിക്കലുമൊരു അതിഥി വീടാവരുത്. തറവാട്ട് പാരമ്പര്യവും , ബന്ധു ജനങ്ങളുടെ സന്തോഷവും മുറുകെ പിടിച്ചിരുന്നാല്‍ ഇതേ പോലെ സ്വന്തം കുഞ്ഞുങ്ങള്‍ തന്നെ നഷ്ടമാകും.’ഒരു വിവാഹ ജീവിതമാകുമ്പോള്‍ അങ്ങനെയൊക്കെയാണ് മോളെ’ എന്ന് പറയുന്ന മാതാപിതാക്കള്‍ യാഥാര്‍ഥ്യത്തില്‍ അവര്‍ പോലും അറിയാതെ സ്വന്തം മകളെ മരണത്തിലേക്ക് വലിച്ചെറിയുകയാണ്.

സഹിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞിട്ടാവും ഒരാശ്വാസത്തിന് മാതാപിതാക്കളെ സമീപിക്കുക. അപ്പോള്‍ ഇത്തരം ആശ്വാസപ്പെടുത്തലുകള്‍ നല്‍കാതിരിക്കുക. വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്ന് തന്നെയാണ് വിവാഹ മോചനവും. ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരാളുടെ കൂടെ എന്തിന് ജീവിക്കണം? ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം.

അതിപ്പോള്‍ എത്ര വര്‍ഷം നീണ്ടു നിന്ന പ്രണയം ആണെങ്കില്‍ പോലും. മഞ്ജു വാര്യരും റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ്. അവര്‍ക്കുമുണ്ട് ബന്ധുക്കളും ആത്മാഭിമാനവുമൊക്കെ. അവര്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തു; അത് കൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു. ഒത്തു പോകാന്‍ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം.

അല്ലെങ്കില്‍ ഇനിയും ‘ഉത്രജമാരും വിസ്മയമാരും’ ഉണ്ടായേക്കാം. ഇത് വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കള്‍ ഇത്തരമൊരു അനുഭവത്തിലൂടെയാണ് തന്റെ കുഞ്ഞ് കടന്നുപോകുന്നത് എന്ന ബോധ്യം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കൂ. പിറകിലേക്കൊന്ന് ഓര്‍ത്ത് നോക്കു നിങ്ങള്‍ അച്ഛനും അമ്മയുമായപ്പോഴുള്ള അവളുടെ ആദ്യ പുഞ്ചിരി. അതിലും വലുതല്ലടോ ഒരു ബന്ധുക്കളുടെ സന്തോഷവും കുടുംബ പാരമ്പര്യവും.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago