മമ്മൂട്ടിയെ അങ്ങനെ കണ്ടപ്പോൾ സണ്ണി ലിയോണിന്റെ ചുണ്ടുകൾ വിറക്കുകയായിരുന്നു; തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തൽ..!!

വിഷു ആഘോഷങ്ങളുടെ തിരക്കിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മലയാളികളുടെ നിത്യ ഹരിത നായകൻ മമ്മൂട്ടി നായകനായി എത്തുന്ന പോക്കിരിരാജ രാജയുടെ രണ്ടാം ഭാഗം മധുരരാജ എത്തുകയാണ്. പോക്കിരിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം, പൃഥ്വിരാജ്, ശ്രേയ സരൻ എന്നിവർ ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ, മധുരരാജയിലേക്ക് എത്തുമ്പോൾ, തമിഴ് താരം, ജയ്, സണ്ണി ലിയോൺ എന്നിവർ ആണ് ഹൈ ലൈറ്റ്.

കേരളക്കരയിൽ വമ്പൻ ആരാധകർ ഉള്ള നടിയാണ് സണ്ണി ലിയോൺ, സണ്ണി ആദ്യമായി മലയാളത്തിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും മധുരരാജക്ക് ഉണ്ട്.

മധുരരാജയിൽ അഭിനയിക്കാൻ എത്തുന്നതിന് മുന്നേ തന്നെ, മമ്മൂട്ടി എന്ന നടനെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചു വച്ചിരുന്നു സണ്ണി, ഭയങ്കര ചൂടൻ ആണെന്നും, സ്ത്രീകളോട് അടുപ്പം കാണിക്കാൻ താൽപ്പര്യം ഇല്ലാത്ത ആൾ ആണെന്നും ഒക്കെയാണ് സണ്ണിക്ക് ലഭിച്ചിരുന്ന വിവരം. അതുകൊണ്ട് തന്നെ അവർക്ക് മമ്മൂട്ടി തന്നോട് എങ്ങനെ ആയിരിക്കും എന്നുള്ള ഭയം ഉണ്ടായിരുന്നു.

മധുരരാജയിൽ ഒരു ഐറ്റം സോങ് ഉണ്ടെന്നുള്ളത് നേരത്തെ തീരുമാനിച്ച വിഷയം ആണെന്നും അതിൽ ആരാണെന്ന് ഉള്ള ചർച്ചയിൽ ആണ് സണ്ണി ലിയോണിന്റെ പേര് ഉയർന്നു വന്നത് എന്നും അങ്ങനെ അവരെ എത്തിക്കാൻ ശ്രമിക്കുക ആയിരുന്നു എന്നും, മമ്മൂക്ക എങ്ങനെ പ്രതികരിക്കും എന്നുള്ള പേടി ഉണ്ടായിരുന്നു എന്നും എന്നാൽ അദ്ദേഹത്തോട് പറഞ്ഞപ്പോൾ, അവർ ഒക്കെ നമ്മുടെ മലയാളത്തിൽ വരുമോ എന്നാണ് ഇക്ക ചോദിച്ചത് എന്നും ഉദയ്കൃഷ്ണ പറയുന്നു.

സണ്ണി ലിയോണിന്റെ ചിത്രീകരണം നടക്കുന്ന രണ്ടാം ദിവസം ആണ് മമ്മൂക്ക ലൊക്കേഷനിൽ അതും 25 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കില്‍.

മമ്മൂട്ടിയെ കണ്ട മാത്രയില്‍ അവരുടെ കാലുരണ്ടും കൂട്ടിയിടിക്കാന്‍ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി പോയതെന്നും അദ്ദേഹം പറയുന്നു.

പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം, വൈശാഖ് ഉദായകൃഷ്ണ പീറ്റർ ഹെയ്ൻ കൊമ്പിനേഷനിൽ എത്തുന്ന ചിത്രമാണ് മധുരരാജ. ഏപ്രിൽ 12ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 month ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago