ജീവിതം എന്നത് സുഖങ്ങൾ മാത്രം നിറഞ്ഞതല്ല. കല്ലും മുള്ളും നിറഞ്ഞ ജീവിതത്തിൽ പൊരുതി ജയിക്കുന്നവർ ആരാണോ അവനാണ് യഥാർത്ഥ പോരാളി. ജീവിതത്തിൽ കഷ്ടതകൾ വരും ജീവൻ തന്നെ അവസാനിപ്പിക്കുന്ന ഒട്ടേറെ ആളുകൾ നമുക്ക് മുന്നിലുണ്ട്. സിംഗിൾ പേരന്റ് ആയ ആനി ശിവൻ ശരിക്കും ഇന്നത്തെ തലമുറയിൽ യഥാർത്ഥ പോരാളി തന്നെയാണ്. ആനി ശിവൻ ഇന്ന് കൊച്ചി സെൻട്രൽ പോലീസ് എസ് . ഐ ആണ്.
വീട്ടുകാരെ ധിക്കരിച്ച് പതിനെട്ടാം വയസിൽ കാമുകനൊപ്പം ഇറങ്ങി. വിവാഹം നടന്നു. എന്നാൽ മധുവിധു മാറും മുന്നേ ജീവിതത്തിൽ ആദ്യ തിരിച്ചടി കിട്ടി. ഭർത്താവ് ഉപേക്ഷിച്ചു. അന്ന് തനിക്ക് കൂട്ടായി കൈക്കുഞ്ഞും. പിന്നീടുള്ളത് പോരാട്ടം നിറഞ്ഞ ജീവിതമായിരുന്നു. കുഞ്ഞിനേയും കൊണ്ട് ജീവിതം വഴിമുട്ടിയപ്പോൾ മരിക്കാൻ ആയിരുന്നില്ല ആനി ശിവ തീരുമാനിച്ചത്. ജീവിക്കാൻ തന്നെ ആയിരുന്നു. ആ പോരാട്ടമാണ് ഇന്ന് ജനങ്ങളും സോഷ്യൽ മീഡിയയും ആഘോഷമാക്കുന്നത്.
അതിന് കാരണം ആനി ശിവനോടുള്ള ആരാധന ഒന്നുമല്ല. പക്ഷെ അവരെ പോലെ കഷ്ടപ്പെടുന്ന ഒട്ടേറെ ആളുകൾ നമുക്കിടയിൽ ഉള്ളതുകൊണ്ട് തന്നെയാണ്. താൻ ഈ നിലയിലേക്ക് എത്തിയപ്പോൾ ഒരുപാട് ആളുകൾ വിളിച്ചു. സുരേഷ് ഗോപി അടക്കം ഒട്ടേറെ ആളുകൾ അഭിനന്ദനം അറിയിച്ചു. സേവന കറി പൗഡറിന്റെ കച്ചവടം ആദ്യ ജോലി. കറിപ്പൊടി വിറ്റഴിക്കാനായി വീടുകൾ തോറും കയറിയിറങ്ങി. അത് പരാജയമായി.
പിന്നീട് എച്ച്.ഡി.എഫ്.സി ലൈഫിൽ ഏജന്റായി അതു ഒരു രീതിയിലും മുന്നോട്ടു പോയില്ല. അന്നത്തെ ശമ്പളം 3500 രൂപയായിരുന്നു. വാടക വീട് കുട്ടിയുടെ ഡേ കെയർ എല്ലാം കഴിഞ്ഞാൽ ബാക്കിയാവുന്നത് 50 രൂപ മാത്രം. അങ്ങിനെ ആ ജോലി വിട്ടു. എച്ച്.ഡി.എഫ്.സി ബാങ്കിൽ പരിചയപ്പെട്ട ചേച്ചിയോടൊപ്പം ഷെയറിട്ടാണ് വർക്കലയിൽ നാരങ്ങാവെള്ളക്കച്ചവടം തുടങ്ങിയത്. കച്ചവടം വിജയകരമായി പരാജയപ്പെട്ടു.
