മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സുരേഷ് ഗോപി. മികച്ച സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നേതാവുമായി സുരേഷ് ഗോപി സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഒട്ടേറെ ആളുകൾക്ക് കൈത്താങ്ങുമായി എത്താറുണ്ട്.
ബിജെപി എംപി കൂടിയായ സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കി നിരവധി ആളുകൾ വിമർശനം നടത്താറുണ്ട് എങ്കിൽ കൂടിയും അദ്ദേഹത്തിൽ നിന്നുമുള്ള കരുതലിനും സഹായത്തിനുമായി നിരവധി ആളുകൾ എത്താറുമുണ്ട്.
അത്തരത്തിൽ സെപ്റ്റംബറിൽ വിവാഹിതയാകാൻ പോകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിയുടെ വിവാഹത്തിന് വേണ്ട സഹായങ്ങളുമായി സുരേഷ് ഗോപി എത്തിയത്.
ഏറ്റുമാനൂർ സ്വദേശി ആയ അശ്വതി അശോക് എന്ന യുവതിക്ക് വേണ്ടി ആണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയുടെ ധനസഹായവും അതോടൊപ്പം വിവാഹ വസ്ത്രങ്ങളും നൽകിയത്. അച്ഛൻ നേരത്തെ നഷ്ടമായ അശ്വതിയെ നോക്കുന്നത് അമ്മയാണ്. 21 വർഷം മുന്നെയാണ് അച്ഛന്റെ വിയോഗം. അമ്മ ഒരു സ്വകാര്യ റിസോർട്ടിൽ തൂപ്പുകാരിയായി ജോലി നോക്കുകയാണ്.
കോവിഡ് പ്രതിസന്ധി വന്നതോട് കൂടിയാണ് വിവാഹം നടത്തുന്നത് ബുദ്ധിമുട്ടായി മാറിയത്. സെപ്റ്റംബർ ഒൻപതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കൽ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്.
തുടർന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നൽകി. സുരേഷ് ഗോപി നേരിട്ടെത്തിയാണ് വിവാഹ വസ്ത്രങ്ങൾ അടക്കം നൽകിയത്. സുരേഷ് ഗോപിയിൽ നിന്നും അനുഗ്രഹം വാങ്ങാനും അശ്വതി മറന്നില്ല.
എന്റെയും ആനിയുടേയും വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടിൽവെച്ചാണ്; ഷാജി കൈലാസ്..!!
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…