അശ്വതി ശ്രീകാന്ത് പ്രൊഫൈൽ ഫോട്ടോയിട്ട ചിത്രത്തിൽ യുവാവ് മാറിടത്തിനെ അപമാനിക്കുന്ന തരത്തിൽ ഉള്ള കമന്റ് ഇട്ടതും അതിനു അശ്വതി ശ്രീകാന്ത് നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. സൂപ്പർ മുല എന്നായിരുന്നു യുവാവ് കമന്റ് ചെയ്തത്. എന്നാൽ അശ്വതി മറുപടി നൽകിയത് സൂപ്പർ ആവണമല്ലോ ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാനുള്ളതാണ്.
ജീവൻ ഊറ്റി കൊടുക്കുന്നതുകൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങൾക്കും സൂപ്പർ ആണ് ഉള്ളത് എന്നായിരുന്നു അശ്വതി നൽകിയ മറുപടി. എന്നാൽ സ്ത്രീകളുടെ മാറിടം മുലയൂട്ടാൻ മാത്രമുള്ളതല്ല എന്നാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ..
സ്ത്രീകളുടെ മുലകൾ പാലൂട്ടാൻ മാത്രം ഉള്ളതാണെന്ന രീതിയിലുള്ള കമൻറ് കുറേ അധികം സ്ഥലത്ത് കണ്ടതുകൊണ്ട് അതിനെ പറ്റി വേറെ കുറച്ചു കാര്യങ്ങൾ എഴുതാം എന്ന് വിചാരിച്ചു.
എല്ലാവരും ബിംബവൽക്കരിച്ച് നടക്കുന്നതുപോലെ സ്ത്രീകളുടെ മുലകൾക്ക് പാലൂട്ടുക എന്നുള്ള കർത്തവ്യം മാത്രമല്ല ഉള്ളത്. സ്ത്രീകളുടെ മുലകൾ ഒരു സെക്കൻഡറി സെ.ക്സ് ഓർഗൺ ആണെന്നകാര്യം വിസ്മരിക്കരുത്.
ഇപ്പോൾതന്നെ സ്ത്രീകളുടെ മുലയിൽ നോക്കി വെള്ളമിറങ്ങി കൊണ്ടുനടക്കുന്ന എല്ലാ പകൽ മാന്യന്മാരും അശ്വതിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് വളരെ മാന്യന്മാരായി മാറാനായി ശ്രമിച്ചതായി കാണുന്നു. ഇവന്മാരോട് സംസാരിച്ചു നോക്കിയാൽ ഇവന്മാരൊക്കെ സ്ത്രീകളുടെ മുലകളെ പറ്റി എത്രമാത്രം വൃത്തികേടുകൾ ആണ് മനസ്സിൽ വിചാരിച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കും. സ്ത്രീകളുടെ മുലകൾ വളരെയധികം പുരുഷനെ ആകർഷിക്കുന്ന ഒന്നാണ്.
എന്നാൽ ഇതിന്റെ ധർമ്മം എന്താണെന്ന് പലർക്കും യാതൊരു ധാരണയുമില്ല. പലരും കരുതി വെച്ചിരിക്കുന്നത് സ്ത്രീകളുടെ മുലകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ മാത്രമുള്ളതാണ് എന്നാണ്. എന്നാൽ സ്ത്രീകളുടെ മുലകളെ സംബന്ധിച്ച് ബാക്കി കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ എഴുതാം.
സ്ത്രീകൾക്ക് ഒരാളോട് സംസാരിക്കുമ്പോൾ /ചാറ്റ് ചെയ്യുമ്പോൾ ലൈം..ഗികവികാരം അനുഭവപ്പെട്ടാൽ മുലകൾ സ്റ്റിമുലൈറ്റ് ചെയ്യപ്പെടും. മുലകളിലാകെ ഒരു പ്രസരിപ്പുണ്ടാവുകയും മുല കുറച്ച് കനം വെച്ചതുപോലെയുമൊക്കെ ഉളള ഫീലിങ്ങ് ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ മുലകളെ സെക്കന്ററി സെ.ക്സ് ഓർഗൺ എന്ന് വിശേഷിപ്പിക്കാം.
ക്ലിറ്റോറിസിനപോലെ ധാരാളം നെർവ് എൻഡിങ് നിപ്പിൾ ഭാഗത്ത് അടങ്ങിയിരിക്കുന്നതിനാലാണ് മുലയുടെ നിപ്പിളിൽ തൊടുമ്പോൾ ലൈം..ഗികപരമായ വികാരം ഉണ്ടാകുന്നത്. മുലയിൽ ചെറിയ രീതിയിലുള്ള ലൗബൈറ്റുകൾ കൊടുക്കുന്നത് സ്ത്രീകളെ ഉത്തേജിപ്പിക്കുന്നു.
