മലർ എന്ന ഒറ്റ കഥാപാത്രത്തിൽ കൂടി മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് സായി പല്ലവി. ചറപറ ചിത്രങ്ങൾ ചെയ്യാതെ, തിരഞ്ഞെടുത്ത ചിത്രങ്ങൾ ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് സായി.
മലയാളത്തിന് ഒപ്പം തമിഴിലും തെലുങ്കിലും തിളങ്ങിയ സായി പല്ലവി, താൻ എടുക്കുന്ന നിലപാടുകൾ കൊണ്ട് എന്നും ശ്രദ്ധേയമാണ്. കുറച്ചു നാളുകൾക്ക് മുമ്പ് താൻ അഭിനയിച്ച ചിത്രം വിജയം നേടാത്തത് മൂലം അഭിനയിച്ച നിര്മാതാവിൽ പണം വാങ്ങാതെ ഇരുന്ന സായി പല്ലവിയുടെ തീരുമാനം ഏറെ കയ്യടി നേടിയിരുന്നു.
ഇപ്പോൾ സായി പല്ലവിയെ കുറിച്ച് വരുന്ന വാർത്തകളിൽ ഒന്ന് താരം ഒരു വമ്പൻ ഫെയർനെസ് ക്രീം ബ്രാൻഡിന്റെ പരസ്യം ഉപേക്ഷിച്ചു എന്നുള്ളതാണ്. മേക്ക് അപ് ഇടണമെന്നുള്ള ബ്രാൻഡിന്റെ നിർബന്ധമാണ് താരത്തെ പരസ്യം ഉപേക്ഷിക്കാൻ തീരുമാനിപ്പിച്ചത്. രണ്ടു കോടി രൂപ വരെ നൽകാം എന്ന് പരസ്യ കമ്പനി വാഗ്ദാനം ചെയ്തിട്ടും സായി പല്ലവി സമ്മതിച്ചില്ലെന്നു അറിയുന്നു.
സിനിമകളിൽ എത്തുമ്പോഴും മേക്ക് അപ് ഉപയോഗിക്കാത്ത ആളാണ് സായി പല്ലവി. മുഖത്തെ കുരുക്കൾ പോലും മായ്ക്കാതെയാണ് സായി പല്ലവി അഭിനയിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…