ഇരു വൃക്കകളും തകരാറിൽ ആയ മകന് വേണ്ടി അപേക്ഷയുമായി എത്തിയ സേതുലക്ഷ്മിയമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയ മറന്ന് കാണാൻ വഴിയില്ല, അമ്മയുടെ ആ വാക്കുകൾ ദൈവം കേട്ടിരിക്കുന്നു.
കിഷോറിന് ഭാര്യ ലക്ഷ്മി തന്നെ വൃക്ക നല്‍കും. കിഷോറിന് ഭാര്യ ലക്ഷ്മിയുടെ വൃക്ക ചേരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ചിലര്‍ മുന്നോട്ട് വന്നെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു സേതുലക്ഷ്മിയമ്മയും കുടുംബവും.
സേതുലക്ഷ്മി അമ്മയെ പോലെതന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് കിഷോര്‍. നാടകങ്ങളിലും കോമഡി സ്കിറ്റുകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. വൃക്കരോഗം പിടിപെട്ടതോടെ കിടപ്പിലായിരുന്നു കിഷോര്‍. പത്ത് വര്‍ഷമായി ഡയാലിസിസ് നടത്തിയാണ് ജീവന് പിടിച്ചു നിര്‍ത്തുന്നത്. കിഷോറിനെ സഹായിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ‘സൗഹൃദരാവ്’ എന്ന പേരില്‍ മെഗാഷോ ഒരുക്കുന്നുണ്ട്. ഫെബ്രുവരി 11ന് പൂജപ്പുര മൈതാനത്താണ് പരിപാടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…