യുവതിയുടെ കുട്ടിയുടുപ്പ് പോസ്റ്റിന് മാസ്സ് മറുപടി നൽകി യുവാവ്; പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം..!!

109

കഴിഞ്ഞ ദിവസമാണ് കുട്ടിയുടുപ്പ് ഉള്ള ഫോട്ടോ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്താൽ രാത്രി 11 കഴിഞ്ഞാലും മെസഞ്ചറിൽ ഞരമ്പ് രോഗികളുടെ വിളയാട്ടം ആന്നെന്ന് യുവതി കുറിച്ചത്. യുവതിക്ക് കുറെ ആളുകൾ പിന്തുണ നൽകി എങ്കിൽ, കുട്ടിയുടുപ്പ് ഇട്ടാലും അതിൽ ഇത്ര വ്യാകുല പെടേണ്ട ആവശ്യം ഒന്നും ഇല്ല എന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.

എന്നാൽ, ഇപ്പോഴിതാ കുട്ടിക്ക് കിടിലം മറുപടി നൽകിയിരിക്കുകയാണ് യുവാവ് പോസ്റ്റ് ഇങ്ങനെ,

‘കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി ‘ജോമോൾ ജോസഫി’ന് ഒരു മറുപടിയാണ് ഈ കുറിപ്പ്.

കൊച്ചേ, പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോൾ സംഗതി ജോറായി. സന്തോഷം. കാരണം, മറ്റുള്ളവർ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം ‘തറപ്പണി’ ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇനി കാര്യത്തിലേക്ക് വരാം.

നിങ്ങൾ, ചില പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്. ആണുങ്ങളെല്ലാം പെണ്ണുങ്ങളുടെ പിറകെ മണപ്പിച്ച് നടക്കുന്നവരാണെന്ന്. ആ ധാരണ തെറ്റാണ് മോളേ. അച്ഛൻ, ആങ്ങള, ചേച്ചിയുടെ അല്ലെങ്കിൽ അനിയത്തിയുടെ ഭർത്താവ്. ഇത്രയും പേരാണ് നിങ്ങളുടെ കണ്ണിലെ മാന്യന്മാരായ ആണുങ്ങൾ. അതങ്ങനെ തന്നെയിരുന്നോട്ടെ, തിരുത്താൻ ഞാനാളല്ല.

കൊച്ച്, കൊച്ചീലിരുന്ന് വിശദീകരിച്ച കാര്യത്തിലേക്ക് വരാം. പച്ച ലൈറ്റ് കാണുമ്പോൾ പഞ്ചാര വർത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരമാണ്. രാത്രി ആണുങ്ങളുടെ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണുമ്പോൾ പഞ്ചാര വർത്തമാനം മാത്രമല്ല, പച്ചയ്ക്ക് സെക്‌സ് ചാറ്റിങിന് വരുന്ന എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം.!