സ്വർണ്ണം പണയംവെച്ച് തുടങ്ങിയ കച്ചവടം പൊളിഞ്ഞു. കൂടെയുള്ളയാളുടെ ഭർത്താവ് മുഴുക്കുടിയനായിരുന്നു. കച്ചവടത്തിലെ പണം എടുത്ത് അയാൾ കുടിച്ചു തീർത്തു. അന്നത്തെ കണ്ണീരിൽ നിന്ന് ആണ് ഇന്നത്തെ വിജയത്തിലേക്കെത്തിയത്. നാരങ്ങ അറിയാം സോഡ അറിയാം. പക്ഷെ സോഡാ നാരങ്ങാവെള്ളം അറിയില്ല. വർക്കലയിൽ തുടങ്ങിയപ്പോൾ ആദ്യമായി സോഡാ നാരങ്ങാവെള്ളം ഉണ്ടാക്കിയതിങ്ങനെ. ആദ്യം നാരങ്ങാ പിഴിഞ്ഞു. അതിലേക്ക് വെള്ളം ഒഴിച്ചു പിന്നാലെ സോഡായും.
ജീവിതത്തിൽ കാര്യമായി നാരങ്ങാവെള്ളം കുടിച്ചിട്ടില്ല എന്നതിനാലാണ് വീഴ്ചയുണ്ടായത്. ഇടപാടുകാരൻ ചീത്തവിളിച്ച് ഒന്നിനും കൊള്ളാത്തവൻ എന്നു പറഞ്ഞുപോയി. ജിവിതത്തിൽ അറിയാത്ത പണിയാണ് ഏറിയപങ്കും ചെയ്തത്. അന്നത്തെ കാര്യങ്ങളെല്ലാം ഓർത്തു സമൂഹത്തിനോട് തുറന്നുപറയണമെന്ന് തോന്നി. വൈറലാകുമെന്ന് പക്ഷെ നിശേഷം പ്രതീക്ഷയില്ലായിരുന്നു. 18 വയസിൽ ഡിഗ്രി പഠിക്കുന്ന കാലത്താണ് വിവാഹം.
അറിവില്ലാത്ത കാലത്ത് നടന്ന സംഭവം. വിദ്യാഭ്യാസമല്ല അറിവിന്റെ മാനദണ്ഡം. എത്ര വിദ്യാഭ്യാസമുണ്ടായാലും അറിവിന്റെ അളവുകോൽ വിദ്യാഭ്യാസമല്ല. ഇപ്പോൾ തോന്നുമ്പോൾ എന്തുകൊണ്ട് എടുത്തുചാടിയെന്ന് തോന്നും. അതുകൊണ്ട് തന്നെ കൗമാരക്കാരായ പെണ്കുട്ടികളെ മനസിലാകും. വിജയിച്ചു കഴിഞ്ഞപ്പോളാണ് ലൈംലൈറ്റിന്റെ മുന്നിൽ വന്നത്. ദൈവത്തിൻ്റെ നിശ്ചയമായിരിക്കാം. പലർക്കും കൈതാങ്ങാവാൻ പൊലീസിൽ വരണമെന്നും ജീവിക്കണമെന്നുമുള്ളത് ദൈവ നിയോഗം തന്നെ.
താങ്ങാൻ ഒരാളില്ല, വീട്ടിൽ പ്രതീക്ഷിക്കാൻ ആളില്ലെങ്കിൽ നമ്മൾ ആദ്യം വിചാരിക്കുന്നത് അതായിരിക്കും. മോനുണ്ടായിരുന്നു. പക്ഷെ എന്തൊക്കെ ചെയ്തിട്ടും മോനൊരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിയാത്ത അവസ്ഥ. ഇൻഷുറൻസ് ഏജൻ്റ് ആയ കാലത്ത് ഒരാളുടെ അടുത്ത് ഇൻഷുറൻസിനേക്കുറിച്ച് സംസാരിക്കാൻ പോയി. അയാൾ പറഞ്ഞത് നീ എൻ്റെ മുന്നിൽ തുണി ഉരിഞ്ഞു നിന്നാൽ 50000 രൂപയുടെ പോളിസി എടുക്കാമെന്നാണ് ഇതാണ് സമൂഹം ഈ കാഴ്ചപ്പാടിന് ഇന്നും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. – അനി ശിവ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…