അഭിനയ ലോകത്തിൽ എത്തിയിട്ട് നാൽപ്പത് വർഷങ്ങൾ കഴിഞ്ഞ സീനത്ത് മികച്ച നടിക്കൊപ്പം നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ് കൂടിയാണ്. ശ്വേതാ മേനോന് നിരവധി ചിത്രങ്ങളിൽ സീനത് ശബ്ദം നൽകിയിട്ടുണ്ട്. നാടകത്തിൽ കൂടിയാണ് സീനത്ത് അഭിനയ ലോകത്തേക്ക് എത്തുന്നത്. സിനിമയിലും നാടകത്തിലും മാത്രമല്ല സീരിയലിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ ലോകത്തിൽ വിവാദങ്ങൾ ഒന്നും വാങ്ങാതെ കടന്നു പോയ സീനത്ത് എന്നാൽ സ്വകാര്യ ജീവിതം സംഭവ ബഹുലമായി.
പരദേശി എന്ന ചിത്രത്തിൽ ശ്വേതക്ക് വേണ്ടി ഡബ്ബ് ചെയ്ത സീനത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിന് ഉള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കിട്ടിയിട്ടുണ്ട്. കെ ടി മുഹമ്മദിനെ 1981 ൽ വിവാഹം കഴിച്ച സീനത്ത് തുടർന്ന് വിവാഹ മോചനം നേടുകയും അനിൽ കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു. തന്നെക്കാൾ 36 വയസ്സ് കൂടുതൽ ആയിരുന്നു ആദ്യ വിവാഹം ചെയ്ത കെ ടിക്ക്. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..
നാടകത്തിൽ അരങ്ങ് തകർത്ത് അഭിനയിക്കുന്ന സമയത്താണ് ഏകദേശം പതിനെട്ട് വയസിലാണ് സീനത്ത് വിവാഹിതയാവുന്നത്. കെടി മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെയാണ് സീനത്ത് ആദ്യം വിവാഹം ചെയ്യുന്നത് കെ ടി മുഹമ്മദിന് സീനത്തിനേക്കാൾ 36 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പതിനാറു വർഷത്തോളം ഇവർ ഒരുമിച്ച് ജീവിക്കുകയും അതിന് ശേഷം പല കാരണങ്ങൾ കൊണ്ടും വേർപിരിയുകയും ചെയ്തു.
ആസ്മയുടെ അസുഖമുള്ള കെടിക്ക് മരുന്ന് എടുത്ത് നൽകിയിരുന്നത് താനായിരുന്നെന്നും ആദ്യമായി കെടിയുടെ നാടകത്തിലാണ് താൻ അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ സാമിപ്യം താൻ അക്കാലത്ത് ഇഷ്ട്ടപെട്ടിരുന്നെന്നും സീനത്ത് പറയുന്നു. അദ്ദേഹം വീട്ടിൽ വന്ന് തന്നെ പെണ്ണ് ചോദിക്കുകയായിരുന്നു ആദ്യം പ്രായ വ്യത്യാസം തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് എന്റെ സമ്മദത്തോടെ വിവാഹം നടക്കുകയായിരുന്നെന്നും സീനത്ത് പറയുന്നു.
എന്നാൽ കെ ടി യുമായുള്ള വിവാഹത്തിന് മുൻപ് തന്നെ നാടക സമിതികളിൽ ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ശ്രുതി പരന്നിരുന്നു. ആ സമയത്ത് ഒരു ഗൾഫുകാരനുമായി തന്റെ വിവാഹം ഉറപ്പിച്ചിരുന്നതായും സീനത്ത് പറയുന്നു. അതിനാൽ താൻ കെ ടി യോട് മിണ്ടാതെയായി, അതോടെ തന്നെ നാടക സമിതിയിൽ നിന്നും പുറത്താക്കിയെന്നും സീനത് പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…