ചാറ്റിങ് മാത്രമല്ല, ഒരു തവണയെങ്കിലും കൂടെക്കിടക്കാൻ കെഞ്ചി ക്ഷണിക്കാൻ മടിയില്ലാത്തവരുമുണ്ട് എന്നറിഞ്ഞു കൊള്ളുക. ഒരു പരിധി വിടുമ്പോൾ അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. ‘നല്ലപിള്ള’ പുരസ്ക്കാരത്തിന് വേണ്ടിയല്ല, ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത്. നേരിൽ പരിചയമില്ലാത്തൊരു സ്ത്രീ, പെട്ടെന്നൊരു ദിവസം തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചാൽ, അടിവസ്ത്രമൂരി അയയിലിട്ടിട്ട് അവളോടൊപ്പം പോകാൻ ആത്മാഭിമാനമുള്ള ഒരു പുരുഷനും കഴിയില്ല. പളുങ്ക് പോലെ വിശുദ്ധിയുള്ള സൗഹൃദങ്ങളുണ്ട്. അമ്മയുടെയും, സഹോദരിയുടെയും, സുഹൃത്തിന്റെയും സ്ഥാനങ്ങളിൽ കാണുന്ന മുഖപുസ്തകത്തിലെ സൗഹൃദ മുഖങ്ങളുണ്ട്. ഈ ഗണത്തിൽ പ്പെടുന്നവരോടല്ലാതെ പലരോടും അങ്ങോട്ടും, തിരിച്ച് ഇങ്ങോട്ടും ഒരാകർഷണം തോന്നിയിട്ടുണ്ട്, ഇപ്പോഴും തോന്നുന്നുമുണ്ട്. പക്ഷേ, അതൊന്നും ആരും വിളിച്ചുകൂവി നടക്കുന്നില്ല. ഇനി, ആർക്കും ആരോടും അത്തരത്തിലൊരാകർഷണം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ, ഞാൻ പറയും. ‘നിങ്ങളൊരു കപട സദാചാരക്കാരനാണ്. ഇരുളിന്റെ മറവിൽ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാൻ തക്കവണ്ണം അധമനായ കപട സദാചാരക്കാരൻ.’

രാവിലെ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ദിനചര്യകൾ, ചിക്കനില്ലാതെ ബിയർ കഴിക്കാത്തത്, ഭർത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ലൈംഗിക ബന്ധവും, ഭർത്താവുമായി സെക്‌സ് ചെയ്യുമ്പോൾ നിങ്ങൾ നേടുന്ന സംതൃപ്തി, ഫ്ലൈറ്റിലും, ആൾക്കൂട്ടത്തിലും, ഷോപ്പിങ് മാളിലുമൊക്കെ വച്ച് മടിയില്ലാതെ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ, മുലകളിൽ വെയിലടിക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കാത്തത്, ത്രീ ഫോർത്തും, ബർമുഡയും, സ്ലീവ് ലെസ്സ് ടോപ്പും ധരിക്കുന്നതും വരെ നിങ്ങൾ പ്രശസ്തിക്കു വേണ്ടി സമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കുമ്പോൾ, അപഹാസ്യയാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങൾ പ്രതിനിധീകരിക്കുന്ന ഇവിടുത്തെ എല്ലാ സ്ത്രീകളും കൂടിയാണ്. (കനകദുർഗ്ഗ, ബിന്ദു കല്യാണി, രഹ്ന ഫാത്തിമ, രേഷ്മ നിശാന്ത് തുടങ്ങിയ ആക്റ്റിവിസ്റ്റുകൾ ഈ ഗണത്തിൽപ്പെടുന്നില്ല.)

മനസ്സ് കൊണ്ടെങ്കിലും ഒരന്യ പുരുഷനെ ആഗ്രഹിച്ചിട്ടുള്ള സ്ത്രീയാണ് ജോമോൾ ജോസഫെന്ന നിങ്ങളെന്ന് ഞാൻ പറയും. നിങ്ങളിത് നിഷേധിച്ചാൽ ഏറ്റവും വലിയ കപട സദാചാരക്കാരിലൊരാളാണ് നിങ്ങൾ. സ്ത്രീകളെപ്പോലെ വികാരങ്ങൾ അടിച്ചമർത്തി വയ്ക്കുന്നവനല്ല പുരുഷൻ, എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അത്, പരിധിവിട്ട് പ്രകടിപ്പിക്കുന്നവൻ ഞരമ്പ് രോഗി തന്നെയാണ്. പക്ഷേ, എല്ലാ പുരുഷന്മാരെയും താറടിച്ചു കാണിച്ചത്, നിങ്ങളെ നിങ്ങൾ തന്നെ കൊഞ്ഞനം കുത്തിയതിന് തുല്ല്യമാണ്.

ആദ്യ വരികളിലേക്ക് വരാം. ‘ഇപ്പം കിട്ടും, ഇപ്പം കിട്ടും.’ ഒരു മറുചോദ്യമാണ് ഇതിനുള്ള ഉത്തരം.