തങ്ങളുടെ പങ്കാളി തങ്ങളോട് മുലകളെ പറ്റി നല്ലത് പറയുന്നത് അവളെ സന്തോഷിപിക്കുന്നു. എന്നാൽ ഒരു സ്ത്രീയുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ ഊളകൾ അവളുട മുലകളെ പറ്റി സംസാരിക്കുമ്പോൾ അവൾക്ക് കലി കയറുന്നു. ഇവിടുത്തെ കുലപുരുഷൻമാരുടെ സ്വഭാവം അവർ സ്വന്തം ഭാര്യയോട് അവളുടെ മുലകളെ പുകഴ്ത്തി പറയാതെ നാട്ടിലുള്ള ബാക്കി സകല പെണ്ണുങ്ങളുടേയും മുലനോക്കി അവരെ കമന്റടിച്ച് നടക്കും എന്നുള്ളതാണ്.
മുലകൾ എന്നത് സ്ത്രീകൾക്ക് കോൺഫിഡൻസ് കൂട്ടുന്ന ഒന്നാണ്. നല്ലഷേപ്പ് ഉള്ള മുലകൾ സ്ത്രീകളുടെ സെൽഫ് കോൺഫിഡൻസ് കൂട്ടുന്നു. അതിനാൽ തന്നെ ചെറിയമുല ഉള്ളവർ കോൺഫിഡൻസ് കൂട്ടാനായ് പാഡഡ് ബ്രാകൾ ഇടുന്നതായി കാണാം.
ബ്രസ്റ്റ് ക്യാൻസർ ബാധിച്ചവർക്ക് സർജറി കഴിയുമ്പോൾ അവരുടെ കോൺഫിഡൻസിന് കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് നല്ല വാക്കുകൾ പറഞ്ഞു കോൺഫിഡൻസ് കൊടുക്കുക എന്നത് പങ്കാളിയുടെ ഉത്തരവാദിത്തമാണ്.
ലിം.ഗത്തിന് സൈസ് കുറവാണ് എന്ന് പറഞ്ഞു പലരും വിഷമിക്കാറുണ്ട്. ഇതുപോലെതന്നെ മുലകളുടെ സൈസ് കുറവാണ് എന്ന് പറഞ്ഞ് പല സ്ത്രീകളും ദുഃഖിക്കാറുണ്ട്.
ഇങ്ങനെ ദുഃഖിക്കുന്ന സ്ത്രീകൾക്ക് അവരുടെ പങ്കാളികൾ നല്ല രീതിയിലുള്ള ഉള്ള മാനസിക സപ്പോർട്ട് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. അല്ലാതെ നിന്റെ മുലക്ക് സൈസില്ല / ഷേപ്പില്ല എന്ന് പറഞ്ഞ് കളിയാക്കരുത്. ഇത് ഒരു സ്ത്രീയെ മാനസികമായി ബാധിക്കുന്നു.
മുലകളിൽ അടങ്ങിയിരിക്കുന്നത് ഫാറ്റ് ടിഷ്യൂസ് ആണ് . അതിനാൽ തന്നെ നമുക്ക് തടി കൂടുമ്പോൾ മുലകളുടെ വലിപ്പം കൂടുകയും നമ്മുടെ ശരീരത്തെ ഫാറ്റ് കുറയുമ്പോൾ മുലകളുടെ വലിപ്പം കുറയുകയും ചെയ്യുന്നു. എന്തെങ്കിലും വ്യായാമങ്ങൾ വഴി മുല വലിപ്പം കൂട്ടാമോ എന്ന് എനിക്കറിയില്ല, പക്ഷേ എന്തുതരം വ്യായാമം ചെയ്യുമ്പോഴും സ്പോർട്ട്‌സ് ബ്രാ ഉപയോഗിക്കുന്നത് മുലകളെ സംരക്ഷിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.
പുരുഷന്മാരുടെ സഹിക്കാനാവാത്ത ഒരു പെരുമാറ്റമാണ് മുലനോട്ടം. സ്ത്രീകൾക്ക് അവരുടെ പങ്കാളി അല്ലാത്ത ഒരാൾ അവളുടെ മുലകളിൽ നോക്കുന്നത് ഇഷ്ടപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്ത്രീകളോട് സംസാരിക്കുമ്പോൾ മുലയിൽ നോക്കി സംസാരിക്കുകയാണെങ്കിൽ സ്ത്രീകൾ ഭയപ്പെടുകയും കോൺഫിഡൻസ് കുറഞ്ഞു പോകുന്നതായും കാണുന്നു.
