ഓരോന്ന് കാണുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ല, കണ്ണടക്കുമ്പോൾ ആ മോളുടെ മുഖമാണ് മനസിൽ; കുറിപ്പ് ഇങ്ങനെ..!!

നാടിനെ ഞെട്ടിയ്ക്കുന്ന കുരുന്ന് കൊല നമ്മുടെ നാട്ടിൽ വീണ്ടും നടന്നിരിക്കുന്നു. അതും ഒന്നേകാൽ വയസ്സുള്ള ഒരു പിഞ്ച് കുഞ്ഞിനെ, തെറ്റും ശരിയും പോലും എന്താണെന്ന് അറിയാത്ത ആ കുരുന്നിനെ എങ്ങനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ തോന്നി എന്ന് ഓരോ അമ്മയും വിലാപതോടെ ചോദിക്കുന്നു. സ്വസ്ഥമായി ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നായിരുന്നു കുട്ടിയുടെ അമ്മ എന്ന് വിളിക്കുന്ന ആതിര എന്ന കാപാലിക, ഭാവഭേതമില്ലാതെ പൊലീസിന് മുന്നിൽ പറഞ്ഞത്.

ഇതുപോലെ ഉള്ള ക്രൂര കൃത്യങ്ങളെ കുറിച്ച് അറിയുമ്പോൾ തീരാ വേദനയാണ് അമ്മമാർക്ക്, അച്ചു വിപിൻ എന്ന ഒരമ്മയെഴുതിയ കുറിപ്പ് ഇങ്ങനെ,

ഓരോന്ന് കാണുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ല, കണ്ണടച്ചാൽ ആ മോളുടെ മുഖമാണ് മനസ്സിൽ

എനിക്കും രണ്ടര വയസ്സ് കഴിഞ്ഞ ഒരു മോനുണ്ട്. കുസൃതി കുരുത്തക്കേട് എന്നിവക്ക് കയ്യും കാലും വെച്ച എങ്ങനെ ഇരിക്കും അത് തന്നെ രൂപം. ഒരിടത്തും അടങ്ങി ഇരിക്കൂല. ഓഫ്‌ ആക്കി വെച്ചിരിക്കുന്ന മിക്സി ഓൺ ചെയ്തിട്ടു ഓടുക, ഫ്രിഡ്ജ് തുറന്നു വെക്കുക, അടുക്കളയിൽ ഇരിക്കുന്ന പാത്രങ്ങൾ എല്ലാം വലിച്ചു വാരി ഹോളിൽ കൊണ്ട് വന്നു വക്കുക, മുറ്റത്തിറങ്ങി പൈപ്പിന്റെ ടാപ് തുറന്നിടുക അതൊക്കെ നേരെ ആക്കാൻ പുറകെ ഓടൽ ആണെന്റെ പ്രധാന പണി.

വിദേശത്തുള്ള അവന്റെ പപ്പ വിളിക്കുമ്പോ പരാതിയിയുടെ ഒരു കൂമ്പാരം തന്നെ ഞാൻ കെട്ടഴിച്ചു വിടും ദേ കണ്ടോ മോന്റെ ലീലാ വിലാസങ്ങൾ എന്നെ ഒരിടത്തു മര്യാദക്ക് ഇവനിരുത്തുന്നില്ല, എനിക്ക് മടുത്തു ഞാൻ വല്ല നാടും വിട്ടു പോയാലോ എന്ന് ആലോചിക്കുവാ, അത് കേട്ടു ആള് എന്നത്തേയും പോലെ ചിരിച്ചു കൊണ്ട് പറയും അവൻ കുഞ്ഞല്ലേടി കളിക്കണതല്ലേ ഇപ്പഴല്ലെങ്കി എപ്പഴാ അവൻ കുസൃതി കാട്ടുക നീ അത് വിട്ടുകള അവൻ വലുതാവുമ്പോ ഇതൊക്കെ മാറുമെന്ന്.

അല്ലേലും എല്ലാരും അവന്റെ സൈടല്ലേ എന്ന് വീഡിയോ കാൾ ചെയ്തു ഞാൻ പറയുമ്പോ എന്റെ പുറകിൽ നിന്നും എത്തി വലിഞ്ഞു ഫോണിലോട്ടു നോക്കി നാൻ ഒന്നും ചെയ്തില്ല പപ്പ അമ്മ നാട് വിടുമ്പോ ഇക്രൂ കൂടി പൊക്കോളാം എന്ന് നിഷ്കളങ്കമായി പറയുന്ന അവന്റെ മുഖം കാണുമ്പോ എനിക്ക് അറിയാതെ ചിരി വരും.

വല്യ കുസൃതി കാട്ടുമ്പോൾ രണ്ടു പൊട്ടിക്കൽ വെച്ച് കൊടുക്കുമെങ്കിലും അവൻ രാത്രി കിടന്നുറങ്ങുമ്പോ എന്തിനാ വെറുതെ അവനെ തല്ലിയതെന്നോർത്തു ഞാൻ സങ്കടപ്പെടും അതിനു പരിഹാരം എന്നോണം നെറ്റിയിലിലും കവിളത്തും കുറെ ഉമ്മകൾ കൊടുത്തു സമാധാനിക്കും ഞാൻ.

