നമ്മുടെ നാട്ടിൽ കൈക്കൂലി എന്നുള്ളത് അസാധാരണ സംഭവം ഒന്നും അല്ല, നിരവധി മേഖലയിൽ ഇതുപോലെയുള്ള ഒട്ടേറെ അഴിമതികൾ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ ആദ്യമായി തനിക്ക് നേരെ കൈക്കൂലി നീട്ടിയ സംഭവം വിവരിക്കുകയാണ് സോഷ്യൽ വർക്കറും ഡോക്ടറുമായ ഷിനു ശ്യാമളൻ.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു.
“എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. ” എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു.
“എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ” അയാൾ പറഞ്ഞു.
“നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർ എന്ന നിലയ്ക്ക് ഞാൻ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല.” വീണ്ടും ഞാൻ ആവർത്തിച്ചു.
(നടന്നത് കഴിഞ്ഞയാഴ്ച്ച ഞാൻ ജോലി ചെയുന്ന സർക്കാർ ആശുപത്രിയിൽ വെച്ചു..)
2013 മുതൽ പല സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. വൈകിട്ട് പ്രൈവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസർകോട് ജില്ലയിലും, വയനാടും ക്ലിനിക് നടത്തിയപ്പോൾ 100 രൂപ സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോൾ “സാറേ, കാശില്ല നാളെ കൊണ്ടുതരാം” എന്നു പറഞ്ഞു പോയിട്ട് പിന്നീട് പൈസ തരാൻ വരാത്തവരും ഉണ്ട്. പക്ഷെ അതൊക്കെ അവരുടെ ഗതികേട് കൊണ്ടാവും. ഞാൻ പുറകെ പോയിട്ടില്ല.
കാശിനോട് ആർത്തി തോന്നിയിട്ടില്ല. ജീവിക്കാൻ ഒരു ജോലി മാത്രമല്ല എനിക്ക് ഈ ഡോക്ടർ എന്നത്. എനിക്കത് ഒരു സേവനം കൂടിയാണ്.
ഇപ്പോൾ എന്റെ ഡിഗ്രി Mbbs ആണ്. മകൾ കുറച്ചു വലുതായത്തിന് ശേഷം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പി.ജി കൂടെ എഴുതി എടുക്കണം എന്നാണ് ആഗ്രഹം. അതിന് ശേഷവും ന്യായമായ ഫീസ് മാത്രമേ ഈടാക്കു. പാവപ്പെട്ടവർക്ക് അവരുടെ കൈയ്യിൽ ഉള്ളത് പോലെ 10 രൂപ തന്നാലും, അത് ഞാൻ സന്തോഷത്തോടെ വാങ്ങും. കണക്ക് പറഞ്ഞു ഫീസ് വാങ്ങില്ല. മരിക്കുന്നവരെ അത് അങ്ങനെയേ ഉണ്ടാകു.
ഒരുപാട് കാശു ഉണ്ടാക്കിയിട്ട് വലിയ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിലും എനിക്ക് ഇഷ്ട്ടം പാവപ്പെട്ടവന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ട് ഉറങ്ങുവാനാണ്. ചാവുമ്പോൾ സന്തോഷത്തോടെ മരിക്കുക. കൂടെ ഒന്നും കൊണ്ടു പോകുന്നില്ലലോ. പിന്നെയെന്തിനാണ് കാശിനോട് ആർത്തി.
ഡോ. ഷിനു ശ്യാമളൻ
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…