സ്ത്രീകളുടെ മുലകൾ ഡ്രെസ്സിന് പുറത്തൂടെ പോലും ആരും കാണരുതെന്ന ഒരു പൊതുബോധം നിലവിലുണ്ട് ഇതിനാലാണ് കാന്താരിയുടെ കലിപ്പൻമാർ പോയി ഷാൾ ഇടാൻ ഉപദേശിക്കാറുള്ളത്. ഇതിനാലാണ് സാരി എന്ന വസ്ത്രം കുലപുരുഷൻമാർക്ക് ഇത്ര ഇഷ്ടമുളളതാവുന്നത്.
മിക്ക ആണുങ്ങളും എന്നോട് പറഞ്ഞിരിക്കുന്നത് പെണ്ണുങ്ങൾ സൗന്ദര്യം ഒളിച്ചുവെച്ചിരിക്കുന്നത് അവരുടെ മുലകളിൽ ആണെന്നാണ്. അവന്മാര് തന്നെ ഇന്നലെ അമ്മ മാഹാത്മ്യം വിളമ്പുന്നത് കണ്ടപ്പോൾ ചിരി വന്നു.
മുലയെ മുലയൂട്ടാൻമാത്രം ഉളളതായി കാണുന്ന ഒരു സമൂഹമാണ് ചുറ്റുമുളളതെങ്കിൽ എന്തുകൊണ്ട് ഇതേ സമൂഹം ബ്രൈസർ വീടിന്റെ മുൻവശത്തിട്ട് ഉണക്കാൻ സമ്മതിക്കുന്നില്ല? എന്തുകൊണ്ട് പെണ്ണുങ്ങളുടെ അലക്കി ഇട്ട ബ്രൈസറുകൾ മോഷണം പോകുന്നു?
ഇതൊക്കെ കൊണ്ടുതന്നെ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം മുല പാല് കൊടുക്കാൻ മാത്രമുളളതല്ല, അതുക്കും മേലേയാണ് എന്നതാണ്.
ഇനി നിങ്ങൾ മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം സ്ത്രീകളെ മഹത്വവൽക്കരിച്ച് അമ്മമാർ ആക്കാതെ ഇരിക്കുക എന്നതാണ്. എല്ലാ സ്ത്രീയേയും മഹത്വവൽക്കരിച്ച് അമ്മയാക്കി വീട്ടിലിരുത്തേണ്ട ആവശ്യം പുരുഷാധിപത്യത്തിന്റേതാണ്.
“ഒരു സ്ത്രീയുടെ ജീവിതം പൂർണ്ണമാകുന്നത് അമ്മയാകുമ്പോളാണ്” എന്നുളള ഊള ഡയലോഗ് ഒക്കെ ഈ പുരുഷാധിപത്യ സമൂഹനിർമ്മിതി ആണ്. അമ്മയാവാനും പ്രസവിക്കാനും മുലയൂട്ടാനും താൽപര്യമില്ലാത്ത എന്നേപോലത്തെ പെണ്ണുങ്ങൾ ഈ ലോകത്ത് ഒരുപാട് ഉണ്ട് ഹെ.
ഒരു അമ്മ എന്ന നിലയിൽ അശ്വതിയുടെ മറുപടിയെ ഞാൻ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയും തഗ്ഗ് അടിക്കുകയും ചെയ്യുന്നു. അതൊക്കെ പൊക്കിപിടിച്ചോണ്ട് ഫേക്കത്തരം കളിക്കുന്ന പുരുഷുക്കൾക്ക് വായിച്ചറിയാൻ വേണ്ടിയാണ് ഈ പോസ്റ്റ്.
ഇവിടെ എല്ലാവരുടെ മുലകളും സൂപ്പറാണ് ഹെ. എന്ന് കരുതി എല്ലാ പെണ്ണുങ്ങൾടെ പോസ്റ്റിന്റെ അടിയിലും പോയി അവളുടെ ശരീരത്തെമാത്രം സെ..ക്സി ഫൈ ചെയ്യുന്ന രീതിയിൽ “നിന്റെ മുല സൂപ്പറാണ്” എന്ന് കമന്റിട്ടാൽ പച്ചതെറി കേൾക്കാൻ തയ്യാറായിരിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് എല്ലാ സ്ത്രീകളേയും അമ്മയാക്കി മാറ്റുന്ന പുരുഷാധിപത്യത്തിന് നടുവിരൽ നമോവാകം അർപ്പിച്ച് നിർത്തുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…