“കിട്ടിയിട്ടെന്ത് ചെയ്യാനാ.?”

നിങ്ങളെ കണ്ടിട്ട് എനിക്ക് ഒന്നും തോന്നുന്നില്ല. പുറത്തേക്ക് കാണുന്ന (കാണിച്ചിരിക്കുന്ന) സ്തനത്തിന്റെ അതിരുകളും, നഗ്നമായ കാൽമുട്ടിന് മുകളിൽത്തെളിയുന്ന വെളുത്ത തുടകളുമൊക്കെ കാണുമ്പോൾ എനിക്ക് യാതൊരു വികാരത്തള്ളിച്ചയും ഉണ്ടാകുന്നില്ല. പകരം, പുച്ഛമാണ് തോന്നുന്നത്. നാലാൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ ഈ പേക്കൂത്ത് കാണിച്ച്, പുരുഷന്മാരെയൊന്നടങ്കം സ്ത്രീ ലമ്പടന്മാരാക്കി ചിത്രീകരിച്ച നിങ്ങളോടുള്ള പരമപുച്ഛം.!

സമനില തെറ്റി അലഞ്ഞു നടക്കുന്നവരേയും, കുഞ്ഞുങ്ങളേയും, വൃദ്ധകളേയുമൊക്കെ ലൈംഗികോപാധിയായി കാണുന്നവർക്ക് സാരി ചുറ്റിയൊരു സ്ത്രീരൂപത്തെ കിട്ടിയാലും മതിയായിരിക്കും. പക്ഷേ, എല്ലാവരെയും ആ കൂട്ടത്തിൽപ്പെടുത്തരുത്, സഹോദരീ. ക്യാൻസർ രോഗിയായ ഒൻപത് വയസ്സുകാരനെ രണ്ടുദിവസം മുമ്പൊരു യുവതി ലൈംഗികമായി പീഢിപ്പിച്ചത് ഇതേ കേരളത്തിലാണ്.

ലൈംഗിക ബന്ധമല്ല, ഒരു സ്ത്രീയോട് തോന്നുന്ന ആകർഷണത്തിന്റെ അവസാന വാക്ക് എന്നറിയണം, നിങ്ങളെപ്പോലെയുള്ളവർ. ചിലരോട് തോന്നുന്ന ഇഷ്ടം ബഹുമാനമായോ, ഒരു ചുംബനമായോ, ചേർത്ത് പിടിച്ചൊരു ആലിംഗനമായോ, ഒരു ചെറിയ സമ്മാന പ്പൊതിയിലൂടെയോ ആണ് പ്രകടിപ്പിക്കേണ്ടത്.

ഈ കുറിപ്പിൽ ഞാൻ തുറന്നു കാണിച്ചിരിക്കുന്നത് എന്നെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഞാനൊരു കപട സദാചാരവാദിയുമല്ല.

'കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും' എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക്…

Posted by Sumesh Marcopolo on Friday, 8 February 2019

യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ,

ഞാൻ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടൻ കാപ്പി കുടിക്കും. രണ്ടരവയസ്സുള്ള മോന് ഭക്ഷണം വെച്ച് എട്ടരയാകുമ്പോൾ കൊടുക്കും. അതിനിടയിൽ കെട്ട്യോനും കട്ടൻ കാപ്പി കൊടുക്കും (ഞങ്ങൾ കട്ടൻ കാപ്പി മാത്രമേ കുടിക്കാറുള്ളൂ, ചിലപ്പോ കട്ടൻ ചായേം)

അടുക്കളയിൽ കയറി ഭക്ഷണം വെക്കലും മോനെ നോക്കലും തന്നെ നല്ലൊരു ജോലിയാണ്. എന്തേലും ചെയ്ത് വരുമ്പോൾ അവൻ കേറി കുളമാക്കുവേ.. ഒരു പത്തുമണിയാകുമ്പോ ഭക്ഷണം കഴിക്കും. പുട്ട്, ദോശ, ഇഡ്ഡലി, കപ്പ, ഇടിയപ്പം ഇതൊക്കെയാണ് പ്രധാനമായും രാവിലത്തെ ഭക്ഷണം.

