റിമി ടോമി സ്റ്റേജ് ഷോയിലൂടെ എത്തുകയും തുടർന്ന് സിനിമ പിന്നണി ഗായികയായി എത്തുകയും പിന്നീട് അവതാരകയും നടിയുമൊക്കെയായി മാറുകയും ചെയ്തു എങ്കിലും ഇപ്പോഴും സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യമാണ് റിമി ടോമി. റിയാലിറ്റി ഷോയിലൂടെ എത്തുകയും തുടർന്ന് മികച്ച ഗായികയായി തുടരുകയും ചെയ്യുന്ന ആൾ ആണ് വൈക്കം വിജയലക്ഷ്മി.
വൈക്കം വിജയലക്ഷ്മിയെ സ്റ്റേജ് ഷോയിൽ വെച്ചു റിമി ടോമി അപമാനിച്ചതായി യുവാവ് സോഷ്യൽ മീഡിയയിൽ കുറിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്ല് ലോയിഡ് ഫിലിമില്‍ ഗായിക വിജയലക്ഷ്മി അരങ്ങേറ്റം കുറിച്ച സമയം. റിമി ടോമിയുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്‌റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമായതിനാല്‍ റിമിയെ വച്ച് ഒരു സ്‌റ്റേജ് ഷോ യുവാവ് ജോലി ചെയ്തു കൊണ്ടിരുന്ന ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി.
നിരവധി ആളുകൾ വഞ്ചിച്ചിട്ടുള്ള അനുഭവം ഉള്ളത് കൊണ്ടാവാം ആദ്യമേ സ്റ്റേജ് ഷോയുടെ മുഴുവൻ പണവും ആദ്യമേ വാങ്ങിയാൽ സ്റ്റേജ് ഷോ റിമി തുടങ്ങിയത് എന്ന് യുവാവ് പറയുന്നു. ഈ സ്റ്റേജ് ഷോ ഗംഭീരമായി നടക്കുമ്പോൾ ആണ്, അന്ന് വലിയ ഫാൻസ് സപ്പോർട്ട് ഉള്ള വൈക്കം വിജയലക്ഷ്മി അവിചാരിതമായി ഈ ഷോ നടക്കുന്ന ചടങ്ങിൽ എത്തുകയായിരുന്നു. അവിടെ എത്തിയ വിജയലക്ഷ്മിയെ ഞങ്ങൾ മുൻ നിരയിൽ തന്നെ ഇരിപ്പിടം നൽകി, അന്ധയായ വിജയലക്ഷ്മിക്ക് ഞങ്ങൾ നല്കിയ സ്വീകരണം റിമി തീരേ ഇഷ്ടമായില്ല എന്ന് തുടർന്നുള്ള വാക്കുകളിൽ വ്യക്തമായായിരുന്നു എന്ന് യുവാവ് കുറിക്കുന്നു.
ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന്‍ പരിപാടി നടക്കുന്നതിനിടെ സംഘാടകരോട് വിജയലക്ഷമി ചോദിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാല്‍ ഈ കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് സംഘാടകരോട് റിമി കര്‍ക്കശമായി താക്കീത് ചെയ്തെന്നും മാത്രമല്ല തന്റെ സ്‌റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് റിമി ചോദിക്കുകയും ചെയ്തത്രേ. ഈ കപട മുഖം തിരിച്ചറിയാതെ പോവരുതെന്നും പറഞ്ഞു കൊണ്ടാണ് യുവാവ് ഈ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാൽ പ്രോഗ്രം നടത്തിയ അണിയറ പ്രവർത്തകരുടെ തീരുമാനം മറ്റൊന്നായിരുന്നു, അവർ വിജയലക്ഷ്മിയെ കൊണ്ട് ഈ സ്റ്റേജിൽ റിമി നിൽക്കുമ്പോൾ തന്നെ പാടിപ്പിക്കും എന്ന് ഉറച്ചു പറഞ്ഞപ്പോൾ, നിസ്സഹായമായ റിമി ടോമിയുടെ യഥാർത്ഥ അഭിനയ മുഖം തെളിഞ്ഞത് അപ്പോഴാണ് എന്ന് യുവാവ് പറയുന്നു.
എന്നെയും സംഘാടകരേയും ഒരുപോലെ ഞെട്ടിക്കുന്ന പ്രവർത്തിയാണ് റിമി ടോമി ചെയ്തതെന്ന് യുവാവ് കുറിക്കുന്നു, സ്‌റ്റേജിലേക്ക് വിജയലക്ഷ്മിയെ റിമി കൈപിടിച്ച് കൂട്ടി കൊണ്ട് വരികയും നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു എന്ന് വളരെ ചിരിച്ച മുഖവുമായി അവര്‍ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ നിമിഷം മൂക്കത്ത് വിരൽ വെച്ചു നിന്നുപോയി പാവം സംഘാടകർ. കേവലം ഒരേ ഒരു പാട്ടിലൂടെ സംഗീതത്തിന്റെ സപ്ത മഹാസമുദ്രം നീന്തിക്കയറിയ മാന്ത്രിക ശബ്ദം നമ്മുടെ പ്രിയപ്പെട്ട അനുജത്തി എന്റെ സ്വന്തം രക്തം വൈക്കം വിജയലക്ഷ്മി നമുക്കായി പാടുന്നു എന്ന് റിമി പറഞ്ഞു നിര്‍ത്തി . റിമിയുടെ ഈ കപടമായ മുഖം ആരും കാണാതെ പോകരുതെന്ന് യുവാവ് തന്‍റെ പോസ്റ്റിലൂടെ പറഞ്ഞു വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…