മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതുവിന്റെ ഏഴാം പിറന്നാൾ ആണ് ഇന്ന്. ലോക്ക് ഡൌണും കൊറോണയും ഒക്കെ ആയതു കൊണ്ട് തന്നെ വളരെ ലളിതമായ ചടങ്ങിൽ ആയിരുന്നു ആഘോഷം. മകൾക്കു ആശംസകൾ നേർന്നു കൊണ്ട് സിതാര നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ സിതാരയുടെ ഭർത്താവും കാർഡിയോളജി ഡോക്ടറും ആയ സജീഷ് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഇന്നെന്റെ പുന്നാരയുടെ പിറന്നാൾ…!
ഏഴു കൊല്ലം മുൻപ്, അന്ന് ഞാൻ അങ്കമാലി LF ആശുപത്രിയിൽ ജോലിചെയ്യുന്നൂ. ഡ്യൂട്ടിക്കിടയിൽ, ഒരു ദിവസം പാതിരാത്രി കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിന്ന് ഫോൺ വരുന്നു.. pain തുടങ്ങിയെന്ന്. emergency യിൽ രണ്ട് acute Myocardial Infarction cases ഒന്നിച്ച് വന്ന സമയമാണ്. HOD, Dr സ്റ്റിജി സർ പറഞ്ഞു, Patientsനെ ഞാൻ നോക്കിക്കോളാമെന്ന്.
വണ്ടി ആലുവയിലേക്ക് പറന്നു. പെരുമഴയാണ്.. റോഡിൽ മരക്കൊമ്പൊക്കെ പൊട്ടിവീണിരിക്കുന്നൂ.. എങ്ങനെയൊക്കെയോ ഫ്‌ളാറ്റിൽ എത്തി. അന്ന് ഏഴാം നിലയിലാണ് താമസം. കൃത്യ സമയത്തു തന്നെ കറണ്ടും പോയിരിക്കുന്നു. ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല. ഏതായാലും സിതാരയും അമ്മയും ബാഗുമൊക്കെയായി റെഡിയായി നിൽക്കുന്നു. തലേന്ന് ഒറ്റദിവസം മൂന്നു പാട്ടുകളുടെ റെക്കോർഡിങ് നടത്തി കൂളായി വന്ന ആളാണ്.
ആൾക്ക് ഇപ്പോഴും കുലുക്കമൊന്നുമില്ല. ടെൻഷൻ മുഴുവൻ നമുക്കാണല്ലോ.. നേരെ വിജയലക്ഷ്മി ഹോസ്പിറ്റലിലേക്ക്. അവിടെയെത്തി ഡ്യൂട്ടി ഡോക്ടർ കണ്ട് നേരെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. നേരത്തെ epiduralനൊക്കെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ anaesthetist എത്തുന്നതിനു മുൻപ് തന്നെ ‘ആൾ’ പുറത്തെത്തി. ആ ആളാണ് ഇത്!
എത്രപെട്ടെന്നാണ് 7 വർഷങ്ങൾ കടന്നുപോയത്….
ഈ കുഞ്ഞുങ്ങൾ കടന്നുപോകുന്നത് ലോകം നാളിതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും ദുരിതകാലത്തു കൂടിയാണ്. അതവരെ കൂടുതൽ കരുത്തുള്ളവരാക്കി മാറ്റിയാൽ മതിയായിരുന്നു.
“മകളേ” നല്ല മനുഷ്യനായിവളരുക! നാടിന് നല്ലത് വരുത്താനും കൂട്ട് കൂടുക…
Happy Birthday Saawan Rithu…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…