ഒരു പതിനൊന്നര പന്ത്രണ്ട് മണിക്ക് മോൻ ആദിയെ ഭക്ഷണം കൊടുത്ത് കുളിപ്പിച്ച് ഉറക്കും. പിന്നെ തുണിയലക്കലും വീട് വൃത്തിയാക്കലും ഉച്ചക്കത്തെ ഭക്ഷണം കഴിക്കലും ഒക്കെയായി നല്ല തിരക്കാണ്. വീട്ടിൽ രണ്ട് പഗ്ഗുകളും ഉണ്ട്. ഹാരിയും കുഞ്ഞുവും. അവരുടെ കാര്യവും ഇതിനെടേല് നോക്കണം.

ഒരു മൂന്നര നാലു മണിയാകുമ്പോഴേക്കും ആദി എണീക്കും. പിന്നെ അവന്റെ ഉറക്കപ്പിച്ചൊക്കെ മാറ്റിയെടുത്ത് വല്ലതും കഴിപ്പിക്കാനുള്ള തിരക്കായിരിക്കും. ഭക്ഷണം കഴിച്ചാൽ പിന്നെ ആദീടെ പ്രധാന ശ്രദ്ധ അടുക്കിപ്പെറുക്കി വെച്ച വീട് എങ്ങനെ വലിച്ചു വാരിയിടാം എന്നതാണ്. അതിനൊപ്പം തന്നെയാണ് അവന്റെ അതേ പ്രായമുള്ള കുഞ്ഞുവിനേം കൂട്ടിയുള്ള യുദ്ധം. പിന്നെ അവൻ ഉറങ്ങുന്നതുവരെ വീടൊരു യുദ്ധഭൂമിയായിരിക്കും.

ഇപ്പോഴും ആദിക്ക് മുലകൊടുക്കുന്നുണ്ട്. എപ്പോ വേണേലും, എന്ത് തിരക്കിൽ നിക്കുമ്പോ വേണേലും അവൻ പാലുകുടിക്കാനായി വരും. ഉറക്കത്തിലും പാലു കുടിക്കാനായി അവൻ വിളിക്കും. ശ്രദ്ധിച്ചിരുന്നില്ലേൽ, വിളിച്ചിട്ട് കേൾക്കാതിരുന്നാൽ പിന്നെ ആദി കരച്ചിലും ബഹളവും ആയിരിക്കും.

എട്ടര ഒമ്പത് മണിയാകും ആദി കുളി കഴിഞ്ഞ് ഉറങ്ങാനായിട്ട്. ഉറക്കണേൽ ആദീടെ കൂടെ അരമണിക്കൂർ കിടക്കം. അതു കഴിഞ്ഞാൽ പിന്നെ അവൻ വലിച്ചുവാരിയിട്ടത് മുഴുവനും പഴയതുപോലെ അടുക്കി പെറുക്കി വെക്കണം. കുഞ്ഞൂനും ഹാരിക്കും ഭക്ഷണം കൊടുക്കണം. കുളിക്കണം. ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം. പിന്നെയാണ് ഞാനും ഭർത്താവുമായുള്ള ലോകം. ഒരുമിച്ചിരുന്ന് കഥ പറച്ചിലും ഫേസ്ബുക്ക് നോട്ടവും വാട്സാപ്പ് നോട്ടവും ഒക്കെയായി ജോളിയായി അങ്ങ് കൂടും. അതിനിടയിൽ ഞങ്ങളുടെ റൊമാന്റിക് നിമിഷങ്ങളും വികാരപരമായ നിമിഷങ്ങളും ലൈംഗീകബന്ധവും ഒക്കെയുണ്ട് കേട്ടോ. ഒന്നര രണ്ടുമണിയാകുമ്പോഴേക്കും ഞങ്ങൾ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും.

ഭർത്താവ് വീട്ടിലുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ കറങ്ങാനായി പോകുന്ന ശീലമുണ്ട്. ചിലപ്പോ ആദിയുമായി പാർക്കിലേക്ക് പോകും, ചിലപ്പോ വീട്ടുസാധനങ്ങൾ വാങ്ങാൻ പോകും, ചിലപ്പോ ബിയറു വാങ്ങാൻ പോകും, (ഇടക്ക് ഞങ്ങൾ രണ്ടുപേരും കൂടെ ബിയറടിക്കുന്ന സ്വഭാവവും ഉണ്ട് കേട്ടോ, എനിക്ക് ചിക്കൻ വവറുത്തത് ഇല്ലാതെ ബിയർ അടിക്കാനാകില്ല. ഒരോ ബിയറാണ് ഞങ്ങൾക്ക് ശീലം, ഇടക്ക് മൂന്ന് ബിയർ വരെ ഞങ്ങൾ രണ്ടുപേരും കൂടി തീർക്കും), അങ്ങനെ എവിടെ പോകുവാണേലും ഒരുമിച്ച് പോകുന്ന, ഒരുമിച്ച് നടക്കാനാഗ്രഹിക്കുന്നവരാണ് ഞങ്ങൾ മൂന്നുപേരും.

ഞാൻ സ്ഥിരമായി ധരിക്കുന്നത് മോഡേൺ ഡ്രസ്സാണ്. ത്രീഫോർത്ത് ജീൻസോ, ജീൻസോ, മിഡിയോ, ഫ്രോക്കോ ഒക്കെയാണ് സ്ഥിരം വേഷം. കൂടെയിടുന്നത് സ്ലീവ് ലെസ്സ് ടോപ്പാണ്. ആകെ മൂന്ന് കുർത്തിയാണ് ഉള്ളത്, ബാക്കിയൊക്കെ നേരത്തെ പറഞ്ഞ ഡ്രസ്സുകളാണ്. സാരി ഒരെണ്ണം പോലും എനിക്കില്ല. വീട്ടിൽ മിനി സ്കേർട്ടും സ്സീവ് ലെസ്സ് സ്ലിറ്റ്സോ ടോപ്പോ ഒക്കെയാണ് രാത്രിയും പകലും വേഷം. ഒരു നൈറ്റിപോലും ഈ വീട്ടിലില്ല.

ഫേസ്ബുക്കിൽ എന്റെ വാളിലും, ഡോഗ് ലവേഴ്സ് ഗ്രൂപ്പിലും, മറ്റുചില ഗ്രൂപ്പുകളിലും സജീവമാണ്. ചില വാട്സാപ്പ് ഗ്രൂപ്പുകളിലും, സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യുകയും, ഫോൺ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരാളാണ് ഞാൻ. എന്റെ ഭർത്താവല്ലാതെ മനസ്സിന് ഇണങ്ങിയ വേറൊരാളെയും ഇതുവരെ പ്രേമിക്കാനായി കിട്ടിയിട്ടില്ല. എന്നാൽ ആൺ പെൺ വേർതിരിവില്ലാതെ നിരവധി നല്ല സുഹൃത്തുക്കളെ എനിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടിയിട്ടുമുണ്ട്. അവരോടൊക്കെ ഫോണിലോ ചാറ്റിലോ സംവദിക്കാനായി സമയം കിട്ടുമ്പോൾ യാതൊരു മടിയുമില്ലാത്ത വ്യക്തിയുമാണ് ഞാൻ. എന്ന് കരുതി ഭർത്താവിനെ മറച്ചുവെച്ച് യാതൊരു ഇടപാടുകളും എനിക്കില്ല കേട്ടോ.

