കേരളം ഇപ്പോൾ വല്ലാത്ത ഒരു കാലാവസ്ഥയിൽ കൂടിയാണ് പോകുന്നത്. വമ്പൻ മഴ വന്ന് പ്രളയം കീഴടക്കിയ കേരളത്തിൽ പെട്ടന്ന് തണുപ്പ് വന്നത്, മൂന്നാർ ഒക്കെ മഞ്ഞിൽ കുളിച്ച് നിന്നു. എന്നാൽ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കൊടും ചൂടിലേക്ക് മാറിയിരിക്കുന്നു. ചുട്ടു പൊള്ളുന്ന ചൂടിൽ വെന്തുരുകയാണ് നമ്മുടെ നാട്. ഈ കാലാവസ്ഥയിൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ് ഏറ്റവും വിഷമം നൽകുന്ന ഘടകം, സ്ത്രീകൾക്ക് കാലവസ്ഥക്ക് അനുസൃതമായി വസ്ത്രങ്ങൾ ധരിക്കാൻ ഉള്ള സാഹചര്യം പോലും ഇല്ല എന്നാണ് ശ്രീലക്ഷ്മി അറക്കൽ കുറിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ഒട്ടും പക്വതയിൽ എത്താത്ത വസ്ത്ര സങ്കൽപ്പങ്ങളുളള നാടാണ് നമ്മുടേത്.
ഇപ്പോൾ ചുട്ടുപൊളളുന്ന വെയിലാണ്.
വീടിനകത്ത് വരേ ഉഷ്ണം കാരണം ഇരിക്കപൊറുതി ഇല്ല.
ഈ അവസരത്തിൽ പുരുഷൻമാരുടെയും സ്ത്രീകളുടേയും സ്വന്തം വീട്ടിനകത്തുളള വസ്ത്ര സ്വാതന്ത്രത്തെപറ്റി ഒന്ന് ചിന്തിച്ച് നോക്കൂ.
എന്ത് വിവേചനം ആണ് അവിടെ.
പുരുഷൻമാർ ഒരു കൈലിമുണ്ടോ 3/4th ഓ മാത്രം ഇട്ടു വിലസുമ്പോൾ സ്ത്രീകൾ ഷഡ്ഡി, ബ്രാ , ഷിമ്മീസ് അതിന്റെ മുകളിൽ ചുരിദാറും പാന്റും വേണ്ടി വന്നാൽ ഷോളും അല്ലെങ്കിൽ ഉടലാകെ മൂടുന്ന നൈറ്റിയും ഒക്കെ ഇട്ടാണ് നടപ്പ്.
നമ്മുടെ സദാചാരകേന്ദ്രീകൃതമായ സംസ്കാരം അനുസരിച്ച് വീട്ടിൽ കൂടി ഒരു മുണ്ടുമാത്രം ഉടുത്ത് മുലയും കാണിച്ച് നടക്കാൻ ഇവിടുത്തെ സ്ത്രീകൾക്ക് കഴിഞ്ഞെന്നുവരില്ല.(according to me , അങ്ങനെ നടന്നാലും ഒരു തെറ്റും ഇല്ലാ)
പക്ഷേ, ഈ അടിയിൽ വരിഞ്ഞ് മുറുക്കി ഇട്ടിരിക്കുന്ന ബ്രെയ്സറിന്റെ ഹുക്ക് ഊരി relaxed ആയിട്ട് ഇരിക്കാനെങ്കിലും സ്ത്രീകൾ അറ്റ്ലീസ്റ്റ് തയാറാവണം.
ബ്രായുടെ ഹുക്ക് ഊരി ഇട്ട് നടന്നാൽ/ ബ്രാ ഇടാതെ നടന്നാൽ ഒരു ചുക്കും നമുക്ക് സംഭവിക്കില്ല എന്ന് പെൺകുട്ടികൾ മനസ്സിലാക്കണം.
വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പോലും സകല വസ്ത്രവും ധരിച്ച് ചൂട് അനുഭവിച്ചോണ്ട് നടക്കുന്നവരോട് സഹതാപം മാത്രം.
വീട്ടിൽ ആരും ഇല്ലാത്തപ്പോഴെങ്കിലും, വല്ലപ്പോഴുമെങ്കിലും സ്വന്തം ശരീരത്തെ comfort ആയിട്ട് വിടാൻ സ്ത്രീകൾ പഠിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ശരീരഭാഗങ്ങൾ നമ്മൾ സ്വയം കാണുമ്പോൾ “അയ്യേ, മോശം” എന്ന ചിന്ത മാറേണ്ടതായുണ്ട്.
എന്തിനാ മക്കളേ ചൂടെടുത്ത് ചാവുമ്പോഴും ഈ ചാക്കുകൾ വാരി ദേഹത്ത് ഇട്ടോണ്ട് നടക്കുന്നത്?
രാത്രി റൂമടച്ച് കുറ്റി ഇട്ട് ഫാൻ ഫുൾ സ്പീഡിലിട്ടതിനുശേഷം ചൂടുശമിപ്പിക്കാനായി ഐസ്ക്യൂബ്സ് എടുത്ത് ചുരിദാറിനകത്ത് ഇട്ടുകൊണ്ട് കിടക്കുന്ന സ്വന്തം കസിൻ ഉണ്ട് എനിക്ക്.
ഒറ്റക്ക് കിടക്കുമ്പോൾ, ചൂടെടുക്കുമ്പോൾ ആഗ്രഹമുണ്ടെങ്കിൽ പോലും തുണി ഊരികളയാൻ പെൺകുട്ടികൾ മടിക്കുന്നത് അത്രയും വൃത്തികെട്ട സോഷ്യൽ കണ്ടീഷനിങ്ങിലൂടെ വളർന്ന് വരുന്നത് കൊണ്ടാണ്. ഇതൊക്കെ മാറാൻ മനസ്സിൽ പണിതീർത്ത വലിയ മതിൽക്കെട്ടുകൾ പൊട്ടിച്ചെറിയേണ്ടതുണ്ട് ആദ്യം.
We should Learn to Unlearn many things which we were still practising
വീട്ടിൽ ആരും ഇല്ലാത്ത അവസരങ്ങളിൽ അത്യധികം ചൂട് അനുഭവപ്പെടുകയാണെങ്കിൽ, ഡ്രെസ്സെല്ലാം ഊരി കളഞ്ഞ് കിടക്കുന്ന/നടക്കുന്ന എന്നേപോലെ ഉളള കുറേ പെണ്ണുങ്ങൾ ഉണ്ടാവുന്ന വീടുകളാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…