ഇന്ത്യയിൽ ദിനംപ്രതി വർധിച്ചു വരുന്ന സംഭവങ്ങളിൽ ഒന്നാണ് ബലാത്സംഗവും തുടർന്നുള്ള കൊലപാതകങ്ങളും, കേരളത്തിലും ഇപ്പോൾ ഇതിന്റെ അളവ് വർധിച്ചു വരുകയാണ്. ബലാൽസംഗത്തിൽ പെടുന്ന പെണ്കുട്ടികളുടെ വിവരങ്ങൾ ഒന്നും തന്നെ സാധാരണ നിയമ പ്രകാരം പുറത്ത് വിടാറില്ല. ഇര എന്ന പേരിൽ ആണ് ഇത്തരത്തിൽ ഉള്ളവർ അറിയപ്പെട്ടുന്നത്.
എന്നാൽ, ചിലരുടെ വൈകൃതത്തിന് ഇരയായി മരിക്കുന്ന തങ്ങൾ വെറും നമ്പറുകളിൽ കാലത്തിന് മുന്നിൽ അറിയപ്പെടേണ്ടവർ അല്ല എന്നാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ഞാൻ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല.
കൊല്ലപ്പെട്ടാൽ പോലും റേപ്പിന് ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിൻ മേൽ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട് പോകുകയാണെന്ന വാർത്ത വായിച്ചു. മരണപ്പെട്ട സ്‌ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം.
പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാൽ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു.
എന്റെ മേൽ ഒരു കൊടുംകുറ്റവാളിയാൽ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല.
ബലാത്സംഗമെന്ന നികൃഷ്‌ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്റെ മുഖം പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്നും മായ്‌ക്കാൻ ഞാൻ ഈ സമൂഹത്തെ അനുവദിക്കില്ല.
ലോകത്ത് ബാക്കിയുള്ള അത്തരം പുരുഷൻമാരിൽ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്‌ഥതയെങ്കിലും ബാക്കി നിർത്താതെ സോഷ്യൽ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാൻ ഞാൻ അനുവദിക്കില്ല.
എന്റെ മരണശേഷം എന്നെ എങ്ങനെയാണ് നിങ്ങൾ അഭിസംബോധന ചെയ്യാൻ പോകുന്നത്?
എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്?
എന്റെ മരണാനന്തരം എങ്ങനെയാണ് എന്നെ നിങ്ങൾ അടയാളപ്പെടുത്താൻ പോകുന്നത്?
ഞാൻ വെറുമൊരു സംഖ്യയാണെന്നോ?
ദിവനേന ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്, ആയിരക്കണക്കിന് പേരിൽ ഏതോ ഒരാൾ?
എനിക്ക് സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്‌ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ.
ഞാനിവിടെ രക്‌തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു.
എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.
നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷൻമാരാണ് എന്റെ ജീവൻ പറിച്ചെറിഞ്ഞത്.
ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്.
ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്‌തമായി പൊരുതുക തന്നെ ചെയ്യും.
എന്റെ പേരുവിവരങ്ങൾ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മറ്റൊരാളെ ഞാൻ അനുവദിക്കില്ല.
എന്റെ അഭിമാനത്തെ അളക്കാനുള്ള അർഹതയും മറ്റൊരാൾക്ക് ഞാൻ കൈമാറിയിട്ടില്ല.
നിങ്ങളുടെ അഭിമാനത്തിന്റെ നിർവചനങ്ങൾ തുലയട്ടെ.
ഇതെന്റെ സഹോദരിമാർക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്.
തെരുവുകളിൽ എന്റെ പേര് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയർത്തുക. നമുക്ക് ഏവർക്കും നീതി ലഭിക്കും വരെ. അതിനൊരു നിമിത്തമാകാൻ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും.
#IamNOTjustAnumber എന്ന ക്യാമ്പെയിനിൽ ഞാനും പങ്കു ചേരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…