കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു സുപ്രീം കോടതി സ്ത്രീകൾക്ക് ഏറെ ആശ്വാസമുണ്ടാക്കുന്ന വിധി പുറത്തുവിട്ടത്. ഒരു സ്ത്രീയുടെ അനുവാദം ഇല്ലാതെ അത് ഭാര്യ ആയാലും ശരീരത്തിൽ തൊട്ടാൽ അത് ബ ലാൽ സംഗം ആയി കണക്കാം എന്നായിരുന്നു വിധി. ഇത്തരത്തിൽ ഉള്ള നിര്ബന്ധപൂർണ്ണമായ ജീവിത സാഹചര്യത്തിൽ കൂടി കടന്നു പോകുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.
അത്തരത്തിൽ ഉള്ള ഒരു പെൺകുട്ടിയുടെ അനുഭവം അദ്ധ്യാപിക കൂടിയായ ദിവ്യ പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഒരു വിദ്യാർത്ഥിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ചായിരുന്നു അദ്ധ്യാപിക കുറിപ്പ് എഴുതിയത്. അവൾ സ്ഥിരമായി ഉറങ്ങുന്നത് ട്രെയിൻ യാത്രക്കിടയിൽ ആണെന്നും അവളെ അങ്ങനെ ഞാൻ സ്ഥിരമായി ട്രെയിനിൽ കാണുകയും കൂട്ടുകാരികൾ അവളെ കളിയാക്കി സ്ലീപ്പിങ് ക്വീൻ എന്ന് വിളിച്ചു കളിയാക്കുന്നതും താൻ കാണാറുണ്ടെന്ന് ദിവ്യ കുറിക്കുന്നു.
പിന്നീട് ഞാൻ ആ കുട്ടിയുമായി സൗഹൃദത്തിൽ ആയി. അപ്പോൾ ആയിരുന്നു അവളുടെ യഥാർത്ഥ അവസ്ഥ ഞാൻ മനസിലാക്കുന്നത്. അവൾ വിദ്യാർത്ഥി ആയിരുന്നു എങ്കിൽ കൂടിയും വിവാഹിതയാണ്. ഇരുപത്തിരണ്ട് വയസുള്ള അവൾ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് പഠിക്കാൻ വരുന്നത്. ഭർത്താവിന്റെ അമ്മയാണ് അവൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. എന്നാൽ തനിക്ക് ആ വീട്ടിൽ ഉറങ്ങാനുള്ള സാഹചര്യമില്ല എന്ന് പെൺകുട്ടി തന്നോട് പറഞ്ഞപ്പോൾ ഞെട്ടൽ ഉണ്ടായി എന്ന് അദ്ധ്യാപിക പറയുന്നു.
ഞാൻ എന്താണ് ഇങ്ങനെ ഉറങ്ങുന്നത് എന്ന് മിസ്സിന് അറിയുമോ എന്ന് അവൾ എന്നോട് ചോദിച്ചു. രാത്രിയിൽ അയാൾ എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. എല്ലാ രാത്രിയിലും ബന്ധം വേണം. അതും നാലും അഞ്ചും പ്രാവശ്യം.. ഓരോ തവണയും അയാൾ എന്നെ വേദനിപ്പിക്കുന്നു. ഞാൻ കരയുമ്പോൾ അയാൾക്ക് അതിൽ ഒരു ലഹരി ഉണ്ടെന്നാണ് പറയുന്നത്.
കല്യാണം കഴിഞ സമയത്തിൽ ഞാൻ ഇക്കാര്യം ചേച്ചിയോട് പറഞ്ഞു. ആദ്യം ഇങ്ങനെയൊക്കെയാണ് പിന്നീട് അത് ശെരിയാകും എന്ന് അപ്പോൾ ചേച്ചി എന്നെ ഉപദേശിച്ചു. ഞാനും അത് ശരിയാണ് എന്നാണ് കരുതിയത്. എന്നാൽ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷങ്ങൾ ആയിട്ടും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല.
കുടുംബത്തിൽ നിന്നും ആരെങ്കിലും ഇതിനെ കുറിച്ച് ചോദിച്ചാൽ അന്ന് രാത്രി അയാൾ എന്നെ കൂടുതൽ ആയി വേദനിപ്പിക്കും. ആഴ്ചയിൽ നാല് ദിവസം ഒക്കെ ആണ് വീട്ടിൽ വരുന്നത് അന്നൊക്കെ മൂന്നു മണിയാകുമ്പോൾ ആണ് ഉറങ്ങുന്നത്. പിന്നീട് അഞ്ച് മണിയാകുമ്പോൾ എഴുന്നേറ്റ ശേഷം ആണ് ഇങ്ങോട്ട് വരുന്നത്. എങ്ങനെയെങ്കിലും പഠിച്ച് രക്ഷപ്പെടണം. അതിനായി ഇതൊക്കെ സഹിച്ച് നിൽക്കുന്നത്. ഈ വിധി അനിവാര്യമാണ് എന്ന് പറയുന്നത് ഇതുകൊണ്ടാണെന്ന് ദിവ്യ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…