ഇത്രയും പറഞ്ഞത് എന്തിനാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? എനിക്ക് എന്നെ കുറിച്ച് ചോദിച്ച് ദിവസവും വരുന്ന, നൂറ്റമ്പതോളം മെസഞ്ചർ മെസേജുകൾക്ക് മറുപടി കൊടുക്കുക എന്നത് കഴിയുന്ന കാര്യമല്ല. കൂടാതെ യാതൊരു പരിചയവുമല്ലാത്തവരുടെ പത്തമ്പത് മെസഞ്ചർ കോളുകളും സ്വീകരിക്കുക എന്നത് വലിയ സമയമെടുക്കുന്ന പരിപാടിയാണ്. ഒരാൾ തന്നെ ദിവസം നാലും അഞ്ചും തവണയൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മെസഞ്ചർ നോക്കാറേയില്ല, നോട്ടിഫിക്കേഷൻ പോലും ഓഫാകകിയിട്ടേക്കുകയാണ്. കഴിഞ്ഞ ദിവസം അതായത് ഞായർ തിങ്കൾ ദിവസങ്ങളിൽ മാത്രം എനിക്ക് വന്നത് അഞ്ഞൂറോളം മെസഞ്ചർ മെസേജുകളും, നൂറോളം മെസഞ്ചർ കോളുകളും, പത്തുമുപ്പത് മെസഞ്ചർ വീഡിയോ കോളുകളുമാണ്. ഇതിനൊക്കെ മറുപടി തരാനായി എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് ഞാാൻ മറുപടി തരാത്തത്. അതുമാത്രമല്ല ഇതൊക്കെ വല്ലാത്ത ശല്യമായി മാറുകയും ചെയ്യുന്നു പലപ്പോഴും. ആദിയെ ഉറക്കാൻ കിടത്തി, അവൻ ഉറങ്ങി വരുമ്പോഴാണ് ഏതെങകിലും സഹോദരന്റെ മെസഞ്ചർ കോൾ, ആദി പിന്നെ ഉറങ്ങില്ല. ഉറങ്ങാതെ നടക്കുന്ന ആദി പിന്നെ താലിബാൻ ഭീകരന്റെ മാനറിസങ്ങളായിരിക്കും കാണിക്കുക. അതോടെ എന്റെ അന്നത്തെ ജീവിതത്തിന്റെ ഓർഡർ തെറ്റുകയും ചെയ്യും.

ഇനി രാത്രി പത്തുമണി കഴിഞ്ഞാൽ പച്ച ലൈറ്റ് കത്തി മെസഞ്ചർ കിടക്കുന്നത് കാണുമ്പോൾ, കുറെപ്പേരൊന്നിച്ചൊരു വരവാണ്, എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവർക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണ്. അപ്പോൾ അത്യാവശ്യത്തിന് മാത്രം മെസഞ്ചറില വരാനായി ശ്രദ്ധിക്കുക, വെറുപ്പിക്കരുത്.

ആദിയുമായി യാത്ര പോകുമ്പോൾ അവൻ മുലപ്പാൽ ചോദിച്ചാൽ, യാതൊരു മടിയും കൂടാതെ ടാക്സിയിലോ, ബസിലോ, ട്രെയിനിലിലോ,ഫ്ലൈറ്റിലോ, ഷോപ്പിങ് മാളിലോ, പാർക്കിലോ, ഹോട്ടലിലോ എന്ന യാതൊരുചിന്തയും കൂടാതെ ആദിയെ മുലയൂട്ടുന്ന അമ്മയാണ് ഞാൻ. എന്റെ മുലകളിൽ സൂര്യപ്രകാശം തട്ടിയാലോ, കാറ്റടിച്ചാലോ, ആകാശം ഇടിഞ്ഞുവീഴും എന്ന ചിന്ത എനിക്കില്ല. ഈ ലോകത്തുള്ള എല്ലാ സ്ത്രീകളേയും പോലെ രണ്ട് മുലകൾ മാത്രമേ എനിക്കുമുളളൂ. വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം എന്നുമാത്രം.

