പാർവതി നായികയായി എത്തിയ ഉയരെ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽ മുഖം വികൃതമായ യുവതിയുടെ പിന്നീടുള്ള ജീവിത പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. കാമുകനോടുള്ള ഇഷ്ടവും പ്രണയവും എല്ലാം ഒരു നിമിഷത്തെ വിദ്വേഷത്തിൽ തീരുന്ന കഥ.
എന്നാൽ അതിനെ വെല്ലുന്ന ജീവിത കഥയാണ് കണ്ണൂർ സ്വദേശി റിൻസിയുടെ ജീവിത കഥ. വനിതാ മാഗസിന് നൽകിയ വേദനയുടെ കഥയാണ് കാഴ്ചക്കാരുടെ നെഞ്ചിൽ നീറ്റൽ ഉണ്ടാക്കിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കണ്ണൂർ പരിയാരം എംബെറ്റ് മഠത്തിൽ റോബർട്ടിന്റെയും റീത്തയുടെയും മകൾ റിൻസി.
സുന്ദരിയും പഠിക്കാൻ മിടുക്കിയും ആയിരുന്നു റിൻസി. മൂന്ന് വയസു മുതൽ നൃത്തം പഠിച്ച റിൻസി കലാകായിക മേഖലകളിലും മുൻപന്തിയിൽ ആയിരുന്നു. അങ്ങനെ ആയിരുന്നു കണ്ണൂർ സ്പോർട്സ് സ്‌കൂളിൽ അഡ്മിഷൻ ലഭിച്ചത്.
പോലീസ് ഉദ്യോഗസ്ഥ ആകണം എന്നായിരുന്നു റിൻസിയുടെ ആഗ്രഹം, എന്നാൽ അവിടെ വെച്ച് റിൻസിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. റിൻസിയുടെ സീനിയർ ആയിരുന്നു മനോഹരൻ എന്നയാൾ, റിൻസിയെ വിവാഹം കഴിക്കണം എന്നാ ആഗ്രഹം അയാൾക്ക് ഉണ്ടായിരുന്നു.
വീട്ടിൽ വന്ന് വിവാഹം ആലോചിച്ചപ്പോൾ, റിൻസിയുടെ പിതാവ് നിഷേധിച്ചു, പഠന സമയത്ത് വിവാഹം വേണ്ട എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. എന്നാൽ തനിക്ക് ഇപ്പോൾ തന്നെ വിവാഹം വേണം എന്നുള്ള രീതിയിൽ മനോരഹൻ ബഹളം വെച്ചപ്പോൾ റിൻസിയുടെ പിതാവും സുഹൃത്തുക്കളും അയാളെ തല്ലിയാണ് മടക്കി അയച്ചത്.
ഒരു ദിവസം മനോഹരൻ റിൻസിയെ തട്ടിക്കൊണ്ട് പോയി, അത് ആലുവയിലേക്ക് ആയിരുന്നു, ഇനിയുള്ള തന്റെ ജീവിതം മനോഹരന് ഒപ്പം ആയിരിക്കും എന്ന് മനസ്സിലാക്കിയ റിൻസി അയാളെ വിവാഹം ചെയ്യുകയും ചെയ്തു, എന്നാൽ വിവാഹത്തിന് ശേഷമാണ് അയാളുടെ തനി നിറം പുറത്ത് വന്നത്, മദ്യപാനിയും സ്ത്രീ ലംബടനും ആയിരുന്ന അയാൾ കുട്ടി ജനിച്ചപ്പോൾ അതിനെ പോലും ക്രൂരമായി മർദ്ദിച്ചു.
എന്നാൽ, ജീവിതത്തിൽ തോൽക്കാൻ മനസ്സ് ഇല്ലാത്ത റിൻസി പഠിച്ചു ഡാൻസ് സ്‌കൂളിൽ ജോലി നേടി, തുടർന്നാണ് രണ്ടാമത്തെ ആണ്കുട്ടി ജനിക്കുന്നത്. കുട്ടി ഓട്ടിസം ബാധിച്ചിരുന്നു, ഇത് കൂടിയായപ്പോൾ മാനസികമായി തകർന്ന റിൻസി വീട്ടിൽ നിന്നും മാറുകയായിരുന്നു. മനോരഹനെ ഉപേക്ഷിച്ച് റിൻസി സ്വന്തം വീട്ടിൽ എത്തി.
ഇതിന് ഇടയിൽ കുട്ടിക്ക് ഒരു ദിവസം അപസ്മാരം പിടിപെടുകയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ജെയിംസ് എന്ന ആളുടെ ടാക്സി ഉപയോഗിക്കുകയും ആയിരുന്നു. ഇതുപോലെ നാലഞ്ചു വട്ടം യാത്ര ചെയ്തപ്പോൾ, തന്റെ വിവാഹം കഴിക്കാതെ ഭാര്യയെപോലെ ആകണം എന്നായിരുന്നു ജെയിംസ് ആവശ്യപ്പെട്ടത്. എന്നാൽ, ആ ആവശ്യം റിൻസി നിഷേധിക്കുക ആയിരുന്നു. എന്നാൽ ഇതിൽ ക്ഷുഭിതനായ ജെയിംസ് പള്ളിയിൽ നിന്നും മടങ്ങിയ റിൻസിക്കും കുട്ടിക്കും നേരെ ആസിഡ് ഒഴിക്കുക ആയിരുന്നു.
സന്താക്ളോസ് വേഷത്തിൽ എത്തിയ ജെയിംസ് റിൻസിയുടെയും കുട്ടിയുടെയും മുഖത്തും ആസിഡ് ഒഴിച്ചത്, തന്റെ മുഖത്ത് ഒഴിച്ചതിന് ശേഷം മിച്ചം ഉണ്ടായത് മകന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ കണ്ണിന് സാരമായി പരിക്കുകൾ ഏറ്റ റിൻസിയും മകനും ആശുപത്രിയിൽ ആയിരുന്നു മാസങ്ങളോളം. ജെയിംസ് മൂന്ന് മാസങ്ങൾ കൊണ്ട് ജയിലിൽ നിന്നും ഇറങ്ങി എങ്കിലും മൂന്ന് വർഷം എടുത്തു റിൻസിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താൻ, തുടർന്ന് പരിയാരം ആശുപത്രിയിൽ താൽക്കാലിക ജോലിയും അതിന് ഒപ്പം കോഴി ആട് എന്നിവ വളർത്തിയും ആണ് റിൻസി ജീവിതം മുന്നോട്ട് നീക്കുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…