ഈ കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ അവസാന ശ്രമവുമായി സഞ്ചാരി ഗ്രൂപ്പ്; വായിക്കൂ, ഷെയർ ചെയ്യൂ..!!
ഇന്ന് സഞ്ചാരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ കയറിയപ്പോൾ കണ്ട പോസ്റ്റാണ്, നമുക്ക് കഴിയുന്ന സഹായം ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നത് ആണെന്ന് തോന്നുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
നമ്മൾ സഞ്ചാരികൾക്ക് യാത്ര എപ്പോളും പ്രിയപ്പെട്ടതാണല്ലോ! ഒരു കുരുന്നിന്റെ ജീവൻ രക്ഷിക്കാനുള്ള യാത്ര ആയാലോ?
സഞ്ചാരിയുടെ നാലാം പിറന്നാൾ വേളയിൽ കുഞ്ഞു അസ്‌നാനുള്ള അഞ്ചാം പിറന്നാൾ സമ്മാനം. കുഞ്ഞു അസ്‌നാനു വേണ്ടി ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്താനായി രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന; ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയും ബ്ലഡ് ഡോണർസ് കേരള-തൃശൂരും കൈകോർത്തു ഒരു രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ഒരുക്കുകയാണ് സഞ്ചാരി.
തൃശൂർ സ്വദേശിയായ മുഹമ്മദ് അസ്‌നാൻ തന്റെ രക്താർബുദം ഭേദമാക്കുവാൻ ഡോക്ടർസ് പറഞ്ഞിരിക്കുന്ന അവസാന ചികിത്സ രക്തമൂലകോശം മാറ്റിവെയ്ക്കാനായി (Blood Stem Cell Transplant) ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്നു. കഴിഞ്ഞ 2 വർഷമായി ധാരാളം ക്യാമ്പുകൾ നടത്തി എങ്കിലും ഇന്ത്യയിൽ നിന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 4 ലക്ഷത്തോളം ആളുകളിൽ നിന്നും അസ്നനുള്ള ദാതാവിനെ കിട്ടിയിട്ടില്ല. ഇനി കുറച്ചു മാസങ്ങൾക്കുള്ളിൽ ചികിത്സ നടക്കണം എന്നുള്ളതിനാൽ എത്രയും പെട്ടെന്ന് സാമ്യം കണ്ടെത്തുവാൻ കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്യേണ്ടിയിരിക്കുന്നു.
രക്തമൂലകോശ ദാനം (Blood Stem Cell Donation) രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് നോക്കും പോലെ രക്തമൂലകോശ ദാനം ചെയ്യാൻ HLA Typing എന്ന ടെസ്റ്റ് ആണ് വേണ്ടത്. കുടുംബത്തിന് പുറമെ നിന്നും HLA match ലഭിക്കാൻ ഉള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ്. തന്നെയുമല്ല ഇന്ത്യയിൽ നിന്നും 4 ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തുവാൻ ഉള്ള സാദ്ധ്യത കുറയുന്നു.
രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യുവാൻ വളരെ എളുപ്പമാണ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനം എങ്ങനെ എന്നു മനസ്സിലാക്കിയതിനു ശേഷം സന്നദ്ധരായവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ ഉപയോഗിച്ചു HLA Typing Test ചെയ്തു റിപ്പോർട്ട് രജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം എടുക്കും HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ.
യോജിച്ച ദാതാവിനെ ലഭിച്ചാൽ രജിസ്റ്ററിയിൽ നിന്നും ദാതാവിനെ അറിയിക്കുമ്പോൾ, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ ഇഞ്ചക്ഷനു വീതം (ശരീരത്തിൽ നിന്ന് മൂലകോശങ്ങൾ രക്തത്തിലേക്ക് കൊണ്ട് വരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ സാധാരണ രക്തദാനം പോല രക്തത്തിലെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചതിനു ദാനം ചെയ്യാം. ദാതാവിന് അപ്പോൾ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു.
5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. ശേഷം നിങ്ങളൊരു സാമ്യം ആയാൽ, കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചാൽ രക്തമൂലകോശങ്ങൾ ദാനം നൽകി ഒരു ജീവൻ രക്ഷിക്കാം.
നമ്മൾ 6 ലക്ഷം സഞ്ചാരികൾ വിചാരിച്ചാൽ കുഞ്ഞു ജീവൻ രക്ഷിക്കാനാവില്ലേ!
പൊന്നോളൂ നവംബർ 18, ഞായറാഴ്ച, തൃശൂർ മോഡൽ ബോയ്സ് സ്കൂളിലേക്ക്…
സ്ഥലം: മോഡൽ ബോയ്സ് സ്കൂൾ, പാലസ് റോഡ്, തൃശൂർ.
തിയതി: 18/നവംബർ/2018
സമയം: 9AM – 6PM
പ്രായ പരിധി: 18 – 50 വയസ്സ്
NB: മുൻപ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.
വരികൾ Athulya Krishna
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:
അനീഷ്: +91 96331 16446 (സഞ്ചാരി – തൃശൂർ)
ശ്രീകാന്ത്: +91 96569 65965 (BDK -തൃശൂർ)
ദാത്രി: +91 96450 78285 (www.datri.org)
Poster Anoop Krishna