അമ്മമാർ മിക്കവരും അങ്ങനെ ആണ് ദേഷ്യം വരുമ്പോ കുഞ്ഞിനെ വഴക്ക് പറയും കുഞ്ഞ് നുള്ള് വച്ചു കൊടുക്കും ചിലപ്പോ ഈർക്കിലി എടുത്തു തല്ലും അതൊക്കെ അവരോടുള്ള സ്നേഹം കൊണ്ടാണ്. സ്വന്തം കുഞ്ഞ് വല്ലിടത്തും ഓടിവീണാൽ അയ്യോ എന്ന് പറഞ്ഞു കുഞ്ഞുങ്ങളെക്കാൾ ഉച്ചത്തിൽ അമ്മമാർ ആണ് ആദ്യം ഓടി ചെല്ലുക. എന്തിനേറെ പറയുന്നു അവർക്കൊരു പനിയോ ജലദോഷമോ വന്നാൽ അത് മാറും വരെ ഉറക്കം നഷ്ടപെട്ട രാത്രികളായിരിക്കും അമ്മമാർക്കെല്ലാം.

ഒരമ്മക്ക് സ്വന്തം കുഞ്ഞിനെ അടിക്കാൻ അല്ലെങ്കി ശാസിക്കാൻ വല്യ മടി കാണില്ല അതവർ നന്നാകാൻ വേണ്ടി ആണ് പക്ഷെ സ്വന്തം സുഖത്തിനു വേണ്ടി വേദനിച്ചു പ്രസവിച്ച കുഞ്ഞിനെ എങ്ങനെ കൊല്ലാൻ കഴിയുന്നു അതും കൊച്ച് കുഞ്ഞിനെ. കൊല്ലാൻ വേണ്ടി അതിനെ കയ്യിൽ എടുത്തു ഞെക്കുമ്പോൾ അമ്മേ എന്നാവില്ലേ അത് ഉറക്കെ വിളിച്ചിട്ടുണ്ടാകുക. എന്തിനീ ക്രൂരത?നോക്കാൻ കഴിയില്ലെങ്കിൽ വല്ലിടത്തും ഉപേക്ഷിച്ചു കൂടെ ആരെങ്കിലും വളർത്തുമല്ലോ അതിനെ, എത്രയോ ആളുകൾ കുഞ്ഞില്ലാതെ വഴിപാട് നടത്തുന്നു അവർക്കൊന്നും കൊടുക്കാത്ത ഭാഗ്യം അർഹതയിലാത്തവർക്കു ദൈവം വാരിക്കോരി കൊടുക്കുന്ന കാണുമ്പോൾ സങ്കടം വരുന്നു.

സ്വന്തം സുഖത്തിനായി മക്കളെ കൊല്ലുന്ന അമ്മമാർ കേരളത്തിൽ കൂടി വരുന്നു. എനിക്ക് ഇവരോടൊക്കെ ചോദിക്കാൻ ഉള്ളതിതാണ് സ്വന്തം കുഞ്ഞിനെ കൊന്നിട്ട് നിങ്ങൾ എന്ത് നേടി എന്ന് ചിന്തിച്ചു നോക്കു സ്ത്രീകളെ? അമ്മ എന്ന പേരിനു പോലും നിങ്ങൾ അർഹരല്ല. നിയമങ്ങൾ പോലും സ്ത്രീ അല്ലെ അമ്മ അല്ലെ എന്ന പരിഗണന ഇവർക്കൊക്കെ കൊടുക്കുന്നതാണ് ഇത്രയും കുറ്റ കൃത്യങ്ങൾ ഇവിടെ കൂടാൻ ഉള്ള പ്രധാന കാരണം.

സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നില്ല എന്നു പറഞ്ഞു സ്വന്തം മകളെ ശ്വാസം മുട്ടിച്ചു കൊന്ന സ്ത്രീയെ നിനക്കിനി ഒരു കാലത്തും സ്വസ്ഥത കിട്ടാതെ പോകട്ടെ. നിനക്കായി ദൈവം തിരഞ്ഞെടുത്ത ഗർഭപാത്രം തെറ്റായിരുന്നു കുഞ്ഞേ

എന്റെ മോളെ നിനക്കൊരു പുനർജ്ജന്മം ഉണ്ടെങ്കി നീയെന്റെ വയറ്റിൽ പിറക്കാൻ ഉള്ള ഭാഗ്യം ഗർഭിണിയായ എനിക്ക് ദൈവം നൽകട്ടെ അങ്ങനെ എങ്കിൽ പൊന്നുപോലെ ഈ അമ്മ നിന്നെ നോക്കിക്കോളാം

NB:ചൂടുവെള്ളത്തിൽ ചാടുന്ന പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നൊരു ചൊല്ലുണ്ട്. പക്ഷെ ചാടുന്നത് പച്ചവെള്ളത്തിൽ ആണെങ്കിലോ പേടിയില്ലാതെ അത് പിന്നെയും പിന്നെയും ചാടും അതന്നെ ഫലം. ഇവിടത്തെ നിയമങ്ങൾ പച്ചവെള്ളം പോലെ തന്നെ ആണ് എത്ര ചാടിയാലും സുഖമായി കയറി പോരാം മാത്രമല്ല കുറച്ചു നനയും എന്നല്ലാതെ പ്രത്യേകിച്ചു ഒന്നും സംഭവിക്കില്ലെന്നു പൂച്ചകളെ പോലെയിരിക്കുന്ന കുറ്റവാളികൾക്കറിയാം.
എന്നിവിടത്തെ നിയമങ്ങൾ തിളച്ചവെള്ളം പോലാകുന്നൊ അന്ന് മുതൽ കുറ്റകൃത്യം ചെയ്യാൻ തുനിയുന്നവർ അതിലേക്കു എടുത്തു ചാടാൻ ഒന്ന് മടിക്കും. കുറ്റകൃത്യങ്ങൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ നിയമങ്ങൾ ഇനി എങ്കിലും ഭേദഗതി ചെയ്തു ഇത്തരം കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ തന്നെ നല്കണം എന്ന പ്രതീക്ഷയോടെ നിർത്തട്ടെ.

Achu vipin

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

4 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

4 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

4 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago