സോഷ്യൽ മീഡിയയിൽ പോലും സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് വനിതാ ദിനത്തിൽ യുവതിയുടെ കുറിപ്പ് ഇങ്ങനെ..!!

സോഷ്യൽ മീഡിയയിൽ നിരവധി ഞരമ്പ് രോഗികൾ ഓടിനടന്ന് പെണ്കുട്ടികളുടെ മെസഞ്ചറിൽ അശ്ളീല മെസേജുകൾ അയക്കുമ്പോൾ, പുരുഷാരങ്ങൾ ചോദിക്കുന്ന ചോദ്യം ഇതാണ്, പ്രൈവസി ചെയ്ഞ്ച് ചെയ്തതൂടെ എന്ന്. ആ ചോദ്യത്തിൽ തന്നെയുണ്ട്, പെണ്ണെന്നും ആണെന്നും ഉള്ള വ്യത്യസം. താൻ നേരിടുന്ന ദുരിതങ്ങൾ ഒരു കറ പോലും ഇല്ലാതെ തുറന്ന് പറയുന്ന സ്ത്രീകൾക്ക് എതിരെ ആക്രമണം തുടരുകയാണ്.

സിമി മണർകാട് എഴുതിയ കുറിപ്പ് ഇങ്ങനെ,

ഏകദേശം 13 വർഷങ്ങൾക്ക് മുൻപ് വരെ യാതൊരു കെട്ടുപാടുമില്ലാതെ ചരട് പൊട്ടിയ പട്ടം പോലെയുള്ള ഒരു ജീവിതത്തിൽ നിന്നും, പ്രതീക്ഷിച്ചിരുന്നു എങ്കിലും പെട്ടന്നായിരുന്നു കുലസ്ത്രീ പരിവേഷത്തിലേയ്ക്കുള്ള മാറ്റം.

മറ്റൊരാളുടെ പാകമാകാത്ത കുപ്പായം ധരിക്കുമ്പോഴുണ്ടാകുന്ന ഒരു തരം അസ്വസ്ഥത തോന്നിയിരുന്നെങ്കിലും ഞാനും ചിലപ്പോഴോക്കെ അത് ആസ്വദിച്ചിരുന്നു എന്നതാണ് സത്യം. എങ്കിലും ഉള്ളിലിരുന്ന് എപ്പോഴും, മൂടുപടം അഴിച്ചുവെച്ച് പുറത്തുചാടാൻ ആരോ പറഞ്ഞുകൊണ്ടേയിരുന്നു.പക്ഷെ എങ്ങിനെ?എന്നൊരു ചോദ്യം മാത്രം ബാക്കിയായി. പിന്നീട് 2011 ൽ fb അക്കൗണ്ട് തുടങ്ങിക്കഴിഞ് എല്ലാ കുലസ്ത്രീകളെയുംപോലെ വല്ലപ്പോഴും ഫോട്ടോ upload ചെയ്യുന്നതിലും ഒന്നോ രണ്ടോ share ലും മാത്രമായി അതും ഒതുങ്ങി.

എന്നാൽ കഴിഞ്ഞ വർഷമാണ് എനിക്ക് എന്നിലെ എന്നെ തിരികെ കിട്ടിയത് അഥവാ ഞാൻ ഞാനായി മാറിയത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തെ 2018 ന് മുൻപും അതിന് ശേഷവും എന്ന് വിലയിരുത്താനാണ് എനിക്കേറെയിഷ്ടം. കഴിഞ്ഞ വനിതാദിനത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്നെ കൂടുതൽ സ്വാധീനിച്ച അമ്മച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഞാൻ എന്റെ തോന്ന്യാക്ഷരങ്ങളിൽ ഉപ്പ് വാരി വിതറിയത്. ഇന്നിപ്പോൾ പ്രളയം ബാക്കിവെച്ചത് അമ്മച്ചിയുടെ കുറെ ഓർമകൾ കൂടിയാണ്. ഇനി എഴുതാൻ ആഗ്രഹിക്കുന്നത് അന്ന് മുതൽ ഞാൻ നേരിട്ട ചില കാര്യങ്ങളും ഞാൻ അതിനെ എങ്ങിനെ അതിജീവിച്ചു എന്നുള്ളതുമാണ്. ഏകദേശം 300 കൂട്ടുകാർ മാത്രമുണ്ടായിരുന്ന എനിക്ക് fb profile public ആക്കിയതോടെ 5000 കൂട്ടുകാരെ രണ്ട് ദിവസത്തിനുള്ളിൽ കിട്ടി. എല്ലാവരെയും കൂടെ കൂട്ടിയിട്ട് പതു ക്കെ screen ചെയ്തെടുക്കാം എന്നൊരു ദുരുദ്ദേശം ഉണ്ടായിരുന്നതിനാൽ ആരെയും unfrnd ചെയ്തതുമില്ല.

പക്ഷെ ആദ്യദിവസം അമ്മച്ചിയുടെ ഫോട്ടോ upload ചെയ്തപ്പോൾ messengeril ആദ്യം കിട്ടിയ നടയടി ഉദ്ധരിച്ചുനിൽക്കുന്ന സ്വന്തം ലിംഗം കാണിച്ചുകൊണ്ട് ഒരു സഹോദരൻ ഇട്ട ഫോട്ടോ ആയിരുന്നു. അവനെ ബ്ലോക്ക് ആപ്പീസിൽ ഇട്ട് പൂട്ടി ഒന്ന് ആശ്വസിക്കാൻ തുടങ്ങിയപ്പോൾ അതാ വരുന്നു video call ന്റെ ബഹളം.ദോഷം പറയരുതല്ലോ വന്ന വേഗത്തിൽ അന്ന് ബ്ലോക്ക് ചെയ്തത് 2750 പേരെയാണ്. പിന്നീടിതുവരെ messengeril യാതൊരു ശല്യവും ഉണ്ടായിട്ടില്ല. അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു വരുന്ന വഴിക്കാണ് ഒരു വിദ്വാന് ഞാൻ അത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നൊരു തോന്നലുണ്ടായത്.

ശ്രദ്ധ ആകർഷിക്കാൻ പുള്ളി തോക്ക് കൈയിലെടുത്തതും ഞാൻ വെടി വെച്ചതും അത് വനിത എടുത്ത് news ആക്കി പുള്ളിയെ സിൽമേൽ എടുത്തതും പിന്നീട് നിങ്ങൾ സാക്ഷിയായ കഥയാണ്. പിന്നീടിങ്ങോട്ട് ഒരു ഭൂലൻദേവി ഇമേജ് കിട്ടിയതുകൊണ്ടോ എന്തോ സദാചാര ആങ്ങളമാരുടെ ശല്യം ഉണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയമോ മതമോ മറ്റ് വേലിക്കെട്ടുകളോ ഇല്ലാതെ ഇഷ്ടമുള്ളപ്പോൾ തോന്നിയതുപോലെയൊക്കെ എഴുതിവന്നു. എന്നാൽ ഈ കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി എന്ന പെണ്കുട്ടി എഴുതിയ ഒരു പോസ്റ്റ് share ചെയ്തതിന്റെ പേരിൽ ഒരുപാട് വിമർശനവും വന്നിരുന്നു. പല കാര്യങ്ങളിലും വിരുദ്ധ അഭിപ്രായങ്ങൾ ശ്രീലക്ഷ്മിയോട് തോന്നിയിട്ടുണ്ടെങ്കിലും അന്ന് അത് share ചെയ്യാൻ തോന്നിയത് ഒരു ശരാശരി പെണ്ണിന്റെ വിചാരങ്ങൾ അവൾ തുറന്നെഴുതിയത് കൊണ്ട് മാത്രമാണ്.

സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്ന ഞാൻ ആദ്യമായി masturbation നെക്കുറിച്ച് അറിയുന്നത് degree ക്ക് പഠിക്കുമ്പോൾ കേരളകൗമുദി വാരികയിൽ വന്നിരുന്ന സ്വന്തം ശരീരത്തെയും അതിന്റെ പ്രവർത്തനത്തെയും പരിചയപ്പെടുത്തിയ പംക്തിയിൽ നിന്നാണ്. ഏതൊരു ശരാശരി പെണ്ണിനേയും പോലെ അത് പരീക്ഷിച്ചു നോക്കുകയും വിജയിക്കുകയും ചിലപ്പോഴൊക്കെ താല്പര്യം ഇല്ലാത്തതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കുകയുമൊക്കെ ചെയ്തിരുന്നു. (കഷ്ടപ്പെട്ട് കുത്തിയിരുന്ന് പടിച്ചു തന്നെയാണ് പരീക്ഷകളിൽ വിജയിച്ചത്) ഒരു പരിധിവരെ ജീവിതത്തിലും.

പറഞ്ഞുവരുന്നത് masturbation എന്നത് ഒരു സ്വയം തെരഞ്ഞെടുപ്പാണ്. വേണമെങ്കിൽ ആവാം ഇല്ലെങ്കിൽ വേണ്ട. choice is yours മലയാളഭാഷയിൽ ആണ്മേൽക്കോയ്മയിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ചില പദങ്ങളാണ് ഇന്നും ലൈംഗികതയിൽ നാം സാധാരണ ഉപയോഗിക്കാറുള്ളത്. അതായത് നമുക്ക് ഉപയോഗിക്കാൻ സഭ്യതയുള്ള പദങ്ങൾ പോലും ഇല്ലെന്നതാണ് സത്യം. ഉള്ളതാണെങ്കിലോ കടിച്ചാൽപ്പൊട്ടാത്തതും.

ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തതിന്റെ ഉദ്ദേശം സ്വയംഭോഗം പ്രോത്സാഹിപ്പിക്കുക എന്നതല്ല മറിച്ച് തുറന്നെഴുത്തിന്റെ പെണ്ണിടങ്ങളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ്. പല പ്രമുഖരും ഇതിനെതിരെ മുഖം തിരിച്ചത് ശ്രദ്ധിച്ചിരുന്നു. അതിന് കാരണമായി തോന്നിയത് അവർ അന്നുവരെ മനസ്സിൽ വരച്ച ഒരു വരയ്ക്ക് പുറത്തു നിന്ന് ചാടിയത്, ഒരുസാധാരണ പെണ്ണിന്റെ വായിൽ നിന്നുമായതുകൊണ്ടാണെന്ന് മാത്രമാണ്.

മാധവിക്കുട്ടിയോ അരുന്ധതിയോ പറഞ്ഞാൽ അരേ, വാഹ് എന്നു പറയുന്നതുപോലെ ശ്രീലക്ഷ്മിയുടെ ഭാഷയ്ക്ക് ഒരുപക്ഷേ ബലം പോരായിരുന്നത് കൊണ്ടും ആവാം. ചുരുക്കിപ്പറഞ്ഞാൽ ഈ ഒരു വർഷം എനിക്ക് തന്നത് വിഷയസ്വാതന്ത്രമുള്ള ഒരു ആകാശവും ഒരുപിടി നല്ല കൂട്ടുകാരെയുമാണ്. നിറഞ്ഞ സന്തോഷം, എങ്കിലും ചില പുഴുക്കുത്തുകൾ എവിടെയും കാണുമല്ലോ.

ഈ വനിതാദിനത്തിൽ അവരെ ഒന്നുകൂടി famous ആക്കിയാലോ എന്നൊരു ആലോചന താഴെ കാണുന്ന ചിത്രം പറയും. മുൻപ് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. പുരുഷഭൂരിപക്ഷമുള്ള കുടുംബത്തിൽ ഒരു രാജ്ഞിയെപ്പോലെ ജീവിക്കുന്ന പരമസാധുവായ എന്നെ ചൊറിയാൻ വരരുത്. ഞാൻ മാന്തി വിടും.

ഈ വനിതാദിനത്തിൽ സ്ത്രീയെ അനുഭാവപൂർവം പരിഗണിക്കുന്ന എല്ലാ പുരുഷന്മാർക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

News Desk

Recent Posts

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

2 days ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

2 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

2 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

4 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

1 month ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 month ago