മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം തന്നെ അഭിനയിച്ചിട്ടുയുള്ള എമ്പതുകളിലെ സൂപ്പർ നായികമാരിൽ ഒരാൾ ആയിരുന്നു സുനിത. 1986ൽ പുറത്തിറങ്ങിയ കോടയ് മഴ എന്ന രജനികാന്ത് നായകനായ തമിഴ് ചിത്രത്തിൽ കൂടിയാണ് സുനിത അഭിനയ ലോകത്ത് എത്തുന്നത്. ആദ്യ ചിത്രത്തിലെ വിദ്യ എന്ന പേരിൽ കൂടിയും സുനിത പ്രശസ്ത ആയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവർക്ക് അഭിനയിച്ചിട്ടുള്ള സുനിത, കൂത്തമ്പലത്തിൽ വെച്ചോ കുറുമുഴികുന്നിൽ വെച്ചോ എന്ന തുടങ്ങുന്ന മോഹൻലാൽ നായകമായി എത്തിയ അപ്പുവിലെ ഗാനം ഇന്നും സൂപ്പർഹിറ്റ് ആണ്.
കോടയ് മഴ വിദ്യ എന്നപേരിൽ ഒരു പതിറ്റാണ്ടോളം മലയാളികൾക്ക് സുപരിചിതയിരുന്നു എണ്ണ കറുപ്പുള്ള സുന്ദരി നായിക സുനിത.
സിനിമയിൽ കൂടെ അഭിനയിച്ച സൂപ്പർതാരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും ജയറാമും എന്തിന് രജനികാന്ത് വരെ സിനിമയിൽ ഇപ്പോഴും സജീവമാണ്, എന്നാൽ കോടയ് മഴ വിദ്യ ഇപ്പോൾ എവിടെയാണ്. ഒരു സിനിമ ഗ്രുപ്പിൽ വന്ന കുറിപ്പ് ഇങ്ങനെ,
കോടയ് മഴൈ വിദ്യ എന്ന പേര് കേട്ടാൽ അതാരാണെന്ന് ചലച്ചിത്രപ്രേമികളായ ഓരോ മലയാളിയും സ്വയം ചോദിച്ചു പോകും, എന്നാൽ കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ എന്ന ഗാനരംഗത്തിൽ മോഹന്‍ലാലിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഇരുണ്ട നിറമുള്ള ചുറുചുറുക്കുള്ള പെണ്കുട്ടിയെ അത്ര പെട്ടെന്ന് മറക്കാൻ നമുക്കാർക്കും കഴിയില്ല. രണ്ടരപതിറ്റാണ്ടിനപ്പുറവും കോടൈമഴൈ വിദ്യ എന്ന സുനിത മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ട അഭിനേത്രിയാണ്. വിദ്യാശ്രീ എന്ന സുനിതയെ ആദ്യമായി വെള്ളിത്തിരയിൽ കാണുന്നത് മുക്ത എസ്. സുന്ദര്‍ സംവിധാനം ചെയ്ത കോടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെലാണ്. രജനികാന്തും, പ്രസാദും, ലക്ഷ്മിയുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് ഇളയരാജയായിരുന്നു.
അങ്ങനെ നല്ലൊരു തുടക്കം സുനിതക്ക് തമിഴ് സിനിമയില്‍ നിന്ന് ലഭിച്ചു. ഒപ്പം ചിത്രത്തിന്റെ പേരിലൂടെ അവർ പിൽക്കാലത്ത് തമിഴിലെമ്പാടും അറിയപ്പെട്ടു. തൊട്ടടുത്ത വർഷം മലയാളത്തിലും അവർ ഭാഗ്യം പരീക്ഷിച്ചു. രാജസേനൻ ഒരുക്കിയ കണികാണും നേരം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളം അരങ്ങേറ്റം. വിനീതായിരുന്നു സിനിമയിലെ നായകൻ. പക്ഷേ അവർ ശ്രദ്ധിക്കപ്പെട്ടത് പ്രതാപ് പോത്തനൊപ്പം അഭിനയിച്ച നിറഭേദങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഏകദേശം ഒരു പതിറ്റാണ്ടോളം മലയാള സിനിമയിലെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ ഈ നടിക്ക് കഴിഞ്ഞു. സ്വല്പം തന്റേടിയായ കഥാപാത്രങ്ങൾ ആയിരുന്നു അവർ അവതരിപ്പിച്ച മിക്ക വേഷങ്ങളുടെയും പൊതുവായ മുഖമുദ്ര. സാമ്പത്തിക വിജയം നേടിയതും കലാമൂല്യമുള്ളതുമായ ഒട്ടനവധി സിനിമകളുടെ ഭാഗമാകാൻ ഈ കാലയളവിൽ അവർക്ക് സാധിച്ചു. മലയാളത്തിലെ ഏതാണ്ട് എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിക്കാനും ഈ കാലയളവിൽ അവർക്ക് സാധിച്ചിട്ടുണ്ട്.
അപ്പു, മൃഗയ, നീലഗിരി, വാത്സല്യം, വക്കീല്‍ വാസുദേവ്, ജോർജ്കുട്ടി C/O ജോർജ്കുട്ടി, പൂക്കാലം വരവായി, മിമിക്‌സ് പരേഡ്, സമൂഹം, കാസർകോട് കാദർഭായ്, ഗജകേസരിയോഗം, മുഖച്ചിത്രം, മുഖമുദ്ര, അങ്ങനെ എത്രയേറെ ചിത്രങ്ങൾ. 90കളിൽ തരംഗമായ ലോ-ബഡ്ജറ്റ് കുടുംബചിത്രങ്ങളിലെ അവിഭാജ്യഘടകമായിരുന്നു സുനിത. മാതുവിനെയും കാർത്തികയെയും പോലെ ശാലീന സൗന്ദര്യത്തിനുടമയായിരുന്നത് കൊണ്ട് വലിയ തോതിൽ ആരാധകവൃന്ദവും അവർക്ക് ഇവിടെ ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ കന്നടയിലും നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി അവർ അഭിനയിച്ചത്. കമൽ, ഐ.വി.ശശി, സത്യൻ അന്തിക്കാട്, സിബി മലയിൽ, പി.ജി.വിശ്വംഭരൻ എന്നിവരുൾപ്പെടെ മലയാളത്തിലെ മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട് അഭിനയത്തിന് പുറമെ നർത്തകി എന്ന നിലയിലും പ്രസിദ്ധയാണ് സുനിത. 3 വയസ്സില്‍ നൃത്തമഭ്യസിച്ചു തുടങ്ങിയ അവർ 11ആം വയസ്സിൽ അരങ്ങേറ്റം നടത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ രാജിനെ 1996ൽ കല്യാണം കഴിച്ച അവർ ഏകമകൻ ശശാങ്കിനൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് താമസിക്കുന്നത്. വിവാഹശേഷം പൊതുവേദികളിലോ മാധ്യമങ്ങൾക്ക് മുൻപിലോ കാര്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല സുനിത. വിവാഹം കഴിച്ച് വിദേശത്ത് കഴിയുന്ന മറ്റ് നടിമാരെ പോലെ നൃത്താഞ്ജലി എന്ന പേരിലുള്ള തന്റെ നൃത്തവിദ്യാലയവുമായി ഇപ്പോഴും തിരക്കിലാണ് ഈ അഭിനേത്രി.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…