എന്റെ ഭർത്താവും ഞാനുമായി നല്ല പ്രേമം ഇന്നും നിലനിൽക്കുന്നുണ്ട്, പരിചയപ്പെട്ട് ഇത്ര കാലമായിട്ടും ഇന്നും ഞങ്ങളുടെ പ്രണയത്തിന്റെ ആഴവും തീവ്രതയും കൂടി വരുന്നതേയുള്ളൂ. കൂടാതെ നല്ല രീതിയിൽ സെക്സ് ആസ്വദിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും, എന്റെ ഭർത്താവിൽ നിന്നും സെക്സിൽ പരിപൂർണ്ണ തൃപ്തയുമാണ് ഞാൻ. ഗർഭിണിയായി പ്രസവം കഴിഞ്ഞ് മൂന്ന് മാസക്കാലം ലൈംഗീക ബന്ധത്തിൽ നിന്നും അകന്നു നിന്നിടാടും ഞങ്ങൾക്കിടയിലെ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. അതായത് സെക്സ് മാത്രമല്ല കുടുംബജീവിതത്തിന്റെയോ പ്രണയത്തിന്റെയോ അടിസ്ഥാനം എന്നതും ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഇവിടെ പങ്കുവെക്കാനായി ആഗ്രഹിക്കുകയാണ്. കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തളളിക്കയറിയുള്ള ഈ വരവ് എങ്കിൽ, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാൻ എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

ഞാനെന്ത് വസ്ത്രം ധരിക്കണം, എന്റെ ഏത് ചിത്രം ഫേസ്ബുക്കിലിടണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആ സ്വാതന്ത്ര്യം എങ്ങനെയുപയോഗിക്കണം എന്നെനിക്ക് നന്നായി അറിയാം. എനിക്ക് അറിവില്ലാത്തത് എന്റെ ഭർത്താവിനോടോ കൂട്ടുകാരോടോ ചോദിച്ച് മനസ്സിലാക്കാനും മടിയില്ല. അതുകൊണ്ട് തന്നെ തൽക്കാലം ഉപദേശകരുടെ ആവശ്യം ഇല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കട്ടേ.

പതിനെട്ട് വയസ്സുവരെ അപ്പന്റേയും അമ്മയുടേയും തണലിൽ ജീവിച്ച ഞാൻ, പതിനെട്ട വയസ്സിന് ശേഷം ഇന്നുവരെ സ്വന്തം കാലിലാണ് ജീവിക്കുന്നത്. പതിനെട്ട് വയസ്സിന് ശേഷം ഇന്നുവരെ വീട്ടുകാരെ ഒരു കാര്യത്തിനും ആശ്രയിച്ചിട്ടില്ല. ഇപോൾ ഏഴ് വർഷമായി എന്റെ ഭർത്താവും ഞാനുമടങ്ങുന്നതാണ് ഞങ്ങളുടെ ലോകം. രണ്ടര വർഷമായി ഞങ്ങളുടെ ലോകത്തിൽ ആദി കൂടിയുണ്ട്. ഞങ്ങൾക്ക് മൂന്നു പേർക്കും സ്വീകാര്യമായ ജീവിതമാണ് ഞങ്ങളുടേത്. അതിൽ കൂടുതൽ ആരേയും ബോധിപ്പിച്ച് ജീവിക്കേണ്ട സാഹചര്യം ഞങ്ങൾക്കില്ല എന്നും സന്തോഷപൂർവ്വം അറിയിക്കുന്നു. ഇനിമുതൽ മോഡലിങ് കൂടെ ചെയ്യണം എന്നതാണ് ആഗ്രഹം. അതിനായുള്ള ശ്രമം തുടങ്ങിയ വിവരവും സന്തോഷത്തോടെ അറിയിക്കുകയാണ്.

എന്റെ ജീവിതം, എന്റെ സ്വാതന്ത്ര്യം.

പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ..ഞാൻ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടൻ…

Posted by Jomol Joseph on Thursday, 7 February 2019

You might also like